ബിൽക്കിസ് ബാനു കേസും ഗുജറാത്ത് മോഡലും
Sunday, April 28, 2019 1:55 AM IST
അനന്തപുരി/ ദ്വിജൻ

രാ​​​​ജ്യം ച​​​​രി​​​​ത്രം കു​​​​റി​​​​ക്കു​​​​ന്ന ഒ​​​​രു പൊ​​​​തു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലൂ​​​​ടെ ക​​​​ട​​​​ന്നു പോ​​​​കു​​​​ന്പോ​​​​ൾ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​​ദി ഗു​​​​ജ​​​​റാ​​​​ത്ത് മു​​​​ഖ്യ​​​​മ​​​​ന്ത്രി ആ​​​​യി​​​​രു​​​​ന്ന കാ​​​​ല​​​​ത്ത് 2002 ൽ ​​​​ന​​​​ട​​​​ന്ന ഗു​​​​ജ​​​​റാ​​​​ത്ത് ക​​​​ലാ​​​​പ​​​​ത്തി​​​​ൽ കൂ​​​​ട്ട​​​​ബ​​​​ലാ​​​​ത്സം​​​​ഗ​​​​ത്തി​​​​ന് ഇ​​​​ര​​​​യാ​​​​യ ബി​​​​ൽ​​​​ക്കി​​​​സ് ബാ​​​​നു​​​വി​​​ന് അ​​​​ര​​​​ക്കോ​​​​ടി രൂ​​​​പ ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​ര​​​​വും സ​​​​ർ​​​​ക്കാ​​​​ർ ജോ​​​​ലി​​​​യും താ​​​​മ​​​​സ​​​സൗ​​​​ക​​​​ര്യ​​​​വും ന​​​​ൽ​​​​കാ​​​​ൻ ഗു​​​​ജ​​​​റാ​​​​ത്ത് സ​​​​ർ​​​​ക്കാ​​​രി​​​​നോ​​​​ടു സു​​​​പ്രീംകോ​​​​ട​​​​തി ക​​​​ല്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത് ഭാ​​​​ര​​​​ത ജ​​​​ന​​​​ത​​​​യ്ക്കാ​​​​കെ ഒ​​​​രു ഓ​​​​ർ​​​മ​​​പ്പെ​​​​ടു​​​​ത്ത​​​​ലാ​​​​ണ്.​ ചൗ​​​​ക്കീ​​​​ദാ​​​​ർ എ​​​​ന്നു സ്വ​​​​യം അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ടു​​​​ന്ന മോ​​​​ദി എ​​​​ത്ത​​​​ര​​​​ത്തി​​​​ലു​​​​ള്ള കാ​​​​വ​​​​ൽ​​​​ക്കാ​​​​ര​​​​നാ​​​​ണ് എ​​​​ന്ന യാ​​​​ഥാ​​​​ർ​​​​ഥ്യ​​​ത്തി​​​​ന്‍റെ ഓ​​​​ർ​​​​മ​​​​പ്പെ​​​​ടു​​​​ത്ത​​​​ൽ. ​ഒ​​​​പ്പം ഇ​​​​ന്ത്യ​​​​ൻ ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​ത്തി​​​​ന്‍റെ​​​​യും അ​​​​തി​​​​ന്‍റെ നെ​​​​ടും തൂ​​​​ണാ​​​​യ ജു​​​ഡീ​​​​ഷ​​​റി​​​​യു​​​​ടെ​​​​യും ക​​​​രു​​​​ത്തി​​​​ന്‍റെ തി​​​​ള​​​​ക്ക​​​​മാ​​​​ർ​​​​ന്ന അ​​​​ട​​​​യാ​​​​ള​​​​ത്തി​​​​ന്‍റെ​​​​യും.

ബി​​​​ൽ​​​​ക്കി​​​​സ് ബാ​​​നു​​​വി​​​നെ കൂ​​​​ട്ട​​ബ​​​​ലാ​​​​ത്സം​​​​ഗം ചെ​​​​യ്യു​​​​ക​​​​യും വീ​​​​ട്ടി​​​​ലെ ഏ​​​​ഴു പേ​​​​രെ കൊ​​​​ല്ലു​​​​ക​​​​യും ചെ​​​​യ്തു എ​​​​ന്ന​​​​താ​​​​യിരു​​​​ന്നു കേ​​​​സ്. ഇ​​​​തി​​​​ൽ 11 പ്ര​​​​തി​​​​ക​​​​ളെ കോ​​​​ട​​​​തി ജീ​​​​വ​​​​പ​​​​ര്യ​​​​ന്തം ത​​​​ട​​​​വി​​​​നു ശി​​​​ക്ഷി​​​​ച്ചു. കേ​​​​സി​​​​ൽ കു​​​​റ്റ​​​​ക്കാ​​​​ർ ഐ​​​പി​​​​എ​​​​സു​​​​കാ​​​​ര​​​​ട​​​​ങ്ങി​​​​യ പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​രും സ​​​​ർ​​​​ക്കാ​​​​ർ ഡോ​​​​ക്ട​​​​ർ​​​​മാ​​​​രും. കൃ​​​​ത്യ​​​​നി​​​​ർ​​​​വ​​​​ഹ​​​​ണ​​​​ത്തി​​​​ൽ വീ​​​​ഴ്ച, തെ​​​​ളി​​​​വു ന​​​​ശി​​​​പ്പി​​​​ക്ക​​​​ൽ എ​​​​ന്നി​​​​വ സം​​​​ശ​​​​യാ​​​​തീ​​​​ത​​​​മാ​​​​യി തെ​​​​ളി​​​​ഞ്ഞ കു​​​​റ്റ​​​​ങ്ങ​​​​ൾ. കു​​​​റ്റ​​​​ക്കാ​​​​രാ​​​​യി കോ​​​​ട​​​​തി വി​​​​ധി​​​​ച്ച പോ​​​​ലീ​​​​സു​​​​കാ​​​​ർ​​​​ക്കെ​​​​തി​​​​രേ പോ​​​​ലും ബി​​​ജെ​​​​പി സ​​​​ർ​​​​ക്കാ​​​​ർ ന​​​​ട​​​​പ​​​​ടി എ​​​​ടു​​​​ത്തി​​​​ല്ല. അ​​​​വ​​​​രെ സം​​​​ര​​​​ക്ഷി​​​​ക്കാ​​​​ൻ പ​​​​ര​​​​മാ​​​​വ​​​​ധി ശ്ര​​​​മി​​​​ച്ചു.

ക​​​​ലാ​​​​പ​​​​ങ്ങ​​​​ൾ

2002 ഫെ​​​​ബ്രു​​​​വ​​​​രി 27 ന് ​​​​ഗോ​​​​ദ്ര​​​യി​​​​ൽ സ​​​​ബ​​​​ർ​​​​മ​​​​തി എ​​​​ക്സ്പ്ര​​​​സി​​​​നു തീ​​​​വ​​​​ച്ച​​​​തി​​​​ന്‍റെ നാ​​​​ലാം ദി​​​​വ​​​​സം, മാ​​​​ർ​​​​ച്ച് മൂ​​​​ന്നി​​​​നു ഗു​​​​ജ​​​​റാ​​​​ത്തി​​​​ലെ​​​​ങ്ങും വ​​​​ർ​​​​ഗീ​​​​യ ക​​​ലാ​​​​പ​​​​മാ​​​​യി​​​​രു​​​​ന്നു. വ​​​ർ​​​ഗീ​​​യ​​​വാ​​​ദി​​​ക​​​ൾ ആ​​​​യു​​​​ധ​​​​ധാ​​​​രി​​​​ക​​​​ളാ​​​​യി അ​​​ഴി​​​ഞ്ഞാ​​​ടി​​​യ​​​​പ്പോ​​​​ൾ സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​ർ ജീ​​​​വ​​​​നും കൊ​​​​ണ്ട് ഓ​​​​ടി. അ​​​​ങ്ങ​​​​നെ ഓ​​​​ടി​​​​യ​​​​വ​​​​രി​​​​ൽ ഒ​​​​ന്നാ​​​​യി​​​​രു​​​​ന്നു ബി​​​ൽ​​​ക്കി​​​സ് ബാ​​​​നു​​​വി​​​ന്‍റെ കു​​​​ടും​​​​ബം.​ ഒ​​​​രു ലോ​​​​റി​​​​യി​​​​ൽ അ​​​​വ​​​​ർ 17 പേ​​​​രു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. രം​​​​ധി​​​​ക്പുറി​​​​ൽ ജ​​​​ന​​​​ക്കൂ​​​​ട്ടം അ​​​​വ​​​​രെ ആ​​​​ക്ര​​​​മി​​​​ച്ചു. ലോ​​​​റി​​​​യി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന അ​​​​ഞ്ചു​​​​മാ​​​​സം ഗ​​​​ർ​​​​ഭി​​​​ണി​​​​യാ​​​​യി​​​​രു​​​​ന്ന ബി​​​​ൽ​​​​ക്കി​​​​സി​​​​നെ കൂ​​​​ട്ട ബ​​​​ലാ​​​​ത്സം​​​​ഗ​​​​ത്തി​​​​ന് ഇ​​​​ര​​​​യാ​​​​ക്കി.​ ഒ​​​​പ്പ​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ഏ​​​​ഴു സ്ത്രീ​​​​ക​​​​ളെ​​​​യും കൂ​​​​ട്ട​​​​ബ​​​​ലാ​​​​ത്സം​​​​ഗ​​​​ത്തി​​​​ന് ഇ​​​​ര​​​​യാ​​​​ക്കി. വ​​​​ണ്ടി​​​​യി​​​​ൽ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന മ​​​​റ്റ് 14 പേ​​​​രെ​​​​യും കൊ​​​​ന്നു.

മൂ​​​​ന്നു മ​​​​ണി​​​​ക്കൂ​​​​റോ​​​​ളം ബോ​​​​ധ​​​​ര​​​​ഹ​​​​ിതയാ​​​​യി കി​​​​ട​​​​ന്ന ശേ​​​​ഷം ബി​​​​ൽ​​​​ക്കി​​​​സ് ഉ​​​​ണ​​​​ർ​​​​ന്നു.അ​​​​വ​​​​ർ അ​​​​ടു​​​​ത്തു​​​​ള്ള മ​​​​ല​​​​യി​​​​ലേ​​​​ക്കു ന​​​​ട​​​​ന്നു. ഗോ​​​​ത്ര​​​​വ​​​​ർ​​​​ഗ​​​​ക്കാ​​​​ർ അ​​​​ഭ​​​​യം കൊ​​​​ടു​​​​ത്തു. അ​​​​വ​​​​ർ ലിം​​​​ഖേ​​​​ഡ പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ലെ​​​​ത്തി പ​​​​രാ​​​​തി കൊ​​​​ടു​​​​ത്തു. പ​​​​രാ​​​​തി സ്വീ​​​ക​​​​രി​​​​ക്കാ​​​​ൻ പോ​​​​ലീ​​​​സ് കൂ​​​​ട്ടാ​​​​ക്കി​​​​യി​​​​ല്ല. ഈ ​​​​കു​​​​റ്റ​​​​ത്തി​​​​നു വി​​​​ചാ​​​​ര​​​​ണ​​​​ക്കോ​​​​ട​​​​തി അ​​​​ന്നു ലിം​​​​ഖേ​​​​ഡ സ്റ്റേ​​​​ഷ​​​​നി​​​​ൽ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന പോ​​​​ലീ​​​​സു​​​കാ​​​​ര​​​​ൻ സോ​​​​മാ​​​​ഭാ​​​​യി ഗോ​​​​റി​​​​യെ മൂ​​​​ന്നു വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്കു ത​​​​ട​​​​വി​​​​നു ശി​​​​ക്ഷി​​​​ച്ചു.

അ​​​​ക്ഷ​​​​രാ​​​​ഭ്യാ​​​​സം ഇ​​​​ല്ലാ​​​​ത്ത ബി​​​​ൽ​​​​ക്കി​​​​സി​​​​ന്‍റെ​​​​യും ര​​​​ക്ഷ​​​​പ്പെ​​​ട്ട എ​​​​ട്ടു​​​​വ​​​​യ​​​​സു​​​​കാ​​​​ര​​​​ന്‍റെ​​​​യും മൊ​​​​ഴി​​​​ക​​​​ളി​​​​ലെ വൈ​​​​രു​​​ധ്യം പ​​​​റ​​​​ഞ്ഞ് ക്രി​​​​മി​​​ന​​​​ൽ കോ​​​​ട​​​​തി കേ​​​​സ് ത​​​​ള്ളി. ബി​​​​ൽ​​​​ക്കി​​​​സ് ദേ​​​​ശീ​​​​യ മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ ക​​​​മ്മീ​​​​ഷ​​​​നി​​​​ലും സു​​​​പ്രീംകോ​​​​ട​​​​തി​​​​യി​​​​ലും പ​​​​രാ​​​​തി കൊ​​​​ടു​​​​ത്തു. 2003 ഡി​​​​സം​​​​ബ​​​​റി​​​​ൽ സു​​​​പ്രീം കോ​​​​ട​​​​തി സി​​​ബി​​​ഐ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന് ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടു. 2004 ജ​​​​നു​​​​വ​​​​രി​​​​യി​​​​ൽ ബി​​​​ൽ​​​​ക്കി​​​​സ് പ​​​​റ​​​​ഞ്ഞ എ​​​​ല്ലാ​​​​വ​​​​രെ​​​​യും സി​​​ബി​​​ഐ അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​വ​​​​രു​​​​ടെ​​​യെ​​​​ല്ലാം മൃ​​​​ത​​​​ദേ​​​​ഹ​​​ങ്ങ​​​ൾ പു​​​​റ​​​​ത്തെ​​​​ടു​​​​ത്ത് പ​​​​രി​​​​ശോ​​​​ധി​​​​ച്ചു. 20 പ്ര​​​​തി​​​​ക​​​​ളി​​​​ൽ 13 പേ​​​​രും കു​​​​റ്റ​​​​ക്കാ​​​​രെ​​​​ന്ന് വി​​​​ധി വ​​​​ന്നു. മൂ​​​​ന്നു പേരു​​​​ടെ ജീ​​​​വ​​​​പ​​​​ര്യ​​​​ന്തം വ​​​​ധ​​​​ശി​​​​ക്ഷ​​​​യാ​​​​ക്ക​​​​ണം എ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് സി​​​ബി​​​ഐ ത​​​​ന്നെ അ​​​​പ്പീ​​​​ൽ കൊ​​​​ടു​​​​ത്തു. 2017 മേ​​​യി​​​​ൽ ബോം​​​ബെ ഹൈ​​​​ക്കോ​​​​ട​​​​തി അ​​​​പ്പീ​​​​ൽ ത​​​​ള്ളി.

സം​​​​ഘി​​​​മ​​​​ന​​​​സ്

രാ​​​​ജ​​​​ൻ​​​​കേ​​​​സ് ​പോ​​​​ലു​​​​ള്ള അ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ കേ​​​​ര​​​​ള​​​​ത്തി​​​​ൽ ന​​​​ക്സ​​​​ൽ​​​​ബാ​​​​രി പ്ര​​​​സ്ഥാ​​​​ന​​​​ത്തെ നി​​​​ഗ്ര​​​​ഹി​​​​ച്ച​​​​തു​​​​പോ​​​​ലെ മു​​​​സ്‌ലിം തീ​​​​വ്ര​​​​വാ​​​​ദ​​​​ത്തെ നി​​​​ഗ്ര​​​​ഹി​​​​ക്കാ​​​​ൻ ഗു​​​​ജ​​​​റാ​​​​ത്തി​​​​ലെ സം​​​​ഭ​​​​വ​​​​ങ്ങ​​​​ൾ കാ​​​​ര​​​​ണ​​​​മാ​​​​യി എ​​​​ന്ന് ആ​​​​ത്മാ​​​​ർ​​ഥ​​മാ​​​​യി വി​​​​ശ്വ​​​​സി​​​​ക്കു​​​​ന്ന​​​​വ​​​​രു​​മു​​ണ്ട്. അ​​​​ടു​​​​ത്ത​​​​കാ​​​​ല​​​​ത്ത് ശ്രീ​​​​ല​​​​ങ്ക​​​​യി​​​​ല​​​​ട​​​​ക്കം ലോ​​​​ക​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന മു​​​​സ്‌ലിം ഭീ​​​​ക​​​​ര​​​​ത ഭാ​​​​ര​​​​ത​​​​ത്തി​​​​ൽ വേ​​​​രോ​​​​ടാ​​​​ത്ത​​​​തി​​​​നു കാ​​​​ര​​​​ണ​​​​മാ​​​​യ​​​​ത് ഈ ​​​​തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​ണെ​​​​ന്ന് അ​​​​വ​​​​ർ വാ​​​​ദി​​​​ക്കു​​​​ന്നു. മു​​സ്‌​​ലിം​​ക​​​​ൾ പ​​​​ങ്കാ​​​​ളി​​​​ക​​​​ളാ​​​​കു​​​​ന്ന ഭീ​​​​ക​​​​ര പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ൽ അ​​​​വ​​​​ർ​​​​ക്ക് മാ​​​​ത്രം​​ മ​​​​നു​​​​ഷ്യാ വ​​​​കാ​​​​ശം അ​​​​ട​​​​ക്ക​​​​മു​​​​ള്ള സം​​​​ര​​​​ക്ഷ​​​​ണ​​​​ത്തി​​​​നു വേ​​​​ണ്ടി പ​​​​ല​​​​രും രം​​​​ഗ​​​​ത്തി​​​​റ​​​​ങ്ങു​​​​മെ​​​​ങ്കി​​​​ലും അ​​​​വ​​​​ർ കൊ​​​​ല്ലു​​​​ന്ന​​​​തി​​​​നെ അ​​​​പ​​​​ല​​​​പി​​​​ക്കാ​​ൻ പോ​​​​ലും ഇ​​​​ത്ത​​​​ര​​​​ക്കാ​​​​ർ ത​​യാ​​​​റ​​​​ാകു​​​​ന്നി​​​​ല്ല എ​​​​ന്ന യാ​​​​ഥാ​​​​ർ​​​​ഥ്യ​​വും അ​​​​വ​​​​ർ ചൂ​​​​ണ്ടി​​​​ക്കാ​​​​ണി​​​​ക്കു​​​​ന്നു.​​

ത​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ ന​​​​ട​​​​ക്കു​​​​ന്ന ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളെ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളു​​​​ടെ​​​​യും മ​​​​റ്റു മ​​​​ഹാ​​ന്മാ​​​​രു​​​​ടെ​​​​യും സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ വ​​​​ലി​​​​യ സം​​​​ഭ​​​​വ​​​​മാ​​​​ക്കു​​​​ന്ന​​​​വ​​​​ർ ത​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തു​​​​ന്ന ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളെ അ​​​​പ​​​​ല​​​​പി​​​​ക്കു​​​​ന്ന​​​​വ​​​​രെ​​​​പ്പോ​​​​ലും നി​​​​ഗ്ര​​​​ഹി​​​​ക്കാ​​​​ൻ നോ​​​​ക്കു​​​​ന്നു എ​​​​ന്ന സ​​​​ത്യ​​​​വു​​​​മു​​​​ണ്ട്. ഈ ​​​​പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ലും ഇ​​​​ന്ത്യ​​​​ൻ ജു​​​​ഡീ​​​​ഷ​​റി ബി​​ൽ​​​​ക്കി​​​​സ് ബാ​​നു​​വി​​ന്‍റെ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ൾ​​​​ക്കു വേ​​​​ണ്ടി നി​​​​ല​​​​കൊ​​​​ണ്ട​​​​ത് ഏ​​​​റെ തി​​​​ള​​​​ക്ക​​​​മു​​​​ള്ള സം​​​​ഭ​​​​വ​​​​മാ​​​​ണ്. മ​​​​ത​​​​നി​​​​ന്ദ നി​​​​യ​​​​മ​​​​ത്തി​​​​ന്‍റെ മ​​​​റ​​​​യി​​​​ൽ പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ൽ ആ​​​​സി​​​​യ ബീ​​​​ബി​​​​യെ വ​​​​ധി​​​​ക്കാ​​ൻ കോ​​​​ട​​​​തി​​വ​​​​രെ കൂ​​​​ട്ടു​​നി​​​​ന്ന​​​​പ്പോ​​​​ഴും മി​​​​ണ്ടാ​​​​തി​​​​രു​​​​ന്ന​​​​വ​​​​രെ​​​​ല്ലാം ഇ​​​​ന്ത്യ​​​​യി​​​​ലെ സു​​​​പ്രീം കോ​​​​ട​​​​തി​​​​യു​​​​ടെ ഉ​​​​ന്ന​​​​ത​​​​മാ​​​​യ വി​​​​ധി​​​​യി​​​​ൽ അ​​​​ഭി​​​​മാ​​​​നി​​​​ക്കു​​​​ന്നു.


ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സി​​​​നെ​​​​തി​​​​രാ​​​​യ പ​​​​രാ​​​​തി

ഇ​​​​ന്ത്യ​​​​യു​​​​ടെ ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് ര​​​​ഞ്ജ​​​​ൻ ഗോ​​​​ഗോ​​​​യി​​​​ക്കെതി​​​​രേ അ​​​​ദ്ദേ​​​​ഹ​​​​ത്തോ​​​​ടൊ​​​​പ്പം ജോ​​​​ലി ചെ​​​​യ്തി​​​​രു​​​​ന്ന മു​​​​ൻ ജീ​​​​വ​​​​ന​​​​ക്കാ​​​​രി ഉ​​​​ന്ന​​​​യി​​​​ക്കു​​​​ന്ന ലൈം​​​​ഗി​​​​കാ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ളു​​​​ടെ നി​​​​ജ​​​​സ്ഥി​​​​തി പു​​​​റ​​​​ത്തു​​വ​​​​രേ​​​​ണ്ട​​​​ത് ഇ​​​​ന്ത്യ​​​​ൻ ജു​​​​ഡീ​​​​ഷ​​റി​​​​യു​​​​ടെ ത​​​​ന്നെ അ​​​​ന്ത​​​​സി​​​​ന്‍റെ പ്ര​​​​ശ്ന​​​​മാ​​​​ണ്. ജീ​​​​വ​​​​ന​​​​ക്കാ​​​​രി ത​​​​ന്‍റെ പ​​​​രാ​​​​തി​​​​യി​​​​ൽ ഉ​​​​റ​​​​ച്ചു​​നി​​​​ൽ​​​​ക്കു​​​​ന്പോ​​​​ൾ ജു​​​​ഡീഷ​​റി​​​​യു​​​​ടെ സ്വ​​​​ാത​​​​ന്ത്ര്യ​​​​ത്തി​​​​നെ​​​​തി​​​​രാ​​​​യ വ​​​​ലി​​​​യ ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​ണ് ഈ ​​​​ആ​​​​രോ​​​​പ​​​​ണം എ​​​​ന്നു ചീ​​​​ഫ് ജ​​​​സ്റ്റീസ് ത​​​​ന്നെ ചി​​​​ത്രീ​​​​ക​​​​രി​​​​ക്കു​​​​ന്നു. ഗൂ​​ഢാ​​​​ലോ​​​​ച​​​​ന​​​​യെ​​​​ക്കു​​​​റി​​​​ച്ചും പ​​​​രാ​​​​തി​​​​യെ​​​​ക്കു​​​​റി​​​​ച്ചും അ​​​​ന്വേ​​​​ഷി​​​​ക്കാ​​​​ൻ ജ​​​​ഡ്ജി​​​​മാ​​​​രു​​​​ടെ സ​​​​മി​​​​തി നി​​​​യോ​​​​ഗി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്നു.

ജ​​സ്റ്റീ​​സ് ര​​​​ഞ്ജ​​​​ൻ ഗോ​​​​ഗോ​​​​യി​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ളു​​​​ടെ കോ​​​​പ്പി പ​​​​രാ​​​​തി​​​​ക്കാ​​​​രി സു​​​​പ്രീംകോ​​​​ട​​​​തി​​​​യി​​​​ലെ ത​​​​ന്നെ 20 ജ​​​​ഡ്ജി​​​​മാ​​​​ർ​​​​ക്കാ​​​​ണു കൊ​​​​ടു​​​​ത്ത​​​​ത്. ത​​​​ന്നെ പീ​​​​ഡി​​പ്പി​​​​ച്ചു എ​​​​ന്നും വ​​​​ഴ​​​​ങ്ങാ​​​​ത്ത​​​​തി​​​​ന് ത​​​​ന്നെ​​​​യും പോ​​​​ലീ​​​​സു​​​​കാ​​​​രാ​​​​യ ത​​​​ന്‍റെ ഭ​​​​ർ​​​​ത്താ​​​​വി​​​​നെ​​​​യും സ​​​​ഹോ​​​​ദ​​​​ര​​​​നെ​​​​യും ജോ​​​​ലി​​​​യി​​​​ൽ നി​​​​ന്നു പി​​​​രി​​​​ച്ചു​​വി​​​​ട്ടു എ​​​​ന്നു​​​​മാ​​​​ണു പ​​​​രാ​​​​തി. എ​​​​ന്നാ​​​​ൽ, അ​​​​വ​​​​ർ പോ​​​​ലീ​​​​സി​​​​ൽ പ​​​​രാ​​​​തി​​​​പ്പെ​​​​ട്ടി​​​​ട്ടി​​​​ല്ല. അം​​​​ബാ​​​​നി കേ​​​​സി​​​​ലെ വി​​​​ധി തി​​​​രു​​​​ത്തി​​​​യ​​​​വ​​​​ർ അ​​​​ട​​​​ക്കം പ​​​​ല​​​​രെ​​​​ക്കു​​​​റി​​​​ച്ചും പ​​​​ല​​​​തും പ​​​​റ​​​​യു​​​​ന്നു​​​​ണ്ട്.
ചീ​​ഫ് ജ​​​​സ്റ്റീ​​സി​​​​നെ​​​​തി​​​​രേ പ​​​​രാ​​​​തി പ​​​​റ​​​​ഞ്ഞാ​​​​ൽ ഒ​​​​ന്ന​​​​ര​​​​ക്കോ​​​​ടി രൂ​​​​പ ത​​​​രാം എ​​​​ന്ന് ആ​​​​രോ ത​​​​ന്നോ​​​​ടു പ​​​​റ​​​​ഞ്ഞ​​​​താ​​​​യി ഒ​​​​രു അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ൻ വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. ഇ​​​​ദ്ദേ​​​​ഹം ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സു​​​​മാ​​​​യി ന​​​​ല്ല ബ​​​​ന്ധം ഉ​​​​ള്ള​​യാ​​​​ളാ​​​​ണെ​​​​ന്നും ആ​​​​ക്ഷേ​​​​പി​​​​ക്കു​​​​ന്ന​​​​വ​​​​രു​​​​ണ്ട്. ഏ​​​​താ​​​​യാ​​​​ലും പ​​​​രാ​​​​തി ഉ​​​​യ​​​​ർ​​​​ന്ന ഉ​​​​ട​​​​ൻ സു​​​​പ്രീം കോ​​​​ട​​​​തി ഉ​​​​ണ​​​​ർ​​​​ന്നു പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചു. കോ​​​​ട​​​​തി​​​​യു​​​​ടെ അ​​​​ടി​​​​യ​​​​ന്ത​​​​ര സ​​​​മ്മേ​​​​ള​​​​നം പി​​​​റ്റേ​​​​ന്നു കൂ​​​​ടി. പ​​​​രാ​​​​തി അ​​​​ടി​​​​സ്ഥാ​​​​ന​​​​ര​​​​ഹി​​​​ത​​​​മാ​​​​ണെ​​​​ന്നും വ​​​​ലി​​​​യ ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​ണെ​​​​ന്നും അ​​​​ന്ന് ഇ​​​​ക്കാ​​​​ര്യം പ​​​​രി​​​​ഗ​​​​ണി​​​​ച്ച കോ​​​​ട​​​​തി​​​​യി​​​​ൽ അ​​​​ധ്യ​​​​ക്ഷം വ​​​​ഹി​​​​ച്ച ചീ​​​​ഫ് ജ​​​​സ്റ്റീസ് പ​​​​റ​​​​ഞ്ഞു.

ഉ​​​​ന്ന​​​​ത​​​​ർ​​​​ക്കെ​​​​തി​​​​രേ എ​​​​ന്തെ​​​​ങ്കി​​​​ലും ആ​​​​രോ​​​​പ​​​​ണം ഉ​​​​ണ്ടാ​​​​യാ​​​​ൽ മാ​​​​റി​​നി​​​​ന്ന് അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്ത​​​​ണം എ​​​​ന്നു ചാ​​​​ടി​​​​പ്പ​​​​റ​​​​യു​​​​ന്ന​​​​വ​​​​ർ അ​​​​വ​​​​രു​​​​ടെ സ്ഥി​​​​രം വാ​​​​യ്ത്താ​​​​രി ഉ​​​​യ​​​​ർ​​​​ത്തി. സീ​​​​സ​​​​റി​​​​ന്‍റെ ഭാ​​​​ര്യ സം​​​​ശ​​​​യ​​​​ത്തി​​​​ന് അ​​​​തീ​​​​ത​​​​യാ​​​​യി​​​​രി​​​​ക്ക​​​​ണം എ​​​​ന്നും മ​​​​റ്റും ബ​​​​ഞ്ചി​​​​ലി​​​​രു​​​​ന്നു ത​​​​ട്ടി​​​​വി​​​​ടു​​​​ന്ന ജ​​​​ഡ്ജി​​​​മാ​​​​രി​​​​ൽ പ​​​​ല​​​​രും വാ ​​​​തു​​​​റ​​​​ന്നി​​​​ല്ല.

മ​​​​നഃ​​പൂ​​​​ർ​​​​വം ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​വ​​​​ർ

സ്ത്രീ​​സം​​​​ര​​​​ക്ഷ​​​​ണ നി​​​​യ​​​​മ​​​​ങ്ങ​​​​ളു​​​​ടെ പ​​​​രി​​​​ധി​​​​യി​​​​ൽ നി​​​​ന്നു കൊ​​​​ണ്ട് സ​​​​മു​​​​ഹ​​​​ത്തി​​​​ലെ പ്ര​​​​മു​​​​ഖ​​​​രെ മ​​​​നഃ​​​​പൂ​​​​ർ​​​​വം വേ​​​​ട്ട​​​​യാ​​​​ടാ​​ൻ പ​​​​ല​​​​രും ശ്ര​​​​മി​​​​ക്കു​​​​ന്നു​​​​ണ്ട്. സു​​​​പ്രീംകോ​​​​ട​​​​തി ജ​​​​ഡ്ജി​​​​മാ​​​​ർ ത​​​​ങ്ങ​​​​ൾ​​​​ക്കു സ്ത്രീ​​​​ക​​​​ളെ ജീ​​​​വ​​​​ന​​​​ക്കാ​​​​രാ​​​​യി വേ​​​​ണ്ടെ​​​​ന്നു പ​​​​റ​​​​ഞ്ഞ​​​​താ​​​​യി ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് ര​​​​ഞ്ജ​​​​ൻ ഗോ​​​​ഗോ​​​​യി വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി. ഉ​​​​ന്ന​​​​ത പ​​​​ദ​​​​വി​​​​യി​​​​ലി​​​​രി​​​​ക്കു​​​​ന്ന പ​​​​ല ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ​​​​യും മ​​​​ന​​​​സാ​​​​ണ​​​​ത്. ഓ​​​​ഫീ​​​​സി​​​​ൽ അ​​​​ച്ച​​​​ട​​​​ക്കം പാ​​​​ലി​​​​​​​​ക്കാ​​​​ൻ പോ​​​​ലും പ​​​​ല​​​​ർ​​​​ക്കും സാ​​​​ധി​​​​ക്കാ​​​​ത്ത നി​​​​ല​​​​യു​​​​ണ്ട്.

പ​​​​രാ​​​​തി​​​​ക്കാ​​​​രി​​​​ക്കു​​​​ള്ള സം​​​​ര​​​​ക്ഷ​​​​ണം ആ​​​​രെ​​​​ക്കു​​​​റി​​​​ച്ച് പ​​​​രാ​​​​തി​​​​പ്പെ​​​​ടു​​​​ന്നു​​​​വോ അ​​​​യാ​​​​ൾ​​​​ക്കും ഉ​​​​ണ്ടാ​​​​വ​​​​ണം. ആ​​​​രോ​​​​പ​​​​ണം ഉ​​​​ന്ന​​​​യി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​തി​​​​നെ തു​​​​ട​​​​ർ​​​​ന്നു​​​​ണ്ടാ​​​​കു​​​​ന്ന മാ​​​​ധ്യ​​​​മാ​​​​ഘോ​​​​ഷ​​​​ത്തി​​​​ൽ മാ​​​​നം ന​​​​ഷ്ട​​​​പ്പെ​​​​ടു​​​​ന്ന ആ​​​​രോ​​​​പ​​​​ണ വി​​​​ധേ​​​​യ​​​​ന് നീ​​​​തി കൊ​​​​ടു​​​​ക്കാ​​ൻ ഒ​​​​രു കോ​​​​ട​​​​തി​​​​ക്കും സാ​​​​ധി​​​​ക്കാ​​​​തെ വ​​​​രും. പ​​​​ദ​​​​വി​​​​യി​​​​ൽ നി​​​​ന്നു മാ​​​​റി​​നി​​​​ൽ​​​​ക്കേ​​​​ണ്ടി​​വ​​​​രി​​​​ക കൂ​​​​ടി ചെ​​​​യ്താ​​​​ലോ, അ​​​​യാ​​​​ൾ​​​​ക്കു​​​​ണ്ടാ​​​​കു​​​​ന്ന ന​​​​ഷ്ടം അ​​​​പ​​​​രി​​​​ഹാ​​​​ര്യ​​​​മാ​​​​വും.

കോ​​​​ട​​​​തി​​​​യു​​​​ടെ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​​​​​ങ്ങ​​​​ളു​​​​ടെ പേ​​​​രി​​​​ൽ രാ​​​​ജി​​വ​​​​യ്ക്കേ​​​​ണ്ടി വ​​​​ന്ന എ​​​​ത്ര രാ​​ഷ്‌​​ട്രീ​​​​യ നേ​​​​താ​​​​ക്ക​​​​ൾ​​​​ക്കാ​​​​ണ് അ​​​​പ​​​​രി​​​​ഹാ​​​​ര്യ​​​​മാ​​​​യ ന​​​​ഷ്ടം ഉ​​​​ണ്ടാ​​​​യി​​​​ട്ടു​​​​ള്ള​​​​ത്. പീ​​ഡ​​​​ന​​​​ത്തി​​​​ന് ഇ​​​​ര​​​​യാ​​​​കു​​​​ന്ന​​​​വ​​​​ർ​​​​ക്ക് കേ​​​​സു ന​​​​ട​​​​ത്താ​​​​നും ജീ​​​​വ​​​​നും സ്വ​​​​ത്തി​​​​നും സം​​​​ര​​​​ക്ഷ​​​​ണ​​​​വും കൊ​​​​ടു​​​​ക്ക​​​​ണം.

ഭാ​​​​ര​​​​ത​​​​ത്തി​​​​ലെ സു​​​​പ്രീംകോ​​​​ട​​​​തി ജ​​​​ഡ്ജ​​​​ിക്കെ​​​​തി​​​​രേ ഉ​​​​യ​​​​രു​​​​ന്ന ആ​​​​ദ്യ​​​​ത്തെ പ​​​​രാ​​​​തി​​​​യ​​​​ല്ല ഇ​​​​ത്. സു​​​​പ്രീംകോ​​​​ട​​​​തി ജ​​​​ഡ്ജി​​​​യാ​​​​യി​​​​രു​​​​ന്ന അ​​​​ശോ​​​​ക് കു​​​​മാ​​​​ർ ഗാം​​​​ഗു​​​​ലി​​​​ക്കെ​​​​തി​​​​രേ ജീ​​​​വ​​​​ന​​​​ക്കാ​​​​രി 2013 ലും ​​​​സ്വ​​​​ത​​​​ന്ത്ര​​ർ​​​​കു​​​​മാ​​​​റി​​​​നെ​​​​തി​​​​രേ ഒ​​​​രു നി​​​​യ​​​​മ വി​​​​ദ്യാ​​​​ർ​​ഥി 2014 ലും ​​​​ഇ​​​​ത്ത​​​​രം ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ൾ ഉ​​​​ന്ന​​​​യി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ​​സി​​​​റ്റിം​​​​ഗ് ജ​​​​ഡ്ജി​​​​ക്കെ​​​​തി​​​​രേ വ​​​​രു​​​​ന്ന ആ​​​​ദ്യ ആ​​​​രോ​​​​പ​​​​ണ​​​​മാ​​​​ണി​​​​ത്.​​ ആ​​​​രോ​​​​പ​​​​ണം ഉ​​​​യ​​​​രു​​​​ന്ന കാ​​​​ല​​​​ത്ത് ബം​​​​ഗാ​​​​ളി​​​​ലെ മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ ക​​​​മ്മീ​​​​ഷ​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​നാ​​​​യി​​​​രു​​​​ന്ന അ​​​​ശോ​​​​ക് ഗാം​​​​ഗു​​​​ലി​​​​ക്ക് അ​​​​ക്കാ​​​​ര​​​​ണം കൊ​​​​ണ്ട് ആ ​​​​പ​​​​ദ​​​​വി രാ​​​​ജി വ​​​​യ്ക്കേ​​​​ണ്ടി​​​​യും വ​​​​ന്നു. കോ​​​​ട​​​​തി ജോ​​​​ലി​​സ്ഥ​​​​ല​​​​മ​​​​ല്ലെ​​​​ന്നും അ​​​​തു​​​​കൊ​​​​ണ്ട് പ​​​​രാ​​​​തി നി​​​​ല​​​​നി​​​​ൽ​​​​ക്കി​​​​ല്ലെ​​​​ന്നും ഗാം​​​​ഗു​​​​ലി ന​​​​ട​​​​ത്തി​​​​യ വാ​​​​ദം കേ​​​​ട്ട് അ​​​​ക്കാ​​​​ല​​​​ത്തു പ​​​​ല​​​​രും പ​​​​രി​​​​ഹ​​​​സി​​​​ച്ചു ചി​​​​രി​​​​ച്ച​​​​താ​​​​ണ്.

ആ​​​​ർ​​​​ക്കാ​​​​ണു പേ​​​​ടി?

വോ​​​​ട്ട് പെ​​​​ട്ടി​​​​യി​​​​ലാ​​​​യ​​ശേ​​​​ഷം വ​​​​രു​​​​ന്ന പ്ര​​​​തി​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളി​​​​ൽ തി​​​​ക​​​​ഞ്ഞ ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സ​​​​മു​​​​ള്ള​​​​തു കോ​​​​ണ്‍ഗ്ര​​​​സി​​​​നു മാ​​​​ത്ര​​​​മാ​​​​ണ്. ബി​​ജെ​​പി​​​​യു​​​​ടെ വോ​​​​ട്ടു​​​​ക​​​​ൾ എ​​​​വി​​​​ടെ​​​​പ്പോ​​​​യി എ​​​​ന്നു പ​​​​റ​​​​യേ​​​​ണ്ടി​​​​വ​​​​രു​​മെ​​​​ന്നു പി​​​​ണ​​​​റാ​​​​യി​​​​യും സി​​പി​​എ​​​​മ്മി​​​​ന്‍റെ വോ​​​​ട്ടു​​​​ക​​​​ൾ എ​​​​വി​​​​ടെ​​​​പ്പോ​​​​യി എ​​​​ന്നു പ​​​​റ​​​​യേ​​​​ണ്ടി​​​​വ​​​​രു​​​​മെ​​​​ന്ന് ബി​​ജെ​​​​പി​​​​യും പ​​​​റ​​​​യു​​​​ന്പോ​​​​ൾ വ​​​​രി​​​​ക​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ൽ വ​​​​രു​​​​ന്ന​​​​ത് മു​​​​ൻ​​​​കൂ​​​​ർ ജാ​​മ്യ​​ത്തി​​​​ന്‍റെ ത്വ​​​​ര​​​​യാ​​​​ണ്.

പ്ര​​​​ചാ​​​​ര​​​​ണം തീ​​​​ർ​​​​ന്ന​​​​തോ​​​​ടെ പി​​​​ണ​​​​റാ​​​​യി വീ​​​​ണ്ടും പി​​​​ണ​​​​റാ​​​​യി ആ​​​​യി. പ​​​​ത്ര​​​​ക്കാ​​​​രെ ആ​​​​ട്ടി​​​​യി​​​​റ​​​​ക്കി. പ​​​​ത്ര​​​​ക്കാ​​​​രെ കാ​​​​ണാ​​​​ൻ ഭ​​​​യ​​​​മു​​​​ള്ള പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി മോ​​​​ദി മ​​​​റ്റു പ​​​​ല​​​​രെ​​​​ക്കൊ​​​​ണ്ടും അ​​​​ഭി​​​​മു​​​​ഖം ന​​​​ട​​​​ത്തി​​​​ച്ചു പ്ര​​​​സി​​​​ദ്ധീ​​ക​​​​രി​​​​ക്കു​​​​ന്നു​​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.