അവസാനം ആസിയ രാജ്യംവിട്ടു
മ​ത​നി​ന്ദാ കു​റ്റം ആ​രോ​പി​ക്ക​പ്പെ​ട്ട് വ​ധശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട പാ​ക്കി​സ്ഥാ​നി ക്രൈ​സ്ത​വ വ​നി​ത ആ​സി​യ ബീ​ബി രാജ്യംവി​ട്ടു. ആ​ഗോ​ള​ത​ല​ത്തി​ൽ​ത്ത​ന്നെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടൊ​രു സം​ഭ​വ​മാ​യി​രു​ന്നു ആ​സി​യ ബീ​ബി​ക്കെതിരേയുള്ള കു​റ്റാ​രോ​പ​ണം.

ആ​സി​യ ബീ​ബി എ​ന്ന​റി​യ​പ്പെ​ടു​ന്ന ആ​സി​യ നൊ​റീ​ൻ മ​ത​നി​ന്ദാ​ക്കു​റ്റ​ത്തി​ന്‍റെ പേ​രി​ൽ വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ട്ടു വ​ർ​ഷ​ങ്ങ​ളോ​ളം ജ​യി​ലി​ൽ ക​ഴി​ഞ്ഞു. ത​ന്‍റെ നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ച്ച​ശേ​ഷം ക​ഴി​ഞ്ഞ​വ​ർ​ഷ​മാ​ണു പാ​ക്കി​സ്ഥാ​ൻ സു​പ്രീം​കോ​ട​തി അ​വ​രു​ടെ വ​ധ​ശി​ക്ഷ ഇ​ള​വു ചെ​യ​്ത​ത്. ഇ​തെ​ത്തു​ട​ർ​ന്നു സു​ര​ക്ഷ​യെ​ക്ക​രു​തി ഇ​വ​രെ ര​ഹ​സ്യ​സ​ങ്കേ​ത​ത്തി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. പാക്കിസ്ഥാനിൽ തങ്ങൾ സുരക്ഷിതരായിരിക്കുമെന്ന് ഒട്ടുംതന്നെ ഉറപ്പില്ലാത്തതിനാൽ രാജ്യം​വി​ടാ​നു​ള്ള ആ​ഗ്ര​ഹം അ​വ​രും ഭ​ർ​ത്താ​വും അ​ധി​കൃ​ത​രെ അ​റി​യി​ച്ചി​രു​ന്നു. കാ​ന​ഡ​യി​ലാണ് അ​വ​ർക്ക് അ​ഭ​യം കിട്ടിയിരിക്കുന്നത്. ആസി​യാ ബീ​ബി​യു​ടെ മ​ക്ക​ൾ​ക്കു കാ​ന​ഡ നേ​ര​ത്തേ അ​ഭ​യം ന​ൽ​കി​യി​രു​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്‌​ടോ​ബ​റി​ൽ ആസി​യാ ബീ​ബി​യു​ടെ വ​ധ​ശി​ക്ഷ സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി​യ​തി​നെ​ത്തു​ട​ർ​ന്നു പാ​ക്കി​സ്ഥാ​നി​ൽ വ​ലി​യ ക​ലാ​പം ഉ​ണ്ടാ​യി. മതമൗലികവാദികൾ തെ​രു​വി​ലി​റ​ങ്ങി, പ​ലേ​ട​ത്തും അ​ക്ര​മം അ​ഴി​ച്ചു​വി​ട്ടു.

ഒ​രു സം​ഘം സ്ത്രീ​ക​ളു​മാ​യുണ്ടായ വാ​ഗ്വാ​ദ​ത്തി​നി​ടെ ആ​സി​യ ബീബി മ​ത​നി​ന്ദാ​സൂ​ച​ക​മാ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം. അതിന്‍റെ പേരിൽ ആസിയയെ ആളുകൾ വീ​ടു​ക​യ​റി മ​ർ​ദി​ച്ചു. ഭീഷണിപ്പെ ടുത്തി കു​റ്റ​സ​മ്മ​തം ന​ട​ത്തി​ച്ചു.

വ​ലി​യൊ​രു ജ​ന​ക്കൂ​ട്ടം വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​ക്കൊ​ണ്ടു​നി​ൽ​ക്കു​ന്പോ​ൾ ന​ട​ത്തി​യ കു​റ്റ​സ​മ്മ​തം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നു സു​പ്രീം​കോ​ട​തി​ വിധിപ്രസ്താവനയിൽ പറഞ്ഞു.

ആ​സി​യ ബീ​ബിയെ വധശിക്ഷയ്ക്ക് വിധിച്ച സം​ഭ​വം ലോ​ക​സ​മൂ​ഹ​ത്തി​ൽ പാ​ക്കി​സ്ഥാ​നു വ​ലി​യ മാ​ന​ക്കേ​ട് ഉ​ണ്ടാ​ക്കി​. സുപ്രീംകോടതി കുറ്റവിമുക്തയാക്കിയ ശേഷം അ​വ​രു​ടെ സം​ര​ക്ഷ​ണം​ സ​ർ​ക്കാ​രി​നു വ​ലി​യ ത​ല​വേ​ദ​ന​യാ​യിരുന്നു. അ​വ​ർ രാ​ജ്യം വി​ടു​ന്ന​തോ​ടെ ആ ​ത​ല​വേ​ദ​ന അ​വ​സാ​നി​ക്കു​മെ​ങ്കി​ലും ഈ ​സം​ഭ​വ​പരന്പരയ്ക്കുശേഷവും നി​ര​വ​ധി​പേ​ർ പാ​ക്കി​സ്ഥാ​നി​ൽ മ​ത​നി​ന്ദ​ക്കു​റ്റം നേ​രി​ട്ടു.

ആ​സി​യ ബീ​ബി സം​ഭ​വം ചൂ​ടു​പി​ടി​ച്ചു​നി​ന്ന സ​മ​യ​ത്ത് അ​വ​ർ​ക്കു പ​ര​സ്യ​മാ​യി പി​ന്തു​ണ ന​ൽ​കി​യ പ്ര​വി​ശ്യാ ഗ​വ​ർ​ണ​ർ സ​ൽ​മ​ാൻ ത​സീ​ർ‌ കൊ​ല്ല​പ്പെ​ട്ടു. മ​ത​നി​ന്ദാ നി​യ​മം പ​രി​ഷ്ക​രി​ക്ക​ണ​മെ​ന്നു അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ആ​സി​യ​യെ കു​റ്റ​വി​മു​ക്ത​യാ​ക്കാനും രാ​ജ്യം വി​ടാ​ന​നു​വ​ദി​ക്കാനും പാക്കിസ്ഥാനുമേൽ അ​ന്താ​രാ​ഷ്‌​ട്ര സ​മൂ​ഹ​ത്തി​ന്‍റെ ശ​ക്ത​മാ​യ സ​മ്മ​ർ​ദ​മു​ണ്ടാ​യി. ആ​സി​യ ബീബി സു​ര​ക്ഷി​ത​യാ​ണെ​ന്നും അ​വ​ർ ഉ​ട​ൻ​ത​ന്നെ രാ​ജ്യം വി​ടു​മെ​ന്നും പാ​ക്കി​സ്ഥാ​ൻ പ്ര​സി​ഡ​ന്‍റ് ഇ​മ്രാ​ൻ ഖാ​ൻ ഈ​യി​ടെ ബി​ബി​സി​യു​മാ​യി ന​ട​ത്തി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞി​രു​ന്നു.

പ​ഴ​യ​കാ​ലം മ​റ​ന്ന സൂ ചി

ജ​നാ​ധി​പ​ത്യ ധ്വം​സ​ന​ത്തി​ന്‍റെ ക​യ്പു​നീ​ർ ഏ​റെ കു​ടി​ച്ചി​ട്ടു​ള്ള ഓം​ഗ് സാ​ൻ സൂ ചി അ​ധി​കാ​രത്തിലിരിക്കേ മ്യാ​ൻ​മ​റി​ൽ ജ​നാ​ധി​പ​ത്യം വ​ലി​യ വെ​ല്ലു​വി​ളി നേ​രി​ടു​ക​യാ​ണ്. അ​ക്കാ​ര്യം തു​റ​ന്നു കാ​ട്ടി​യ​തി​നാ​ണ് ലോ​ക​ത്തെ പ്ര​മു​ഖ വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ റോ​യി​ട്ടേ​ഴ്സി​ന്‍റെ ര​ണ്ടു യു​വ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഒ​ന്ന​ര വ​ർ​ഷം ത​ട​ങ്ക​ലി​ൽ ക​ഴി​യേ​ണ്ടി​വ​ന്ന​ത്. മ്യാ​ൻ​മ​റി​ൽ ജ​നാ​ധി​പ​ത്യം ക​മ്മി​യാ​ണെ​ന്നു വിവരിച്ചുകൊണ്ടു ള്ള പ​ഠ​ന​റി​പ്പോ​ർ​ട്ട് ഇ​രു​വ​രും ചേ​ർ​ന്നു പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. മു​പ്പ​ത്തി​മൂ​ന്നു​കാ​ര​നാ​യ വാ ​ലോ​ണും ഇ​രു​പ​ത്തൊ​ന്പ​തു​കാ​ര​നാ​യ ക്യോ ​സോ ഊ​വു​മാ​ണ് ഇ​വ​ർ.

ഔ​ദ്യോ​ഗി​ക ര​ഹ​സ്യ​നി​യ​മം ലം​ഘി​ച്ചു​വെ​ന്ന​ പേരിലാണ് ഇവരെ തടവിലാക്കിയത്. ഈ ​റി​പ്പോ​ർ​ട്ടി​ന്‍റെ പേ​രി​ൽ ഇ​വ​ർ​ക്കു ലോ​കത്തിലെ ഏറ്റവും പ്രശസ്ത മാ​ധ്യ​മ പു​ര​സ്കാ​ര​മാ​യ പു​ലി​റ്റ്‌​സ​ർ പ്രൈസ് ല​ഭി​ച്ചി​രു​ന്നു.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​കരെ ജ​യി​ലി​ല​ട​ച്ച​തി​നെതിരേ പേ​രി​ൽ ക​ടു​ത്ത ആ​ഗോ​ള സ​മ്മ​ർ​ദമു​ണ്ടാ​യി​ട്ടും ആ​ദ്യ​മൊ​ന്നും മ്യാൻമർ ഭ​ര​ണ​കൂ​ടം ഇ​ള​കി​യി​ല്ല. ജ​യി​ലി​ലാ​യ റി​പ്പോ​ർ​ട്ട​ർ​മാ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ ഓം​ഗ് സാ​ൻ സൂ ചി​ക്ക് അ​യ​ച്ച ക​ത്താ​ണ് ഇ​പ്പോ​ൾ ഇ​വ​രു​ടെ മോ​ച​ന​ത്തി​ലേ​ക്കു ന​യി​ച്ച​തെ​ന്നു സ​ർ​ക്കാ​ർ വ​ക്താ​വു പ​റ​യു​ന്നു.

ചി​ല പ്ര​ത്യേ​ക അ​വ​സ​ര​ങ്ങ​ളി​ൽ ത​ട​വു​കാ​രെ കൂ​ട്ട​ത്തോ​ടെ ജ​യി​ൽ മോ​ചി​ത​രാ​ക്കു​ന്ന പ​തി​വ് മ്യാ​ൻ​മ​റി​ലു​മു​ണ്ട്. മ്യാ​ൻ​മ​റി​ലെ പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​ന്‍റെ അ​വ​സ​ര​ത്തി​ൽ ആ​റാ​യി​ര​ത്തി​ലേ​റെ ത​ട​വു​കാ​രെ വി​ട്ട​യ​ച്ച കൂ​ട്ട​ത്തി​ൽ ഈ ​റോ​യി​ട്ടേ​ഴ്സ് റി​പ്പോ​ർ​ട്ട​ർ​മാ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി. ഏ​പ്രി​ൽ 17നാ​ണു മ്യാ​ൻ​മ​റി​ൽ പ​ര​ന്പ​രാ​ഗ​ത​മാ​യി പു​തു​വ​ർ​ഷാ​ച​ര​ണം.

യാം​ഗോ​ണി​ന്‍റെ പ്രാ​ന്ത​പ്ര​ദേ​ശ​ത്തു​ള്ള ഇ​ൻ​സീ​ൻ ജ​യി​ലി​ൽ​നി​ന്നു പു​റ​ത്തു​വ​ന്ന റി​പ്പോ​ർ​ട്ട​ർ​മാ​രെ സ്വീ​ക​രി​ക്കാ​ൻ കു​ടും​ബാം​ഗ​ങ്ങ​ളും റോ​യി​ട്ടേ​ഴ്സി​ലെ നി​ര​വ​ധി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും എ​ത്തി​യി​രു​ന്നു. 2017 ഡി​സം​ബ​റി​ലാ​ണ് ഇ​രു​വ​രും അ​റ​സ്റ്റി​ലാ​വു​ന്ന​ത്. അ​ക്കാ​ല​ത്ത് പ​ടി​ഞ്ഞാ​റ​ൻ മ്യാ​ൻ​മ​റി​ലെ റാ​ഖീ​ൻ സം​സ്ഥാ​ന​ത്ത് റോ​ഹിം​ഗ്യ​ക​ൾ​ക്കുനേ​രേ ന​ട​ന്ന പ​ട്ടാ​ള അ​തി​ക്ര​മ​ത്തെ​യും വം​ശീ​യാ​തി​ക്ര​മ​ങ്ങ​ളെ​യും​കു​റി​ച്ചു ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ടു​ക​ളാ​ണ് ഇ​വ​രെ അ​ധി​കൃ​ത​രു​ടെ ക​ണ്ണി​ലെ ക​ര​ടാ​ക്കി​യ​ത്.

അ​ക്ര​മ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടം​ബാം​ഗ​ങ്ങ​ളെ നേ​രി​ട്ടു ക​ണ്ട് ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ട് മ്യാ​ൻ​മ​റി​ലെ ജ​ന​ധി​പ​ത്യ​ധ്വം​സ​ന​ത്തെ​ക്കു​റി​ച്ചു ലോ​ക​ത്തി​നു വ​ലി​യ വെ​ളി​പ്പെ​ടു​ത്ത​ലാ​യി. ല​ക്ഷ​ക്ക​ണ​ക്കി​നു റോ​ഹിം​ഗ്യ​ക​ളാ​ണ് അ​ന്നു ബം​ഗ്ലാ​ദേ​ശി​ലേ​ക്കു പ​ലാ​യ​നം ചെ​യ്ത​ത്.

ഭീ​തി മാ​റാ​തെ ശ്രീ​ല​ങ്ക

ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ ശ്രീ​ല​ങ്ക​യി​ലെ ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ളി​ലു​ൾ​പ്പെ​ടെ ന​ട​ന്ന ഭീ​ക​രാ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സൂ​ത്ര​ധാ​ര​ക​രെ​യും അ​വ​ർ​ക്കു സ​ഹാ​യം ന​ൽ​കി​യ​വ​രെ​യും ഒ​ട്ടൊ​ക്കെ പി​ടി​കൂ​ടു​ക​യോ ഇ​ല്ലാ​യ്മ ചെ​യ്യു​ക​യോ ഉ​ണ്ടാ​യെ​ങ്കി​ലും രാ​ജ്യം ഇ​പ്പോ​ഴും ഭീ​ക​ര​ത​യു​ടെ നി​ഴ​ലി​ലാ​ണെ​ന്നു പ്ര​ധാ​ന​മ​ന്ത്രി റനി​ൽ വി​ക്ര​മ​സിം​ഗെ പ​റയു​ന്നു. നി​ല​വി​ലെ ഭീ​ഷ​ണി നേ​രി​ടാ​ൻ അ​ന്താ​രാ​ഷ്‌​ട്ര സ​മൂ​ഹ​ത്തി​ന്‍റെ സ​ഹാ​യം തേ​ടി​യേ തീ​രൂ എ​ന്നാ​ണ​ദ്ദേ​ഹ​ത്തി​ന്‍റെ ഉ​റ​ച്ച അ​ഭി​പ്രാ​യം.


ഈ​സ്റ്റ​ർ ഞാ​യ​റാ​ഴ്‌​ച​ത്തെ സം​ഭ​വ​ത്തി​നു​ത്ത​ര​വാ​ദി​ക​ളാ​യ​വ​രി​ൽ ഒ​ട്ടു​മി​ക്ക​വ​രെ​യും വ​ധി​ക്കു​ക​യോ പി​ടി​കൂ​ടു​ക​യോ ചെ​യ്തെ​ങ്കി​ലും അ​പ​ക​ടം ഇ​നി​യും ഒ​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നു വി​ക്ര​മ​സിം​ഗെ പ​റ​യു​ന്നു. വി​ദേ​ശ രാ​ജ്യ​ങ്ങ​ളു​മാ​യി ഇ​ന്‍റ​ലി​ജ​ൻ​സ് വി​വ​ര​ങ്ങ​ൾ പ​ങ്കു​വ​യ്ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ഈ​സ്റ്റ​ർ ദി​ന ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ത്തെ​ത്തു​ട​ർ​ന്നു ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കു​ന്ന​വ​രി​ൽ​നി​ന്നു വ​ൻ​തോ​തി​ൽ പ​ണ​വും സ​ന്പ​ത്തും ക​ണ്ടെ​ടു​ത്തി​രു​ന്നു.
രാ​ജ്യം ഇ​പ്പോ​ഴും വ​ലി​യ ഭീ​ത​യി​ലാ​ണ്. കു​ട്ടി​ക​ൾ സ്കൂ​ളി​ൽ​പോ​കാ​ൻ മ​ടി​ക്കു​ന്നു. സ്ഫോ​ട​ന​ത്തി​നു​ശേ​ഷം ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് പ​ല സ്കൂ​ളു​ക​ളും തു​റ​ന്ന​ത്. പ​ക്ഷേ, ഹാ​ജ​ർ തീ​ർ​ത്തും കു​റ​വാ​യി​രു​ന്നു. ബു​ദ്ധ​മ​താ​നു​യാ​യി​ക​ൾ​ക്കു ഭൂ​രി​പ​ക്ഷ​മു​ള്ള ശ്രീ​ല​ങ്ക​യി​ൽ ഉ​ത്സ​വ​സ്ഥ​ല​ങ്ങ​ളി​ൽ ആ​ൾ​ക്കൂ​ട്ട​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും പ്ര​മു​ഖ ബു​ദ്ധ​സ​ന്യാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ക​ലു​ഷി​തം ദ​ക്ഷി​ണാ​ഫ്രി​ക്ക

ദ​ക്ഷി​ണാ​ഫ്രി​ക്ക ഇ​ന്ത്യ​ക്കാ​ർ​ക്ക് ഏ​റെ ആ​ത്മ​ബ​ന്ധ​മു​ള്ള നാ​ടാ​ണ്. ന​മ്മു​ടെ രാ​ഷ്‌​ട്ര​പി​താ​വ് രാ​ഷ്‌​ട്രീ​യം പ​ഠി​ച്ചു തു​ട​ങ്ങി​യ​ത് അ​വി​ടെ​നി​ന്നാ​ണെ​ന്നു വേ​ണ​മെ​ങ്കി​ൽ പ​റ​യാം. നെ​ൽ​സ​ൺ മ​ണ്ഡേ​ല​യാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ ലോ​ക​വു​മാ​യി ഏ​റെ അ​ടു​പ്പി​ച്ച​ത്. ഇ​ന്ത്യ​യോ​ട് അ​ദ്ദേ​ഹ​ത്തി​ന് പ്ര​ത്യേ​ക​മാ​യൊ​രു അ​ടു​പ്പ​മു​ണ്ടാ​യി​രു​ന്നു.

വ​ർ​ണ​വി​വേ​ച​ന​ത്തി​ന്‍റെ നാ​ളു​ക​ളി​ൽ​നി​ന്ന് ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ പു​റ​ത്തെ​ത്തി​ക്കാ​ൻ മ​ണ്ഡേ​ല​യ്ക്കു ക​രു​ത്തു​ പ​ക​ർ​ന്നു ന​ൽ​കി​യ​ത് ഗാ​ന്ധി​യ​ൻ വീ​ക്ഷ​ണ​ങ്ങ​ളാ​യി​രു​ന്നു. എ​ന്നാ​ലി​പ്പോ​ൾ ദ​ക്ഷി​ണാ​ഫ്രി​ക്ക വ​ലി​യ പ്ര​തി​സ​ന്ധി​യി​ലൂ​ടെ ക​ട​ന്നു​പോ​വു​ക​യാ​ണ്. ഉ​ച്ച​നീ​ച​ത്വം അ​തി​ന്‍റെ ഉ​ച്ച​കോ​ടി​യി​ലെ​ത്തി​യി​രി​ക്കു​ന്നു. ത​ല​സ്ഥാ​ന​മാ​യ ജോ​ഹ​ന​സ്‌​ബ​ർ​ഗി​ൽ ക​ലു​ഷി​ത​മാ​യ അ​ന്ത​രീ​ക്ഷ​മാ​ണ്. ന​ഗ​ര​ത്തി​ലും പ്രാ​ന്ത​പ്ര​ദേ​ശ​ങ്ങ​ളി​ലും തു​ട​ർ​ച്ച​യാ​യി പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ൾ അ​ര​ങ്ങേ​റു​ന്നു.

വ​ർ​ണ​വി​വേ​ച​നം പു​റ​മേ ദൃ​ശ്യ​മ​ല്ലെ​ങ്കി​ലും ചി​ല​രു​ടെ മ​ന​സി​ൽ ഇ​പ്പോ​ഴു​മു​ണ്ട്. സ​ന്പ​ത്തി​ന്‍റെ ഏ​റി​യ പ​ങ്കും ഇ​പ്പോ​ഴും വെ​ള്ള​ക്കാ​രു​ടെ പ​ക്ക​ലാ​ണ്. അ​വ​രു​ടെ വീ​ട്ടു​ജോ​ലി​യും കൃ​ഷി​പ്പ​ണി​യു​മൊ​ക്കെ ഇ​പ്പോ​ഴും ന​ട​ത്തു​ന്ന​ത് ക​റു​ത്ത​വം​ശ​ജ​രും.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ തൊ​ഴി​ൽ, വി​ക​സ​ന ഗ​വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ചു വെ​ള്ള​ക്കാ​രി​ൽ ഒ​രാ​ൾ പോ​ലും മ​ധ്യ​വ​ർ​ഗ​ത്തി​നു താ​ഴെ​യി​ല്ല. തൊ​ഴി​ലി​ല്ലാ​യ്മ 25 ശ​ത​മാ​ന​ത്തി​ലെ​ത്തി​യി​രി​ക്കു​ന്നു. ചെ​റു​പ്പ​ക്കാ​രി​ൽ 40 ശ​ത​മാ​ന​ത്തി​നും തൊ​ഴി​ലി​ല്ല. അ​ക്ര​മ​വും അ​രാ​ജ​കത്വ​വും പെ​രു​കാ​ൻ ഇ​തു മ​തി​യ​ല്ലോ. വ​ലി​യ പ്ര​തീ​ക്ഷ​ക​ളോ​ടെ​യാ​ണ് ലോ​കം ആ​ഫ്രി​ക്ക​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സി​നെ​യും മ​ണ്ഡേ​ല​യെ​യും ക​ണ്ട​ത്. പ​ക്ഷേ, ആ ​പ്ര​തീ​ക്ഷ​ക​ൾ ഇ​പ്പോ​ൾ കൊ​ഴി​ഞ്ഞു​പോ​യി​രി​ക്കു​ന്നു. പാ​ർ​ട്ടി​യെ നി​യ​ന്ത്രി​ക്കാ​ൻ മ​ണ്ഡേ​ല​യ്ക്കും ക​ഴി​ഞ്ഞി​രു​ന്നി​ല്ല. അ​വ​സാ​ന​കാ​ല​ത്ത് അ​ദ്ദേ​ഹം ഉ​പ​ജാ​പ​ക​വൃ​ന്ദ​ത്തി​ന്‍റെ പി​ടി​യി​ലാ​യി.

പി​ന്നീ​ടു പ്ര​സി​ഡ​ന്‍റാ​യി വ​ന്ന ജേ​ക്ക​ബ് സു​മ​യു​ടെ പേ​രി​ൽ വ​ന്പ​ൻ അ​ഴി​മ​തി​യാ​രോ​പ​ണ​ങ്ങ​ളാ​ണു​യ​ർ​ന്ന​ത്. ഒ​രു വ​ർ​ഷം മു​ന്പ് അ​ധി​കാ​ര​മൊ​ഴി​യാ​ൻ സു​മ നി​ർ​ബ​ന്ധി​ത​നാ​യി. ഇ​പ്പോ​ൾ ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു ഫ​ല​വും വ​ലി​യ പ്ര​തീ​ക്ഷ​ക​ളൊ​ന്നും ന​ൽ​കു​ന്നി​ല്ല.

പ്ര​തി​ഷേ​ധി​ക്കാ​ൻ മു​ട്ട​യേ​റ്

ഓ​സ്‌​ട്രേ​ലി​യ​യും തെ​ര​ഞ്ഞെ​ടു​പ്പു ചൂ​ടി​ലാ​ണ്. അ​ടു​ത്ത​യാ​ഴ്ച​യാ​ണു പൊ​തു​തെ​ര​ഞ്ഞെു​പ്പ്. പ്ര​ധാ​ന​മ​ന്ത്രി സ്കോ​ട്ട് മോ​റി​സ​ണെ​തി​രേ ജ​ന​രോ​ഷം ശ​ക്ത​മാ​ണ്. പ്ര​തി​ഷേ​ധി​ക്കാ​ൻ ചീ​മു​ട്ട​യെ​റി​യു​ന്ന പ​തി​വ് ന​മ്മു​ടെ നാ​ട്ടി​ലെ​പ്പോ​ലെ അ​വി​ടെ​യു​മു​ണ്ട്. മു​ട്ട ചീ​മു​ട്ട​യ​ല്ലെ​ന്നു മാ​ത്രം.
ക​ഴി​ഞ്ഞ ദി​വ​സം പ്ര​ചാ​ര​ണ​വേ​ള​യി​ൽ മോ​റി​സ​ണും കി​ട്ടി​യൊ​രു മുട്ട​യേ​റ്. ത​ല​യ്ക്കി​ട്ടാ​ണ് എ​റി​ഞ്ഞ​തെ​ങ്കി​ലും ല​ക്ഷ്യം ക​ണ്ടി​ല്ല. ന്യൂ ​സൗ​ത്ത് വെ​യ്ൽ​സി​ൽ ഒ​രു വ​നി​താ സം​ഘ​ട​ന​യു​ടെ യോ​ഗ​ത്തി​നി​ടെ​യാ​യി​രു​ന്നു പ്ര​യോ​ഗം. ഒ​രു കു​ട്ട മു​ട്ട​യു​മാ​യാ​ണ് ഒ​രു യു​വ​തി മീ​റ്റിം​ഗി​നെ​ത്തി​യ​ത്. ആ​ദ്യ​മു​ട്ട പ്ര​യോ​ഗി​ച്ച​പ്പോ​ൾ​ത്ത​ന്നെ മോ​റി​സ​ന്‍റെ സു​ര​ക്ഷാ ഭ​ട​ന്മാ​ർ യു​വ​തി​യെ പി​ടി​കൂ​ടി.

വെ​ടി​യും പി​ഴ​യും

പാ​ക്കി​സ്ഥാ​നി​ൽ പോ​ളി​യോ മ​രു​ന്നു ന​ൽ​കു​ന്ന​തി​നെ​തി​രേ പ്ര​തി​ഷേ​ധം. ജ​ർ​മ​നി​യാ​ലാ​ണെ​ങ്കി​ലോ, കു​ട്ടി​ക​ൾ​ക്കു പ്ര​തി​രോ​ധ മ​രു​ന്നു ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ​ക്കു പി​ഴ​ശി​ക്ഷ.
അ​ഫ്ഗാ​ൻ അ​തി​ർ​ത്തി​യി​ലെ പാ​ക് ഗ്രാ​മ​മാ​യ മാ​മ​ന്ദി​ൽ പോ​ളി​യോ വാ​ക്സി​നേ​ഷ​ൻ ചു​മ​ത​ല​യു​ള്ള ഓ​ഫീ​സ​റെ ഒ​രാ​ൾ ക​ഴി​ഞ്ഞ​ദി​വ​സം വെ​ടി​വ​ച്ചു കൊ​ന്നു. ജോ​ലി ക​ഴി​ഞ്ഞു വി​ട്ടീ​ലേ​ക്കു മ​ട​ങ്ങു​ന്പോ​ഴാ​യി​രു​ന്നു സം​ഭ​വം. പോ​ളി​യോ മ​രു​ന്നു ന​ൽ​കു​ന്ന​തി​നെ​തി​രേ ഒ​രു വി​ഭാ​ഗം രം​ഗ​ത്തു​ണ്ട്.

അ​ഞ്ചാം​പ​നി​ക്ക് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് എ​ടു​ക്കാ​ത്ത മാ​താ​പി​താ​ക്ക​ൾ​ക്ക് ഫൈ​ൻ ഇ​ടു​മെ​ന്നാ​ണ് ജ​ർ​മ​നി​യി​ലെ ആ​രോ​ഗ്യ​മ​ന്ത്രി ജെ​ൻ​സ് സ്ഫാ​ൻ മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ചെ​റി​യ ഫൈ​നൊ​ന്നു​ല്ല. 2500 യൂ​റോ​യാ​ണു പി​ഴ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

ലോകവിചാരം / സെ​ർ​ജി ആ​ന്‍റ​ണി

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.