അധികജലത്തിനു വഴി കൊടുക്കുക
Sunday, October 24, 2021 12:14 AM IST
കേ​ര​ള​ത്തി​ലെ പ​ശ്ചി​മ​ഘ​ട്ട മ​ല​ഞ്ചെ​രു​വു​ക​ളി​ലെ ആ​വാ​സ​വ്യ​വ​സ്ഥ​യ്ക്ക് അ​തി​തീ​വ്ര​മ​ഴ താ​ങ്ങാ​നാ​വി​ല്ല. അ​തി​ന്‍റെപ​രി​ണ​തി​യാ​ണ് ഉ​രു​ൾ​പൊ​ട്ട​ലും മ​ണ്ണി​ടി​ച്ചി​ലും.

അ​തി​തീ​വ്ര​മ​ഴ​യി​ലൂ​ടെ അ​ധി​ക​മാ​യി കു​മി​ഞ്ഞു​കൂ​ടു​ന്ന ജ​ല​ത്തെ ഭൂ​മി​യു​ടെ ഉ​പ​രി​ത​ല​ത്തിൽവച്ചുത​ന്നെ വി​വി​ധ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ ഒ​ഴു​കി​പ്പോ​കാ​ൻ ഇ​ട​യാ​ക്കി​യാ​ൽ ഉ​രു​ൾ​പൊ​ട്ട​ൽ പോ​ലു​ള്ള വ​ലി​യ ദു​ര​ന്ത​ങ്ങ​ൾ ഒ​രു പ​രി​ധിവ​രെ ത​ട​യാ​ൻ ക​ഴി​യും. നി​ർ​ജ്ജ​ലീ​ക​ര​ണം എ​ന്ന ആ​സൂ​ത്ര​ണ​രീ​തി​യാ​ണി​ത്. ത​ണ്ണീ​ർ​ത്ത​ട​പ​രി​പാ​ല​ന​ത്തി​ൽ ഊ​ന്നി​യ ഡീ​വാ​ട്ട​റി​ങ് പ്ര​ക്രി​യ ഓ​രോ ത​ണ്ണീ​ർ​ത്ത​ട​ത്തി​ന്‍റെ​യും ഭൂ​മി​ശാ​സ്ത്രപര​മാ​യ പ്ര​ത്യേക​ത​ക​ൾ പ​രി​ഗ​ണി​ച്ചു​കൊ​ണ്ടുവേ​ണം ന​ട​പ്പി​ലാ​ക്കാ​ൻ.

കാ​ലാ​വ​സ്ഥ​യെയും കൃ​ഷി​യെ​യുമൊക്കെ മു​ൻ​നി​ർ​ത്തി അ​നു​യോ​ജ്യ​മാ​യ ഡി​വാ​ട്ട​റി​ങ് പ​ദ്ധ​തി ത​യാ​റാ​ക്കാ​വു​ന്ന​താ​ണ്.

മ​ല​യോ​ര​പ്ര​കൃ​തി​യു​ടെ ച​രി​വു​ക​ളി​ൽ രൂ​പ​പ്പെ​ടു​ന്ന ചെ​റി​യ ചാ​ലു​ക​ളി​ലൂ​ടെ ജ​ലം താ​ഴോ​ട്ടൊഴു​കി ചെ​റി​യ തോ​ടു​ക​ൾ രൂ​പ​പ്പെ​ടു​ക​യും തോ​ടു​ക​ൾ ഒ​ന്നു​ചേ​ർ​ന്നു വ​ലി​യ പു​ഴ​ക​ൾ ആ​യി മാ​റു​ക​യും ചെ​യ്യും. ഈ ​ചാ​ലു​ക​ളും തോ​ടു​ക​ളും പു​ഴ​ക​ളു​മാ​ണ് ത​ണ്ണീ​ർ​ത്ത​ട​ത്തി​ന്‍റെ ര​ക്ത​ധ​മ​നി​ക​ൾ​. ച​രി​ഞ്ഞ​പ്ര​ദേ​ശ​ങ്ങ​ളെ കൃ​ഷി ആ​വ​ശ്യ​ങ്ങ​ൾ​ക്കും മ​റ്റു​മാ​യി ത​ട്ടു​ക​ളാ​യി തി​രി​ക്കു​മ്പോ​ൾ മേ​ൽ​പ്പ​റ​ഞ്ഞ ചാ​ലു​ക​ൾ ജ​ല​മൊ​ഴു​കാ​ൻ പൂ​ർ​ണ​മാ​യും തു​റ​ന്നി​ടേ​ണ്ട​താ​ണ്.

മ​ല​ഞ്ചെ​രി​വു​ക​ളി​ൽനി​ന്നു​ത്ഭ​വി​ക്കു​ന്ന പു​ഴ​ക​ൾ ഇ​ട​നാ​ട്ടി​ലും തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും എ​ത്തു​മ്പോ​ൾ അ​വ​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലും ന​ദീ​ത​ട​ങ്ങ​ൾ രൂ​പ​പ്പെ​ടു​ന്നു. വെ​ള്ള​പ്പൊ​ക്ക​സ​മ​യ​ത്ത് പു​ഴ​ക​ൾ നി​റ​ഞ്ഞുക​വി​യു​മ്പോ​ളു​ള്ള അ​ധി​ക​ജ​ല​ത്തെ ഉ​ൾക്കൊള്ളാ​നു​ള്ള​വ​യാ​ണി​വ.

അ​ശാ​സ്ത്രീ​യ​മാ​യ മ​ണ​ലൂ​റ്റു​ക​ളും ന​ദീ​ത​ട​ങ്ങ​ളി​ലെ ക​യ്യേ​റ്റ​ങ്ങ​ളും ന​ദീ​ത​ട​ങ്ങ​ളു​ടെ പ്ര​തി​രോ​ധ​ശേ​ഷി​ ന​ശി​പ്പി​ക്കു​ന്ന ഘ​ട​ക​ങ്ങ​ളാ​ണ്. നി​ർ​ഭാ​ഗ്യ​വ​ശാ​ൽ, കേ​ര​ള​ത്തി​ലെ ന​ദീ​ത​ട​ങ്ങ​ൾ​ക്ക് ഹാ​നി​ക​ര​മാ​കു​ന്ന നി​ര​വ​ധി​ ഇ​ട​പെ​ട​ലു​ക​ൾ പ​തി​റ്റാ​ണ്ടു​ക​ളാ​യി ന​ട​ക്കു​ന്നു​ണ്ട്. കേ​ര​ള​ത്തി​ൽ സ​മീ​പ​കാ​ല​ങ്ങ​ളി​ൽ സം​ഭ​വി​ച്ച പ്ര​ള​യ​ദു​ര​ന്ത​ങ്ങ​ളു​ടെ പ്ര​ധാ​ന​ കാ​ര​ണം ന​ദി​ക​ളി​ലെ അ​ധി​ക​ജ​ല​ത്തി​ന് ഒ​ഴു​കാ​ൻ ആ​വ​ശ്യ​ത്തി​ന് ഇട​മി​ല്ലാ​യെ​ന്ന​താ​ണ്.

ഉ​പ​ഗ്ര​ഹ​ സാ​ങ്കേ​തി​കവി​ദ്യ​ ഉ​പ​യോ​ഗി​ച്ച് ന​ദീ​ത​ട​ങ്ങ​ളു​ടെ അ​തി​രു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന ഡി​ജി​റ്റ​ൽ മാ​പ്പു​ക​ൾ ത​യാ​റാ​ക്കി അ​തി​ൽ ച​രി​ത്ര​ത്തി​ലെ വ​ലി​യ വെ​ള്ള​പ്പൊക്ക​ങ്ങ​ളു​ടെ അ​തി​രു​ക​ൾ രേഖ​പ്പെടു​ത്തിയാൽ "റൂം ഫോ​ർ റി​വ​ർ​' എ​ന്ന ആ​ശ​യം പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​നു​ള്ള വ​ഴി തെ​ളി​യും. പക്ഷേ, ഈ ​മേ​ഖ​ല​ക​ളി​ലെ മ​നു​ഷ്യ​ക​യ്യേ​റ്റ​ങ്ങ​ൾ തി​രി​ച്ചു​പി​ടി​ക്കു​ക എ​ന്ന​ത് ശ്ര​മ​ക​ര​മാ​യ കാ​ര്യ​മാ​ണ്.

ചെയ്യാൻ പലതുമുണ്ട്

പു​ഴ​ക​ൾ ക​ട​ന്നു​പോ​കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ സ്ഥി​ര​മാ​യി വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ, പ്ര​ത്യേകി​ച്ചു ന​ഗ​ര​ങ്ങ​ൾ​ക്ക് സ​മീ​പം എ​ൻജിനിയ​റിം​ഗ് സാ​ങ്കേ​തി​കവി​ദ്യ ഉ​പ​യോ​ഗി​ച്ചു​ള്ള വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​രീക്ഷിക്കാ​വു​ന്ന​താ​ണ്. ന​ദി​ക​ളു​ടെ വ​ള​വ് നേ​രേ​യാ​ക്ക​ൽ, ആ​ഴംകൂ​ട്ട​ൽ, പാ​ർ​ശ്വ​ഭി​ത്തി നി​ർ​മാ​ണം എ​ന്നി​വ അ​ധി​ക​ജ​ല​ത്തെ ന​ദി​ക​ളി​ൽ സം​വ​ഹി​ക്കു​വാ​ൻ സ​ഹാ​യ​ക​മാ​കും.


നി​ർ​ണാ​യ​ക​ സ്ഥ​ല​ങ്ങ​ളി​ൽ പ്ര​ള​യ​ജ​ല​ത്തെ തി​രി​ച്ചു​വി​ടാ​നാ​യി ബൈ​പാ​സു​ക​ളും നി​ർ​മി​ക്കാ​വു​ന്ന​താ​ണ്. പ്ര​ള​യ​ജ​ല​ത്തെ ഏ​താ​നും മ​ണി​ക്കൂറു​ക​ൾ പി​ടി​ച്ചുനിർത്താ​ൻ "താ​ത്​കാ​ലി​ക ഡാം’ ​സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​ക​രി​ക്കും.

താ​ഴ്ന്ന​ പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ടി​ഞ്ഞുകൂ​ടു​ന്ന മ​ഴ​വെ​ള്ള​ം വ​ലി​യ "സ്റ്റോംവാ​ട്ട​ർ ഡ്ര​യ്നു​ക​ൾ' ഉ​പ​യോ​ഗി​ച്ചു നീ​ക്കം ചെ​യ്യാ​വു​ന്ന​താ​ണ്. ഭൂ​ഗ​ർ​ഭ ട​ണ​ലു​ക​ളും ഉ​പ​യോ​ഗി​ക്കാ​ം. കൃ​ത്രിമ ക​നാ​ൽ ഉ​പ​യോ​ഗി​ച്ച് അ​ടു​ത്ത​ടു​ത്ത ന​ദി​ക​ളെ സം​യോ​ജി​പ്പി​ച്ചാ​ൽ പ്ര​ള​യ​ജ​ലം ഒ​രു ന​ദി​യി​ൽനി​ന്ന് അ​ടു​ത്ത​തി​ലേ​ക്കു തി​രി​ച്ചു​വി​ട്ടും ഒ​രു പ​രി​ധി​വ​രെ പ്ര​ള​യ​തീ​വ്ര​ത കു​റ​യ്ക്കാ​നാ​കും. ചൈ​ന​യി​ലും മ​റ്റും ന​ട​പ്പാ​ക്കി​ട്ടു​ള്ള "സ്പോ​ഞ്ച് സി​റ്റി​' ആ​ശ​യം ന​മ്മു​ടെ ന​ഗ​ര​ങ്ങ​ളി​ലും പ്രാ​ന്ത​പ്ര​ദേ​ശ​ങ്ങ​ളി​ലും പ​രീ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. ന​ഗ​ര​ത്തി​ൽ കെ​ട്ടു​ന്ന അ​ധി​ക​ജ​ല​ത്തെ വ​ലി​ച്ചെ​ടു​ക്കാ​ൻ പ്രാ​ന്ത​ങ്ങ​ളി​ലെ ചെ​റു​കു​ള​ങ്ങ​ളെ​യും ച​തു​പ്പു​ക​ളെ​യും പ്രാ​പ്ത​മാ​ക്കു​ക എ​ന്ന​താ​ണ് സ്പോ​ഞ്ച് സി​റ്റി എ​ന്ന ആ​ശ​യ​ത്തി​ലു​ള്ള​ത്. ചെ​ന്നൈ ന​ഗ​രം വെ​ള്ള​ത്തി​ൽ മു​ങ്ങി​യ​ത് ഈ ​സം​വി​ധാ​ന​ത്തി​ന്‍റെ അ​ഭാ​വ​ത്താ​ലാ​ണ്.

മുന്നറിയിപ്പു സംവിധാനങ്ങൾ

. ഇ​പ്പോ​ൾ ന​ൽ​കു​ന്ന ജി​ല്ലാ​ത​ല മു​ന്ന​റി​യി​പ്പു സം​വി​ധാ​ന​ങ്ങ​ൾ ബ്ലോ​ക്ക് ത​ല​ത്തി​ൽ ന​ൽ​കു​ക​യാ​ണെ​ങ്കി​ൽ ദു​ര​ന്തനി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കാം. മ​റ്റൊ​ന്ന്, സ്ഥി​രം വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​കു​ന്ന ന​ദീതീ​ര​ങ്ങ​ളി​ൽ അ​വി​ടത്തെ മ​ഴ​യു​ടെ അ​ള​വും മ​ഴ​വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്കും ബ​ന്ധി​പ്പി​ച്ചുള്ള ശാ​സ്ത്രീ​യ മോ​ഡ​ലിം​ഗ് പ​ഠ​ന​ങ്ങ​ൾ ന​ട​ത്തു​ക​യാ​ണെ​ങ്കി​ൽ പ്ര​ള​യ​മു​ന്ന​റി​യി​പ്പ് കാ​ര്യ​ക്ഷ​മ​മാ​യി ന​ൽ​കാ​വു​ന്ന​താ​ണ്. ഡാ​മു​ക​ൾ തു​റ​ക്കു​ന്ന​തും അ​ട​യ്ക്കു​ന്ന​തും ശാ​സ്ത്രീ​യ​പ​ഠ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാക​ണം.

ദു​ര​ന്ത​സാ​ധ്യ​താ മേ​ഖ​ല​ക​ളി​ൽ ഓ​ട്ടോ​മാ​റ്റി​ക് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ൾ സ്ഥാ​പി​ക്കു​ക​യും ത​ത്സ​മ​യ​വി​വ​ര​ങ്ങ​ൾ "ക്ളൗ​ഡ്' പോ​ലു​ള്ള സം​വി​ധാ​ന​ത്തി​ൽ ശേ​ഖ​രി​ച്ചു വ​യ്ക്കു​ക​യും, ഇ​തി​ൽ​നി​ന്നു വി​വി​ധ ആ​പ്ലിക്കേഷ​നു​ക​ൾ വ​ഴി ഫോ​ണി​ലൂ​ടെ പൊ​തു​ജ​ന​ങ്ങ​ൾ​ക്കു ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്താ​ൽ സ്വ​യം ര​ക്ഷ​പ്പെട​ൽ എ​ളു​പ്പ​മാ​കും. അ​സ​ന്തു​ലി​ത​മാ​യ പ്ര​കൃ​തി, സ്വ​യം സ​ന്തു​ലി​ത​മാ​കാ​ൻ ശ്ര​മി​ക്കു​മ്പോ​ഴാ​ണ് പ്ര​ള​യ​വും ഉ​രുൾ​പൊ​ട്ട​ലു​മാെ​ാക്കെ സം​ഭ​വി​ക്കു​ന്ന​ത്.

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം വ​ഴി​യു​ള്ള ദു​ര​ന്ത​ങ്ങ​ൾ ഒ​രു​പ​രി​ധി​വ​രെ ത​ട​യാ​നോ അ​തി​ജീ​വി​ക്കാ​നോ ന​മ്മു​ടെ ആ​വാ​സ​വ്യ​വ​സ്ഥ​ക​ൾ "ന​ല്ല ആ​രോ​ഗ്യ​ത്തോ​ടെ' ഇ​രി​ക്കേ​ണ്ട​താ​ണ് എ​ന്ന് നാം ഓ​ർ​ക്കേ​ണ്ട​താ​ണ്. ആ​വാ​സ​വ്യ​വ​സ്ഥ​യു​ടെ ദീ​ർഘ​വീ​ക്ഷ​ണ​ത്തോ​ടെ​യു​ള്ള ത​ണ്ണീ​ർ​ത്ത​ട സം​ര​ക്ഷ​ണ​പ​ദ്ധ​തി​ക​ൾ സ​ന്തു​ലി​ത​മാ​യ ആ​വാ​സ​വ്യ​വ​സ്ഥ​യ്ക്ക​് അനി​വാ​ര്യ​മാ​ണ്; മാ​ന​വ​സ​മൂ​ഹ​ത്തി​ന്‍റെയും.

ഡോ. സാബു ജോസഫ്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.