x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ത്തി​രി സ്നേ​ഹം... ഒ​ത്തി​രി മ​ധു​രം; ബ​ന്ധ​ങ്ങ​ൾ ദൃ​ഢ​മാ​ക്കാ​ൻ ഈ ​നാ​ല് വാ​ക്കു​ക​ൾ മ​റ​ക്കാ​തെ പ​റ​യാം

വെബ് ഡെസ്ക്
Published: June 25, 2026 11:50 AM IST | Updated: June 25, 2026 11:50 AM IST

​ര​സ്പ​രം സ്നേ​ഹി​ച്ചും വി​ശ്വ​സി​ച്ചും മ​ന​സി​ലാ​ക്കി​യു​മു​ള്ള യാ​ത്ര​യാ​ണ് ഏ​തൊ​രു ന​ല്ല ബ​ന്ധ​ത്തി​ന്‍റെ​യും അ​ടി​ത്ത​റ. എ​ന്നാ​ൽ പ​ല​പ്പോ​ഴും തി​ര​ക്കേ​റി​യ ജീ​വി​ത​ത്തി​നി​ട​യി​ൽ പ​ങ്കാ​ളി​യോ​ട് പ​റ​യാ​ൻ മ​ടി​ക്കു​ന്ന അ​ല്ലെ​ങ്കി​ൽ പ​റ​യാ​ൻ മ​റ​ന്നു​പോ​കു​ന്ന ചി​ല ചെ​റി​യ വാ​ക്കു​ക​ളു​ണ്ട്. അ​ത്ത​രം ഇ​ട​പെ​ട​ലു​ക​ൾ ബ​ന്ധ​ങ്ങ​ളി​ൽ വ​ലി​യ മാ​റ്റം കൊ​ണ്ടു​വ​രാ​ൻ സാ​ധി​ക്കും. അ​തേ​സ​മ​യം, ഈ ​ചെ​റി​യ വാ​ക്കു​ക​ൾ ന​മ്മ​ളാ​രും വേ​ണ്ട​ത്ര ഉ​പ​യോ​ഗി​ക്കാ​റു​മി​ല്ല എന്നതാണു വാസ്തവം.

 

K-Rail Survey

"നി​ന്നോ​ട് ന​ന്ദി​യു​ണ്ട്'
പ​ങ്കാ​ളി ന​മു​ക്കാ​യി ചെ​യ്യു​ന്ന ചെ​റി​യ കാ​ര്യ​ങ്ങ​ളെ​പ്പോ​ലും അ​ഭി​ന​ന്ദി​ക്കാ​ൻ മ​ടി​ക്ക​രു​ത്. ജോ​ലി ക​ഴി​ഞ്ഞ് വ​രു​മ്പോ​ൾ ത​രു​ന്ന ഒ​രു ക​പ്പ് കാ​പ്പി​യോ, അ​ല്ലെ​ങ്കി​ൽ പ്ര​തി​സ​ന്ധി​ക​ളി​ൽ ത​രു​ന്ന പി​ന്തു​ണ​യോ ആ​ക​ട്ടെ, അ​തു തി​രി​ച്ച​റി​യു​ന്നു​ണ്ടെ​ന്ന് അ​വ​രെ അ​റി​യി​ക്കു​ക. ഈ​യൊ​രു വാ​ക്ക് പ​ങ്കാ​ളി​യി​ൽ വ​ലി​യ സ​ന്തോ​ഷ​വും ആ​ത്മ​വി​ശ്വാ​സ​വും നി​റ​യ്ക്കും.

"എ​ന്‍റെ ഭാ​ഗ​ത്താ​ണ് തെ​റ്റ്, എ​ന്നോ​ട് ക്ഷ​മി​ക്കൂ'
ബ​ന്ധ​ങ്ങ​ളി​ൽ ഈ​ഗോ​യ്ക്കു സ്ഥാ​ന​മി​ല്ല. പ​ല​പ്പോ​ഴും വ​ഴ​ക്കു​ക​ൾ നീ​ണ്ടു​പോ​കു​ന്ന​ത് തെ​റ്റ് സ​മ്മ​തി​ക്കാ​നു​ള്ള മ​ടി കൊ​ണ്ടാ​ണ്. സ്വ​ന്തം ഭാ​ഗ​ത്തെ തെ​റ്റ് മ​ന​സി​ലാ​ക്കി ആ​ത്മാ​ർ​ഥ​മാ​യി "ക്ഷ​മ' പ​റ​യാ​ൻ ത​യാ​റാ​യാ​ൽ തീ​രാ​വു​ന്ന പ്ര​ശ്ന​ങ്ങ​ളേ പ​ല ബ​ന്ധ​ങ്ങ​ളി​ലു​മു​ള്ളൂ. അ​തു ബ​ന്ധ​ത്തി​ന്‍റെ ആ​ഴം കൂ​ട്ടും, തീ​ർ​ച്ച​യാ​യും.

 

K-Rail Survey

"നീ ​പ​റ​യു​ന്ന​ത് എ​നി​ക്ക് മ​ന​സി​ലാ​കു​ന്നു​ണ്ട്'
പ​ങ്കാ​ളി അ​വ​രു​ടെ സ​ങ്ക​ട​ങ്ങ​ളോ ആ​ശ​ങ്ക​ക​ളോ പ​ങ്കു​വ​യ്ക്കു​മ്പോ​ൾ വെ​റു​തെ കേ​ട്ടി​രി​ക്കു​ക മാ​ത്ര​മ​ല്ല, അ​വ​ർ പ​റ​യു​ന്ന​ത് ന​മ്മ​ൾ പൂ​ർ​ണ​മാ​യും ഉ​ൾ​ക്കൊ​ള്ളു​ന്നു​ണ്ടെ​ന്നു ബോ​ധ്യ​പ്പെ​ടു​ത്തു​ക. "നീ ​പ​റ​യു​ന്ന​ത് എ​നി​ക്ക് മ​ന​സി​ലാ​കു​ന്നു​ണ്ട്' എ​ന്ന ഉ​റ​പ്പ് അ​വ​ർ​ക്ക് ന​ൽ​കു​ന്ന സു​ര​ക്ഷി​ത​ത്വം ചെ​റു​ത​ല്ല.

"എ​നി​ക്ക് നി​ന്‍റെ സ​ഹാ​യം വേ​ണം'
എ​ല്ലാ കാ​ര്യ​ങ്ങ​ളും ഒ​റ്റ​യ്ക്ക് ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന​ത് പ​ല​പ്പോ​ഴും മാ​ന​സി​ക സ​മ്മ​ർ​ദ​ത്തി​നു കാ​ര​ണ​മാ​കും. പ​ങ്കാ​ളി​യോ​ടു സ​ഹാ​യം ചോ​ദി​ക്കു​ന്ന​ത് കു​റ​ച്ചി​ല​ല്ല, മ​റി​ച്ച് പ​ര​സ്പ​ര​മു​ള്ള വി​ശ്വാ​സ​ത്തി​ന്‍റെ ല​ക്ഷ​ണ​മാ​ണ്. ഒ​രു​മി​ച്ച് കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ന്ന​ത് പ​ങ്കാ​ളി​ത്ത​ത്തി​ന്‍റെ ഭം​ഗി കൂ​ട്ടും.
വ​ലി​യ സ​മ്മാ​ന​ങ്ങ​ളേ​ക്കാ​ൾ ഇ​ത്ത​രം ചെ​റി​യ വാ​ക്കു​ക​ളും ക​രു​ത​ലു​മാ​ണ് പ​ങ്കാ​ളി​യെ എ​പ്പോ​ഴും സ​ന്തോ​ഷി​പ്പി​ക്കു​ന്ന​ത്. ഇ​ന്നുത​ന്നെ ഈ ​വാ​ക്കു​ക​ൾ നി​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കൂ.

Tags : Relationship Family Health

Recent News

Corehub Up