x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​റാ​നി​ലെ ജ​ന​ങ്ങ​ളെ ദൈ​വം അ​നു​ഗ്ര​ഹി​ക്ക​ട്ടെ; ഇ​ന്ന് രാ​ത്രി​യോ​ടെ എ​ല്ലാം അ​വ​സാ​നി​ക്കു​മെ​ന്ന് ഡോ​ണ​ൾ​ഡ് ട്രം​പ്


Published: April 7, 2026 07:11 PM IST | Updated: April 7, 2026 07:11 PM IST

വാ​ഷിം​ഗ്ട​ൺ: ഇ​റാ​നി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി​യോ​ടെ ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോ​മാ​യ ട്രൂ​ത്ത് സോ​ഷ്യ​ലി​ൽ പ​ങ്കു​വ​ച്ച പോ​സ്റ്റി​ലാ​ണ് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ഇ​റാ​ൻ ഇ​ന്ന് രാ​ത്രി​യോ​ടെ അ​വ​സാ​നി​ക്കു​മെ​ന്ന് ഡോ​ണ​ൾ​ഡ് ട്രം​പ് പ​റ​ഞ്ഞു. ഒ​രി​ക്ക​ലും തി​രി​ച്ചു​വ​രാ​നാ​കാ​ത്ത വി​ധം ഒ​രു വ​ലി​യ നാ​ഗ​രി​ക​ത ഇ​ല്ലാ​താ​കു​മെ​ന്നും ട്രം​പ് ട്രൂ​ത്ത് സോ​ഷ്യ​ലി​ൽ കു​റി​ച്ചു. താ​ൻ അ​ത് സം​ഭ​വി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും എ​ന്നാ​ൽ അ​ത് മി​ക്ക​വാ​റും ന​ട​ക്കു​മെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി.

ലോ​ക​ത്തി​ന്‍റെ ദീ​ർ​ഘ​വും സ​ങ്കീ​ർ​ണ​വു​മാ​യ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട നി​മി​ഷ​ങ്ങ​ളി​ൽ ഒ​ന്നാ​ണി​തെ​ന്നും ട്രം​പ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​പ്പോ​ൾ ത​ങ്ങ​ൾ പൂ​ർ​ണ​മാ​യ ഭ​ര​ണ​മാ​റ്റ​ത്തി​ലൂ​ടെ ക​ട​ന്നു​പോ​യി​രി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട നി​മി​ഷ​ങ്ങ​ളി​ലൊ​ന്ന് ഇ​ന്ന് രാ​ത്രി ത​ങ്ങ​ളെ തേ​ടി​യെ​ത്തും. 47 വ​ർ​ഷ​ത്തെ അ​തി​ക്ര​മം, അ​ഴി​മ​തി എ​ന്നി​വ​യ​ക്ക് അ​ന്ത്യം കു​റി​ക്കു​മെ​ന്നും ഇ​റാ​നി​ലെ ജ​ന​ങ്ങ​ളെ ദൈ​വം അ​നു​ഗ്ര​ഹി​ക്ക​ട്ടെ​യെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : Donald Trump iran israel usa

Recent News

Corehub Up