x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പശ്ചിമേഷ്യൻ ആശങ്ക: ഒമാൻ തുറമുഖത്തും സ്ഫോടനം, എണ്ണക്കപ്പൽ ആക്രമിച്ചു


Published: March 1, 2026 03:26 PM IST | Updated: March 1, 2026 03:30 PM IST

ദുബായി: പശ്ചിമേഷ്യയെ ആശങ്കകളുടെ മുൾമുനയിലാഴ്ത്തി ഇറേനിയൻ ആക്രമണം തുടരുന്നു. യുഎസും ഇറാനും തമ്മിലുള്ള പരോക്ഷ ആണവ ചർച്ചകളിലെ മധ്യസ്ഥ രാജ്യമായ ഒമാനിലാണ് ഏറ്റവുമൊടുവിൽ ആക്രമണമുണ്ടായത്.

ഒമാനിലെ ഖസബ് തുറമുഖത്തിന് സമീപം ഓയിൽ ടാങ്കർ കപ്പലിന് നേരെയും ആക്രമണം ഉണ്ടായി. ജീവനക്കാരെ രക്ഷപ്പെടുത്തി. 15 ഇന്ത്യക്കാർ, അഞ്ച് ഇറാൻ പൗരന്മാർ എന്നിവരാണ് കപ്പലിൽ ഉണ്ടായിരുന്നത്. നാല് ജീവനക്കാർക്ക് പരിക്കേറ്റു.

ദുഖും തുറമുഖത്ത് ജോലിക്കാരുടെ താമസസ്ഥലത്തും ഇന്ധന ടാങ്കിനു സമീപവും ഡ്രോണുകൾ പതിച്ചുണ്ടായ സ്ഫോടനങ്ങളിൽ ഒരാൾക്ക് പരിക്കേറ്റു.

സംഭവത്തെ അപലപിച്ച ഒമാൻ, രാജ്യത്തിന്‍റെയും ജനങ്ങളുടെയും സുരക്ഷയെ ബാധിക്കുന്ന വിഷയത്തിൽ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് വ്യക്തമാക്കി.

അതേസമയം, ഗൾഫ് രാജ്യങ്ങളിൽ പലയിടങ്ങളിലും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദുബായിയിൽ രണ്ട് വീടുകളിൽ ഡ്രോണുകളുടെ അവശിഷ്ടങ്ങൾ പതിച്ച് രണ്ടു പേർക്ക് പരിക്കേറ്റു. ദോഹയിലെ ഇൻഡസ്ട്രിയിൽ ഏരിയയില്‍ തീപിടിത്തമുണ്ടായി. ബഹ്റൈനിലെ ക്രൗൺ പ്ലാസ ഹോട്ടലിന് നേരെയും ആക്രമണമുണ്ടായി.

Tags : Explosion Oman oil tanker attack

Recent News

Corehub Up