മിനാബ്: ദക്ഷിണ ഇറാനിലെ മിനാബ് നഗരത്തിൽ അമേരിക്കൻ-ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട കുരുന്നുകളുടെ സംസ്കാര ചടങ്ങുകൾ നടന്നു. ചൊവ്വാഴ്ച രാവിലെ നടന്ന സംസ്കാര ചടങ്ങുകളിൽ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. കഴിഞ്ഞ ദിവസം ജനവാസ മേഖലകൾ ലക്ഷ്യമാക്കി നടന്ന വ്യോമാക്രമണത്തിലാണ് ഈ പിഞ്ചുകുഞ്ഞുങ്ങൾ കൊല്ലപ്പെട്ടത്.
യാതൊരു പ്രകോപനവുമില്ലാതെ സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കയുടെയും ഇസ്രയേലിന്റെയും സൈന്യം നടത്തിയ നടപിക്കെതിരെ അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. സംസ്കാര ചടങ്ങിന് പിന്നാലെ നഗരത്തിൽ വലിയ പ്രതിഷേധ പ്രകടനങ്ങൾ നടന്നു.
"ഞങ്ങളുടെ കുട്ടികളെ കൊന്നവർക്ക് മാപ്പില്ല" എന്ന മുദ്രാവാക്യങ്ങളുമായി ജനങ്ങൾ തെരുവിലിറങ്ങി. നിഷ്കളങ്കരായ കുട്ടികളെ ലക്ഷ്യം വെക്കുന്ന ഇത്തരം ക്രൂരമായ ആക്രമണങ്ങൾ മനുഷ്യത്വരഹിതമാണെന്നും ഇതിന് ലോകം മറുപടി പറയണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
Tags : Funeral children Israeli-US attack Minab