x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹാന്‍റാവൈറസ് ബാധ ഭീഷണിയല്ല: ലോകാരോഗ്യ സംഘടന


Published: May 6, 2026 12:09 AM IST | Updated: May 6, 2026 12:09 AM IST

ജ​നീ​വ: ആ​ഫ്രി​ക്ക​യി​ലെ കേ​പ്പ് വെ​ർ​ദെ തീ​ര​ത്തു ന​ങ്കൂ​ര​മി​ട്ടി​രി​ക്കു​ന്ന ആ​ഡം​ബ​ര ഉ​ല്ലാ​സ​ക്കപ്പ​ലി​ൽ ഹാ​ന്‍റാ​വൈ​റ​സ് ബാ​ധ​യു​ണ്ടാ​യ​തു മ​നു​ഷ്യ​ർ ത​മ്മി​ലു​ള്ള സം​സ​ർ​ഗ​ത്തി​ൽ​നി​ന്നെ​ന്നു സം​ശ​യം.

അ​തേ​സ​മ​യം, രോ​ഗ​ബാ​ധ പൊ​തു​ജ​ന​ത്തി​നു കാ​ര്യ​മാ​യ ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നി​ല്ലെ​ന്നാ​ണു ലോ​കാ​രോ​ഗ്യ സം​ഘ​ട​ന അ​റി​യി​ച്ച​ത്. അ​ർ​ജ​ന്‍റീ​ന​യി​ൽ​നി​ന്നു കേ​പ്പ് വെ​ർ​ദെ​യി​ലെ​ത്തി​യ ക​പ്പ​ലി​ൽ രോ​ഗ​ബാ​ധ​യു​ണ്ടാ​യി മൂ​ന്നു പേ​ർ മ​രി​ച്ചി​രു​ന്നു. മ​റ്റു നാ​ലു പേ​ർ​ക്കു​കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി ലൊ​രാ​ളെ ക​പ്പ​ലി​ൽ​നി​ന്നി​റ​ക്കി ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

സാ​ധാ​ര​ണ എ​ലി​ക​ളു​ടെ മ​ല, മൂ​ത്ര വി​സ​ർ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും ഉ​മി​നീ​രി​ൽ​നി​ന്നു​മാ​ണു വൈ​റ​സ് മ​നു​ഷ്യ​രി​ലെ​ത്തു​ന്ന​ത്. എ​ന്നാ​ൽ, ക​പ്പ​ലി​ലെ രോ​ഗ​ബാ​ധ​യ്ക്കു പി​ന്നി​ൽ ഇ​ത​ല്ല കാ​ര​ണ​മെ​ന്നു ക​രു​തു​ന്നു.

ക​പ്പ​ലി​ൽ ക​യ​റു​ന്ന​തി​നു മു​ന്പേ ര​ണ്ടു പേ​ർ​ക്കു രോ​ഗം പി​ടി​പെ​ട്ടി​രു​ന്നു. ഇ​വ​രി​ൽ​നി​ന്നു മ​റ്റു​ള്ള​വ​ർ​ക്കു പ​ക​ർ​ന്നു​വെ​ന്നാ​ണ് അ​നു​മാ​നം. മ​നു​ഷ്യ​രി​ൽ​നി​ന്നു മ​നു​ഷ്യ​രി​ലേ​ക്ക് ഈ ​രോ​ഗം പ​ട​രു​ന്ന​ത് അ​പൂ​ർ​വ​മാ​ണ്.

Tags : Hantavirus outbreak not threat WHO

Recent News

Corehub Up