x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​സ്ര​യേ​ലി​നും ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ​ക്കും ക​ടു​ത്ത മു​ന്ന​റി​യി​പ്പ്, എ​ണ്ണ ഉ​ൽ​പ്പാ​ദ​ന കേ​ന്ദ്ര​ങ്ങ​ളെ ല​ക്ഷ്യ​മി​ടു​മെ​ന്ന് ഇ​റാ​ൻ


Published: March 9, 2026 05:18 AM IST | Updated: March 9, 2026 05:18 AM IST

ടെ​ഹ്‌​റാ​ൻ: ത​ങ്ങ​ളു​ടെ രാ​ജ്യ​ത്തെ ഊ​ർ​ജ നി​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം തു​ട​രു​ക​യാ​ണെ​ങ്കി​ൽ പ​ശ്ചി​മേ​ഷ്യ​ൻ മേ​ഖ​ല​യി​ലെ മ​റ്റ് രാ​ജ്യ​ങ്ങ​ളി​ലെ എ​ണ്ണ ഉ​ൽ​പ്പാ​ദ​ന കേ​ന്ദ്ര​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ട് ആ​ക്ര​മ​ണം ന​ട​ത്തു​മെ​ന്ന് ഇ​റാ​ൻ സൈ​ന്യ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. നി​ല​വി​ൽ പ​ശ്ചി​മേ​ഷ്യ​ൻ മേ​ഖ​ല​യി​ൽ സം​ഘ​ർ​ഷ​ങ്ങ​ൾ തു​ട​രു​ന്ന​ത് ആ​ഗോ​ള വി​പ​ണി​യി​ൽ ഇ​ന്ധ​ന​വി​ല കു​ത്ത​നെ ഉ​യ​രാ​ൻ കാ​ര​ണ​മാ​കു​മെ​ന്ന സൂ​ച​ന​യും ഇ​റാ​ൻ ന​ൽ​കു​ന്നു​ണ്ട്.

ഇ​റാ​ന്റെ സെ​ൻ​ട്ര​ൽ മി​ലി​ട്ട​റി ക​മാ​ൻ​ഡ് വ​ക്താ​വ് ഇ​ബ്രാ​ഹിം സോ​ൾ​ഫ​ഗാ​രി സ്റ്റേ​റ്റ് ടി​വി​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ഇ​റാ​നി​ലെ എ​ണ്ണ ഉ​ൽ​പ്പാ​ദ​ന കേ​ന്ദ്ര​ങ്ങ​ൾ​ക്കെ​തി​രാ​യ ആ​ക്ര​മ​ണം ഉ​ട​ൻ അ​വ​സാ​നി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ സ​മാ​ന​മാ​യ ന​ട​പ​ടി ഇ​റാ​നും മേ​ഖ​ല​യി​ൽ ന​ട​ത്തും. ക്രൂ​ഡ് ഓ​യി​ൽ ബാ​ര​ലി​ന് 200 ഡോ​ള​റി​ല​ധി​ക​മാ​യി വ​ർ​ധി​ക്കു​ന്ന​ത് സ​ഹി​ക്കാ​ൻ ക​ഴി​യു​മെ​ങ്കി​ൽ മാ​ത്രം നി​ങ്ങ​ൾ ഈ ​ക​ളി തു​ട​രു​ക എ​ന്നാ​ണ് ഇ​ബ്രാ​ഹിം സോ​ൾ​ഫ​ഗാ​രി പ​റ​ഞ്ഞ​ത്.

അ​തേ​സ​മ​യം ഇ​റാ​ൻ പ്ര​കോ​പ​ന​മി​ല്ലാ​തെ ആ​ക്ര​മി​ക്കു​ക​യാ​ണെ​ന്ന് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്നു. ത​ങ്ങ​ളു​ടെ രാ​ജ്യ​ത്തെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളും ല​ക്ഷ്യ​മി​ട്ട് 1,400-ല​ധി​കം ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ളും ഡ്രോ​ണു​ക​ളും ഇ​റാ​ൻ വി​ക്ഷേ​പി​ച്ച​താ​യി യു​എ​ഇ കു​റ്റ​പ്പെ​ടു​ത്തി. ഇ​പ്പോ​ഴും സ്വ​യം പ്ര​തി​രോ​ധ​ത്തി​ലൂ​ന്നി​യാ​ണ് ത​ങ്ങ​ൾ നി​ൽ​ക്കു​ന്ന​തെ​ന്നും യു​എ​ഇ ഓ​ർ​മ​പ്പെ​ടു​ത്തി.

Tags : Iran Israel Gulf states target oil production

Recent News

Corehub Up