ടെഹ്റാൻ: വെടിനിർത്തലിന് അഭ്യർഥിച്ചെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ.
തെറ്റായതും അടിസ്ഥാനരഹിതവുമായ പ്രസ്താവനയാണ് ട്രംപ് നടത്തിയതെന്ന് ഇറാൻ വിദേശകാര്യ വക്താവ് ഇസ്മയിൽ ബഖായ് പറഞ്ഞു.
ഇറാന്റെ പുതിയ ഭരണകൂടത്തിന്റെ പ്രസിഡന്റ് വെടിനിർത്തൽ ആവശ്യപ്പെട്ടിരുന്നുവെന്നും ഹോർമുസ് കടലിടുക്ക് തുറക്കുകയും സ്വതന്ത്രമാവുകയും ചെയ്യുമ്പോൾ ഇത് പരിഗണിക്കുമെന്നുമായിരുന്നു ട്രംപിന്റെ പ്രസ്താവന.
Tags : Iran rejects Trump opportunism