ദുബായ്: പശ്ചിമേഷ്യയിലെ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ലക്ഷ്യമിടുന്നതായി ഇറാൻ സൈന്യത്തിന്റെ പ്രസ്താവന വന്നതോടെ ആശങ്കയിലായി ഗൾഫ് മേഖല. ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും ഇപ്പോൾ തങ്ങളുടെ ഒരു ലക്ഷ്യമാണെന്ന് ഇറേനിയൻ സംയുക്ത സൈനിക കമാൻഡ് വ്യക്തമാക്കി.
ലക്ഷ്യങ്ങൾ സംബന്ധിച്ചുള്ള പ്രസ്താവനയും ഇറേനിയൻ സൈന്യത്തിന്റെ ആസ്ഥാനമായ ഖതം അൽ-അൻബിയയിൽനിന്ന് പുറത്തിറക്കി.
യുഎസ്-ഇസ്രയേൽ വ്യോമാക്രമണത്തിൽ ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലെ ഒരു ബാങ്ക് ജീവനക്കാരൻ കൊല്ലപ്പെട്ടെന്ന് ഇറേനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനു തൊട്ടുപിന്നാലെയാണ് ഇത്.