ടെഹ്റാൻ: പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ് കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചതിനു പിന്നാലെ തിരിച്ചടിയുണ്ടാകുമെന്ന് മുന്നറിയിപ്പുമായി ഇറാൻ.
ഇസ്രയേലിനും യുഎസ് താവളങ്ങൾക്കുമെതിരേ ഇതുവരെ പ്രതീക്ഷിക്കാത്ത കനത്ത തിരിച്ചടി നൽകുമെന്നാണ് ഇറാന്‍റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) അറിയിച്ചത്.
ഖമനയ്‌യുടെ മരണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ ഐആർജിസി, സായുധ സേനയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആക്രമണത്തിന് തങ്ങൾ ഒരുങ്ങുകയാണെന്നും നിമിഷങ്ങൾക്കുള്ളിൽ ഈ സൈനിക നടപടി ആരംഭിക്കുമെന്നും പ്രസ്താവനയിലൂടെ അറിയിച്ചു.
ശനിയാഴ്ച പുലർച്ചെയുണ്ടായ വ്യോമാക്രമണത്തിലാണ് ഖമനയ്‌യും മകളും മരുമകനും പേരക്കുട്ടിയും കൊല്ലപ്പെട്ടു. ഇറാനിലെ തസ്നീം, ഫാര്‍ തുടങ്ങിയ വാര്‍ത്താ ഏജന്‍സികളാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഖമനയ് കൊല്ലപ്പെട്ടെന്ന് ഡോണൾഡ് ട്രംപും ഇസ്രയേലും പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുശേഷമാണ് ഇറാൻ മാധ്യമങ്ങള്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നത്.
Tags : Iran Israel US Attack IRGC