ടെഹ്റാൻ: ഹോർമുസ് അടച്ചിട്ടില്ലെന്ന് ആവർത്തിച്ച് ഇറാൻ പ്രസിഡന്‍റ് മസൂദ് പെസെഷ്കിയാൻ. ഹോർമുസ് ഇപ്പോഴും തുറന്നിട്ടിരിക്കുകയാണെന്നും എന്നാൽ ഇറാൻ മണ്ണിനെ എതിർക്കുന്നവർക്ക് പ്രവേശനമില്ലെന്നും പെസെഷ്കിയാൻ സമൂഹമാധ്യമമായ എക്സിൽ പറഞ്ഞു.
ഇറാനെതിരെയുള്ള ഭീഷണിയും ഭീകരതയും രാജ്യത്തെ കൂടുതൽ ഐക്യമുള്ളതാക്കി മാറ്റുമെന്നും പെസെഷ്കിയാൻ കൂട്ടിച്ചേർത്തു.
ഹോർമുസ് പൂർണമായി തുറന്നില്ലെങ്കിൽ ഇറാന്‍റെ ഊർജ കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന ട്രംപിന്‍റെ ഭീഷണിക്കു പിന്നാലെയാണു പെസെഷ്കിയാന്‍റെ മറുപടി.
Tags : Irania Hormuz Masoud Pezeshkian