പാരീസില്‍ കത്തിയാക്രമണം നടന്ന സ്ഥലത്ത് പോലീസ് പരിശോധന നടത്തുന്നു.
പാരീസ്: ഫ്രഞ്ച് തലസ്ഥാനമായ പാരീസില്‍ അക്രമി നടത്തിയ കത്തിയാക്രമണത്തില്‍ മൂന്നു സ്ത്രീകള്‍ക്കു പരിക്കേറ്റു.
19, 34, 36 പ്രായത്തിലുള്ള സ്ത്രീകള്‍ക്കാണു കുത്തേറ്റത്. രണ്ടു പേരുടെ പരിക്ക് ഗുരുതരമാണ്. ഇവര്‍ അപകടനില തരണം ചെയ്തിട്ടില്ല.
അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു. അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തികളാണ് അക്രമി ഉപയോഗിച്ചത്.
Tags : Knife Attack Paris Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash