ലോസ് ആഞ്ചലസ്: 98ാമത് ഓസ്കർ അവാർഡിൽ മികച്ച നടനുള്ള പുരസ്കാരം നേടി മൈക്കിൾ ബി. ജോർദൻ. സിന്നേഴ്സ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം. ഹാംനെറ്റിലൂടെ ജെസി ബക്ലി മികച്ച നടിയായി.
‘സിന്നേഴ്സി’ലൂടെ മികച്ച ഛായാഗ്രഹണത്തിന് ഓസ്കർ നേടുന്ന ആദ്യ കറുത്ത വർഗക്കാരിയായി ഓട്ടം ഡ്യൂറള്‍ഡ് അർക്കപോ.അക്കാദമിയുടെ ചരിത്രത്തിൽ ഈ വിഭാഗത്തിൽ വിജയിക്കുന്ന ആദ്യ വനിതയാണ് ഓട്ടം.
അവാർഡിൽ തിളങ്ങിയത് പോൾ തോമസ് ആൻഡേഴ്സന്റെ ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’. മികച്ച സംവിധായകൻ, മികച്ച ചിത്രം ഉൾപ്പടെ ആറ് പുരസ്കാരങ്ങളാണ് ചിത്രം വാരിക്കൂട്ടിയത്.
വെപ്പൺസ് എന്ന ചിത്രത്തിലെ അഭിനയത്തിന് മുതിർന്ന നടി എമി മാഡിഗൺ മികച്ച സഹനടിയായി തെരഞ്ഞെടുക്കപ്പെട്ടു.
വൺ ബാറ്റിൽ ആഫ്റ്റർ അനദർ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ഷോൺ പെൻ മികച്ച സഹ നടനായി തെരഞ്ഞെടുക്കപ്പെട്ടു.
‘സിന്നേഴ്സി’ലൂടെ മികച്ച ഛായാഗ്രഹണത്തിന് ഓസ്കർ നേടുന്ന ആദ്യ കറുത്ത വർഗക്കാരിയായി ഓട്ടം ഡ്യൂറള്‍ഡ് അർക്കപോ.അക്കാദമിയുടെ ചരിത്രത്തിൽ ഈ വിഭാഗത്തിൽ വിജയിക്കുന്ന ആദ്യ വനിതയാണ് ഓട്ടം.
24 വിഭാഗങ്ങളിലായാണ് പുരസ്കാരങ്ങൾ നൽകുന്നത്. കാസ്റ്റിംഗ് ഡയറക്ഷൻ എന്ന പുതിയ കാറ്റഗറി ഇത്തവണ പുതുതായി ഉൾപ്പെടുത്തിയിരുന്നു. വൺ ബാറ്റിൽ ആഫ്റ്റർ അനദർ എന്ന ചിത്രത്തിലൂടെ കസാൻഡ്ര കുലുക്കുൻഡിസാണ് ഈ വിഭാഗത്തിൽ ആദ്യ അവാർഡ് കരസ്ഥമാക്കിയിരിക്കുന്നത്.
സിന്നേഴ്സിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം റയാൻ കൂഗ്ലർ സ്വന്തമാക്കി. വൺ ബാറ്റിൽ ആഫ്റ്റർ അനദർ എന്ന ചിത്രത്തിലൂടെ മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്കാരം പോൾ തോമസ് ആൻഡേഴ്സൺ സ്വന്തമാക്കി
മികച്ച മേക്കപ്പ് ആൻഡ് ഹെയർസ്റ്റൈലിങ്ങിനുള്ള പുരസ്കാരം മൈക്ക് ഹിൽ, ജോർദൻ, സാമുവൽ, ക്ലിയോണ ഫ്യുറെ എന്നിവർ സ്വന്തമാക്കി. ഫ്രാങ്കെൻസ്റ്റൈൻ എന്ന ചിത്രത്തിലൂടെയാണ് പുരസ്കാര നേട്ടം.
മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരം ഫ്രാങ്കൻസ്റ്റൈൻ എന്ന ചിത്രത്തിലൂടെ കേറ്റ് ഹാവ്ലി സ്വന്തമാക്കി. മികച്ച ആനിമേറ്റഡ് ഹ്രസ്വ ചിത്രമായി ദി ഗേൾ ഹൂ ക്രൈഡ് പേൾസ് തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച ആനിമേറ്റഡ് ഫീച്ചർ സിനിമയ്ക്കുള്ള പുരസ്കാരം കെ-പോപ്പ് ഡെമൺ ഹണ്ടേഴ്സ് സ്വന്തമാക്കി.
Tags : Oscar Oscar winners movie news