പാരീസ്: സൈനിക നടപടിയിലൂടെ ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കാനുള്ള ശ്രമം യാഥാർഥ്യത്തിന് നിരക്കാത്തതാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ.
ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സഖ്യകക്ഷികളെ വെല്ലുവിളിച്ചതിനു തൊട്ടുപിന്നാലെയാണു മാക്രോണിന്റെ പ്രതികരണം.
സൈനിക നടപടിയിലൂടെ ഹോർമുസ് കടലിടുക്ക് മോചിപ്പിക്കണമെന്ന് ആശയത്തെ ചിലർ ന്യായീകരിക്കുന്നുണ്ട്. ചിലപ്പോൾ അമേരിക്കയും ഈ നിലപാട് പ്രകടിപ്പിക്കാറുണ്ട്.
ഫ്രാൻസ് ഈ നിലപാടിനെ ഒരിക്കലും പിന്തുണയ്ക്കുന്നില്ല. കാരണം ഇത് യാഥാർഥ്യത്തിനു നിരക്കാത്തതാണ്. ഇത് വൻ പ്രത്യാഘാതം വരുത്തിവയ്ക്കുമെന്നും ദക്ഷിണകൊറിയയിലേക്കുള്ള യാത്രയ്ക്കിടെ മാക്രോൺ മാധ്യമ പ്രവർത്തകരോടു പറഞ്ഞു.
Tags : Hormuz Seizing unrealistic force Emmanuel Macron French President