കരാക്കസ്: വെനസ്വലയിൽ പ്രസിഡന്റിന്റെ വസതിക്ക് സമീപം വെടിവയ്പ് നടന്നതായി റിപ്പോർട്ട്. രാജ്യത്തെ ഇടക്കാല പ്രസിഡന്റായി ഡെൽസി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റതിന് പിന്നാലെയാണ് സംഭവം.
കൊട്ടാരത്തിന് മുകളിലൂടെ അജ്ഞാത ഡ്രോണ് പറന്നുവെന്നും സുരക്ഷാ സേന ഡ്രോണ് വെടിവച്ചിട്ടെന്നുമാണ് റിപ്പോർട്ട്. സംഭവത്തിൽ ആളപായമില്ല.
അതേസമയം, വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റായി ഡെൽസി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു. വെനസ്വേലയിലെ പരമോന്നത കോടതിയുടെ ഉത്തരവ് പ്രകാരം അധികാരമേറ്റ ഡെൽസി റോഡ്രിഗസിന് രാജ്യത്തെ സൈന്യത്തിന്റ പൂർണ പിന്തുണയുണ്ട്.
മഡുറോയുടെ വിശ്വസ്തയായ റോഡ്രിഗസ്, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടത്തെ തീവ്രവാദികൾ എന്ന് വിശേഷിപ്പിക്കുകയും മഡുറോയെ തട്ടിക്കൊണ്ടുപോയത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും പറഞ്ഞിരുന്നു. എന്നാൽ പിന്നീട് ഇവർ നിലപാട് മാറ്റി.