x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബഹ്റിനിൽ സ്ഥിതി രൂക്ഷം

ടോം ​ജോ​ര്‍ജ്
Published: March 3, 2026 01:29 AM IST | Updated: March 3, 2026 01:29 AM IST

ആ​ല​പ്പു​ഴ: യു​എ​സ്- ഇ​റാ​ന്‍ യു​ദ്ധ​ത്തി​ന്‍റെ ഭീ​തി മ​ല​യാ​ളി​ക​ള്‍ തി​ങ്ങി​പ്പാ​ര്‍ക്കു​ന്ന ബ​ഹ്റിനി​ലും രൂ​ക്ഷ​മാ​കു​ക​യാ​ണെ​ന്ന് ആ​ല​പ്പു​ഴ പ​ട്ട​ണ​ക്കാ​ട് സ്വ​ദേ​ശി​യും ബ​ഹ്റിന്‍ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ ഐ​ടി എ​ന്‍ജി​നി​യ​റു​മാ​യ സ​ജി ജോ​ര്‍ജ്. യു​എ​സി​ന്‍റെ അ​ഞ്ചാം ക​പ്പ​ല്‍പ്പ​ട സ്ഥി​തി​ചെ​യ്യു​ന്നി​ട​ത്ത് ഇ​റാ​ന്‍ തൊ​ടു​ത്ത ഒ​രു മി​സൈ​ല്‍ പ​തി​ച്ചു.

നി​ര​വ​ധി മി​സൈ​ലു​ക​ള്‍ ഇ​ങ്ങോ​ട്ടെ​ത്തി​യെ​ങ്കി​ലും ബാ​ക്കി​യെ​ല്ലാം യു​എ​സ് ത​ട​ഞ്ഞു. യു​എ​സ് എ​യ​ര്‍ ബേ​സും ഇ​തി​നു സ​മീ​പ​ത്താ​ണെ​ന്നും ബ​ഹ്​റി​നി​ലെ റി​ഫ​യി​ല്‍ താ​മ​സി​ക്കു​ന്ന സ​ജി പ​റ​യു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ 11 വ​രെ ആ​കാ​ശ​ത്ത് ഇ​റാ​ന്‍റെ മി​സൈ​ലു​ക​ള്‍ ചീ​റി​പ്പാ​യു​ക​യാ​യി​രു​ന്നു. മി​സൈ​ലു​ക​ള്‍ വ​രു​മ്പോ​ള്‍ പൊ​തു​വി​ല്‍ സൈ​റൺ മു​ഴ​ങ്ങും. മൊ​ബൈ​ലി​ല്‍ അ​ല​ര്‍ട്ടും വ​രും. സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലി​രി​ക്കാ​നാ​ണ് സ​ന്ദേ​ശം.

പ്ര​ധാ​ന ഹൈ​വേ​ക​ള്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള റോ​ഡു​ക​ളി​ലേ​ക്ക് ഇ​റ​ങ്ങ​രു​തെ​ന്നാ​ണ് നി​ര്‍ദേ​ശം. യു​ദ്ധ​ഭീ​തി​ കാ​ര​ണം സൂ​പ്പ​ര്‍ മാ​ര്‍ക്ക​റ്റു​ക​ളി​ല്‍നി​ന്ന് ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ ആ​ളു​ക​ള്‍ മൊ​ത്ത​മാ​യി വാ​ങ്ങി. ഇ​തു കാ​ര​ണം ഭ​ക്ഷ്യ​ക്ഷാ​മ​മു​ണ്ട്. പ​ച്ച​ക്ക​റി​ക​ളും പ​ഴ​വ​ര്‍ഗ​ങ്ങ​ളു​മെ​ല്ലാം തീ​ര്‍ന്നു. പു​തി​യ സ്റ്റോ​ക്ക് എ​ത്തു​ന്നു​മി​ല്ല. വി​മാ​ന സ​ര്‍വീ​സു​ക​ള്‍ റ​ദ്ദാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

റോ​ഡു​ക​ള്‍ വി​ജ​ന​മാ​ണ്. ഒ​മാ​ന്‍ വ​ഴി പോ​കാ​നു​ള്ള ഒ​രു റോ​ഡു മാ​ത്ര​മാ​ണ് തു​റ​ന്നി​രി​ക്കു​ന്ന​ത്. ഇ​ന്‍റ​ര്‍നെ​റ്റും വൈ​ദ്യു​തി​യും ത​ട​സ​മി​ല്ലാ​തെ ല​ഭി​ക്കു​ന്നു​ണ്ട്. മെ​ഡി​ക്ക​ല്‍ ഷോ​പ്പു​ക​ളും ആ​ശു​പ​ത്രി​ക​ളും പ്ര​വ​ര്‍ത്തി​ക്കു​ന്നു​ണ്ടെ​ന്നും സ​ജി പ​റ​ഞ്ഞു.

Tags : Bahrain Situation critical

Recent News

Corehub Up