x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധം: ആ​ഗോ​ള എ​ണ്ണ​വി​പ​ണി​യി​ൽ ക​ന​ത്ത പ്ര​ഹ​രം; പ​ണ​പ്പെ​രു​പ്പ ഭീ​ഷ​ണി​യി​ൽ ലോ​ക​രാ​ജ്യ​ങ്ങ​ൾ


Published: March 3, 2026 01:33 AM IST | Updated: March 3, 2026 01:34 AM IST

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​യി​ൽ ഇ​സ്ര​യേ​ലും ഇ​റാ​നും ത​മ്മി​ലു​ള്ള നേ​രി​ട്ടു​ള്ള സൈ​നി​ക ഏ​റ്റു​മു​ട്ട​ൽ ആ​ഗോ​ള എ​ണ്ണ​വി​പ​ണി​യെ വ​ൻ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു. യു​ദ്ധം ക​ന​ത്ത​തോ​ടെ അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ അ​സം​സ്‌​കൃ​ത എ​ണ്ണ​വി​ല ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കി​ലെ​ത്തി. ഇ​ത് വ​രും ദി​വ​സ​ങ്ങ​ളി​ൽ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റ​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്നാ​ണ് സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​രു​ടെ മു​ന്ന​റി​യി​പ്പ്.

ബ്രെ​ന്‍റ് ക്രൂ​ഡ് ബാ​ര​ലി​ന് 7.7 ശ​ത​മാ​നം വ​ർ​ദ്ധി​ച്ച് 78.46 യു​എ​സ് ഡോ​ള​റി​ലെ​ത്തി.​യു.​എ​സ് ക്രൂ​ഡ്  ബാ​ര​ലി​ന് 7.4 ശ​ത​മാ​നം വ​ർ​ധ​ന​വോ​ടെ 71.97 ഡോ​ള​റി​ലെ​ത്തി. 2022-ന് ​ശേ​ഷ​മു​ള്ള ഏ​റ്റ​വും വേ​ഗ​ത്തി​ലു​ള്ള വി​ല​ക്ക​യ​റ്റ​മാ​ണി​ത്. യു​ദ്ധം ഇ​തേ രീ​തി​യി​ൽ തു​ട​ർ​ന്നാ​ൽ വി​ല ബാ​ര​ലി​ന് 100 ഡോ​ള​ർ ക​ട​ന്നേ​ക്കു​മെ​ന്ന് ഗോ​ൾ​ഡ്മാ​ൻ സാ​ക്സ് പോ​ലു​ള്ള ആ​ഗോ​ള ഏ​ജ​ൻ​സി​ക​ൾ പ്ര​വ​ചി​ക്കു​ന്ന​ത്.

എ​ണ്ണ​വി​ല കു​തി​ച്ചു​ചാ​ടാ​ൻ പ്ര​ധാ​ന കാ​ര​ണം ലോ​ക​ത്തി​ലെ ഏ​റ്റ​വും നി​ർ​ണ്ണാ​യ​ക​മാ​യ എ​ണ്ണ​പ്പാ​ത​യാ​യ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ ത​ട​സ​ങ്ങ​ളാ​ണ്. ലോ​ക​ത്തെ ആ​കെ എ​ണ്ണ വി​ത​ര​ണ​ത്തി​ന്‍റെ 20 ശ​ത​മാ​നം‌ (പ്ര​തി​ദി​നം 15 ദ​ശ​ല​ക്ഷം ബാ​ര​ൽ) ക​ട​ന്നു​പോ​കു​ന്ന​ത് ഈ ​പാ​ത​യി​ലൂ​ടെ​യാ​ണ്. ഇ​റാ​ൻ ഈ ​പാ​ത അ​ട​യ്ക്കു​ക​യോ ആ​ക്ര​മ​ണ​ങ്ങ​ൾ തു​ട​രു​ക​യോ ചെ​യ്താ​ൽ വി​ത​ര​ണ ശൃം​ഖ​ല പൂ​ർ​ണ​മാ​യും ത​ക​രും. ഇ​ത് എ​ണ്ണ ല​ഭ്യ​ത കു​റ​യ്ക്കു​ക​യും വി​ല കു​ത്ത​നെ ഉ​യ​ർ​ത്തു​ക​യും ചെ​യ്യും.

എ​ണ്ണ​വി​ല വ​ർ​ദ്ധി​ക്കു​ന്ന​ത് ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ക​സ്വ​ര രാ​ജ്യ​ങ്ങ​ളെ​യാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ക്കു​ന്ന​ത്.  പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വ​ർ​ദ്ധി​ക്കു​ന്ന​ത് ച​ര​ക്കു​നീ​ക്ക​ത്തി​ന്‍റെ ചെ​ല​വ് കൂ​ട്ടു​ന്നു. ഇ​ത് പ​ച്ച​ക്ക​റി, പ​ല​വ്യ​ഞ്ജ​ന​ങ്ങ​ൾ തു​ട​ങ്ങി​യ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല വ​ർ​ധി​പ്പി​ക്കും.എ​ണ്ണ ഇ​റ​ക്കു​മ​തി​ക്കാ​യി ഇ​ന്ത്യ കൂ​ടു​ത​ൽ ഡോ​ള​ർ ചി​ല​വാ​ക്കേ​ണ്ടി വ​രു​ന്ന​ത് രൂ​പ​യു​ടെ മൂ​ല്യ​ത്ത​ക​ർ​ച്ച​യ്ക്ക് കാ​ര​ണ​മാ​കും.

ഇ​ന്ത്യ​ക്കാ​വ​ശ്യ​മാ​യ അ​സം​സ്‌​കൃ​ത എ​ണ്ണ​യു​ടെ 88 ശ​ത​മാ​ന​വും ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​താ​ണ്. ഇ​തി​ൽ പ​കു​തി​യി​ല​ധി​ക​വും വ​രു​ന്ന​ത് പ​ശ്ചി​മേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​ണ്. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി​യു​ള്ള ത​ട​സം ഇ​ന്ത്യ​യു​ടെ ഊ​ർ​ജ്ജ സു​ര​ക്ഷ​യ്ക്ക് വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്. നി​ല​വി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ സ്ഥി​തി​ഗ​തി​ക​ൾ നി​രീ​ക്ഷി​ക്കു​ന്നു​ണ്ടെ​ങ്കി​ലും, അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ലെ തി​രി​ച്ച​ടി ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ പ്ര​തി​ഫ​ലി​ക്കും.

 

Tags : oil markets Inflation

Recent News

Corehub Up