x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോകം പ്രക്ഷുബ്ധം; പ്രതിരോധ ബജറ്റ് കുത്തനെ കൂട്ടി ചൈന


Published: March 10, 2026 02:16 PM IST | Updated: March 10, 2026 02:16 PM IST

ബീജിംഗ്: പശ്ചിമേഷ്യൻ സംഘർഷങ്ങളും ആഗോള അസ്ഥിരതയും തുടരുന്നതിനിടെ, 2026-ലേക്കുള്ള പ്രതിരോധ ബജറ്റിൽ ഏഴ് ശതമാനം വർധനവ് പ്രഖ്യാപിച്ച് ചൈന. ബീജിംഗിൽ നടന്ന നാഷണൽ പീപ്പിൾസ് കോൺഗ്രസിന്‍റെ വാർഷിക സമ്മേളനത്തിലാണ് ചൈനീസ് പ്രീമിയർ ലി ചിയാങ് പുതിയ ബജറ്റ് പ്രഖ്യാപിച്ചത്.

പുതിയ പ്രഖ്യാപനത്തോടെ ചൈനയുടെ പ്രതിരോധ ചെലവ് 1.91 ട്രില്യൺ യുവാൻ (ഏകദേശം 277 ബില്യൺ ഡോളർ) ആയി ഉയരും. ലോകത്ത് അമേരിക്കയ്ക്ക് തൊട്ടുപിന്നാലെ ഏറ്റവും കൂടുതൽ സൈനിക ചെലവുള്ള രണ്ടാമത്തെ രാജ്യമാണ് ഇപ്പോൾ ചൈന.

ഇസ്രയേൽ-ഇറാൻ സംഘർഷം പശ്ചിമേഷ്യയെ പിടിച്ചുകുലുക്കുന്ന സാഹചര്യത്തിലാണ് ചൈനയുടെ ഈ നീക്കം. തങ്ങളുടെ ഊർജ ഇറക്കുമതിയെ യുദ്ധം ബാധിക്കുമെന്ന ആശങ്കയും ഇതിന് പിന്നിലുണ്ട്.

ചൈനയുടെ സാമ്പത്തിക വളർച്ചാ നിരക്ക് 4.5% മുതൽ അഞ്ച് ശതമാനം വരെയായി കുറഞ്ഞെങ്കിലും, പ്രതിരോധ ബജറ്റിൽ ഏഴ് ശതമാനം വർധനവ് നിലനിർത്തിയത് സൈനിക ശക്തി വർധിപ്പിക്കാനുള്ള ചൈനയുടെ മുൻഗണന വ്യക്തമാക്കുന്നു.

Tags : China defence budget

Recent News

Corehub Up