x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാഷ്ട്രീയ സമവാക്യം പൊളിച്ചെഴുതിയ 1965

ചരിത്രവഴിയിൽ/ ലി​ജോ ടി. ​ജോ​ർ​ജ്
Published: March 27, 2026 02:56 AM IST | Updated: March 27, 2026 02:56 AM IST

വാ​​​​ശി-അ​​​​തൊ​​​​ന്ന് മാ​​​​ത്ര​​​​മാ​​​​യി​​​​രു​​​​ന്നു മൂ​​​​ന്നാം കേ​​​​ര​​​​ള നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ലേ​​​​ക്ക് 1965ൽ ​​​​ന​​​​ട​​​​ന്ന തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ന്‍റെ കാ​​​​ത​​​​ൽ. മ​​​​ത്സ​​​​ര​​​​ഫ​​​​ല​​​​മാ​​​​ക​​​​ട്ടെ പി​​​​ന്നീ​​​​ട​​​​ങ്ങോ​​​​ട്ട് ഇ​​​​ന്നോ​​​​ള​​​​മു​​​​ള്ള കേ​​​​ര​​​​ള​​​​ രാ​​​​ഷ്‌ട്രീ​​​​യ​​​​ത്തി​​​​ന്‍റെ ഗ​​​​തി​​​​യെ​​​​ത​​​​ന്നെ നി​​​​ർ​​​​ണ​​​​യി​​​​ക്കു​​​​ന്ന ഏ​​​​ടു​​​​ക​​​​ളി​​​​ലേ​​​​ക്കാ​​​​ണ് വ​​​​ഴി​​​​തെ​​​​ളി​​​​ച്ച​​​​ത്.

കേ​​​​ര​​​​ള രാ​​​​ഷ്‌ട്രീ​​​​യ ച​​​​രി​​​​ത്ര​​​​ത്തി​​​​ൽ 1965ലെ ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ന് മു​​​​മ്പോ പി​​​​മ്പോ, ഇ​​​​ത്ര​​​​യേ​​​​റെ സം​​​​ഭ​​​​വ​​​​വി​​​​കാ​​​​സ​​​​ങ്ങ​​​​ൾ​​​​ക്ക് സാ​​​​ക്ഷി​​​​യാ​​​​യ മ​​​​റ്റൊ​​​​രു​​​​ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഉ​​​​ണ്ടാ​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്ന് ച​​​​രി​​​​ത്ര​​​​രേ​​​​ഖ​​​​ക​​​​ൾ സാ​​​​ക്ഷ്യ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്നു. ച​​​​രി​​​​ത്ര​​​​മേ​​​​റെ പ​​​​റ​​​​യാ​​​​നു​​​​ള്ള 1965ലെ ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ന്‍റെ സ​​​​വി​​​​ശേ​​​​ഷ​​​​ത​​​​ക​​​​ളി​​​​ലൂ​​​​ടെ ഒ​​​​രു​​​​സ​​​​ഞ്ചാ​​​​രം.

പി​​​​ള​​​​ർ​​​​പ്പി​​​​ന് പി​​​​ന്നാ​​​​ലെ​​​​യു​​​​ള്ള വാ​​​​ശി

സ്വ​​​​ത​​​​ന്ത്ര ഇ​​​​ന്ത്യ​​​​യി​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സും കമ്യൂ​​​​ണി​​​​സ്റ്റ് പാ​​​​ർ​​​​ട്ടി​​​​യും പി​​​​ള​​​​ർ​​​​ന്ന​​​​തി​​​​നു ശേ​​​​ഷ​​​​മു​​​​ള്ള ആ​​​​ദ്യ​​​​ത്തെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പാ​​​​ണ് 1965ൽ ​​​​കേ​​​​ര​​​​ള​​​​ത്തി​​​​ൽ ന​​​​ട​​​​ന്ന​​​​ത്. കോ​​​​ൺ​​​​ഗ്ര​​​​സ് പി​​​​ള​​​​ർ​​​​ന്ന് കേ​​​​ര​​​​ള കോ​​​​ൺ​​​​ഗ്ര​​​​സും സി​​​​പി​​​​ഐ പി​​​​ള​​​​ർ​​​​ന്ന് സി​​​​പി​​​​എ​​​​മ്മും രൂ​​​​പീ​​​​കൃ​​​​ത​​​​മാ​​​​യ​​​​ശേ​​​​ഷ​​​​മു​​​​ള്ള തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ആ​​​​രാ​​​​ണ് ശ​​​​ക്ത​​​​നെ​​​​ന്ന് തെ​​​​ളി​​​​യി​​​​ക്കാ​​​​നു​​​​ള്ള വാ​​​​ശി മാ​​​​ത്ര​​​​മാ​​​​ണ് രാ​​​​ഷ്്‌ട്രീയ​​​​പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് മു​​​​മ്പി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്.

കോ​​​​ൺ​​​​ഗ്ര​​​​സ്, സി​​​​പി​​​​എം, സി​​​​പി​​​​ഐ, കേ​​​​ര​​​​ള കോ​​​​ൺ​​​​ഗ്ര​​​​സ്, മു​​​​സ്‌​​​​ലിം ലീ​​​​ഗ്, എ​​​​സ്എ​​​​സ്പി, സ്വ​​​​ത​​​​ന്ത്ര പാ​​​​ർ​​​​ട്ടി, ജ​​​​ന​​​​സം​​​​ഘം, കെ​​​​ടി​​​​പി, ആ​​​​ർ​​​​എ​​​​സ്പി, പി​​​​എ​​​​സ്പി, മ​​​​ല​​​​നാ​​​​ട് ക​​​​ർ​​​​ഷ​​​​ക യൂ​​​​ണി​​​​യ​​​​ൻ, റി​​​​പ്പ​​​​ബ്ലി​​​​ക്ക​​​​ൻ പാ​​​​ർ​​​​ട്ടി, ഫോ​​​​ർ​​​​വേ​​​​ഡ് ബ്ലോ​​​​ക്ക് അ​​​​ട​​​​ക്കം 14 പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ ഒ​​​​റ്റ​​​​യ്ക്കൊ​​​​റ്റ​​​​യ്ക്കാ​​​​ണ് ജ​​​​ന​​​​വി​​​​ധി തേ​​​​ടി​​​​യ​​​​ത്. 120 ജ​​​​ന​​​​റ​​​​ൽ സീ​​​​റ്റും 11 പ​​​​ട്ടി​​​​ക​​​​ജാ​​​​തി സം​​​​വ​​​​ര​​​​ണ സീ​​​​റ്റും ര​​​​ണ്ട് പ​​​​ട്ടി​​​​ക​​​​വ​​​​ർ​​​​ഗ സം​​​​വ​​​​ര​​​​ണ മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ൾ അ​​​​ട​​​​ക്കം 133 സീ​​​​റ്റു​​​​ക​​​​ളി​​​​ലേ​​​​ക്ക് ന​​​​ട​​​​ന്ന മ​​​​ത്സ​​​​ര​​​​ത്തി​​​​നൊ​​​​ടു​​​​വി​​​​ൽ 40 സീ​​​​റ്റ് നേ​​​​ടി​​​​യ സി​​​​പി​​​​എം ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ഒ​​​​റ്റ​​​​ക​​​​ക്ഷി​​​​യാ​​​​യി.

73 സീ​​​​റ്റു​​​​ക​​​​ളി​​​​ലാ​​​​ണ് സി​​​​പി​​​​എം മ​​​​ത്സ​​​​രി​​​​ച്ച​​​​ത്. 133 സീ​​​​റ്റി​​​​ലും മ​​​​ത്സ​​​​രി​​​​ച്ച കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന് ല​​​​ഭി​​​​ച്ച​​​​താ​​​​ക​​​​ട്ടെ 36 സീ​​​​റ്റ് മാ​​​​ത്ര​​​​മാ​​​​ണ്. 54 സീ​​​​റ്റി​​​​ൽ മ​​​​ത്സ​​​​രി​​​​ച്ച കേ​​​​ര​​​​ള കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന് 23 സീ​​​​റ്റു​​​​ക​​​​ൾ ല​​​​ഭി​​​​ച്ച​​​​പ്പോ​​​​ൾ 78 സീ​​​​റ്റി​​​​ൽ മ​​​​ത്സ​​​​രി​​​​ച്ച സി​​​​പി​​​​ഐ​​​​ക്ക് ല​​​​ഭി​​​​ച്ച​​​​താ​​​​ക​​​​ട്ടെ മൂ​​​​ന്ന് സീ​​​​റ്റ് മാ​​​​ത്രം. മുസ്‌​​​​ലിം ലീ​​​​ഗി​​​​നു ആ​​​​റു​​​​സീ​​​​റ്റുകൾ ല​​​​ഭി​​​​ച്ച​​​​പ്പോ​​​​ൾ സ്വ​​​​ത​​​​ന്ത്ര പാ​​​​ർ​​​​ട്ടി​​​​ക്കും കെ​​​​ടി​​​​പി​​​​ക്കും ഓ​​​​രോ സീ​​​​റ്റ് വീ​​​​തം ല​​​​ഭി​​​​ച്ചു. പ​​​​ത്തു​​​​ സ്വ​​​​ത​​​​ന്ത്ര​​​​രും അ​​​​ക്കൊ​​​​ല്ലം വി​​​​ജ​​​​യി​​​​ച്ചു.

ആ​​​​ർ​​​​ക്കും ഭൂ​​​​രി​​​​പ​​​​ക്ഷ​​​​മി​​​​ല്ല

1965ൽ ​​​​ന​​​​ട​​​​ന്ന തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ഒ​​​​രു​​​​രാ​​​​ഷ്്‌ട്രീയ ക​​​​ക്ഷി​​​​ക്കും കേ​​​​വ​​​​ല ഭൂ​​​​രി​​​​പ​​​​ക്ഷം നേ​​​​ടാ​​​​നാ​​​​യി​​​​ല്ല. കേ​​​​ര​​​​ള രാ​​​​ഷ്ട്രീയത്തിൽ ഇ​​​​തു​​​​പോ​​​​ലെ ഒ​​​​രു​​​​സാ​​​​ഹ​​​​ച​​​​ര്യം മു​​​​മ്പോ പി​​​​മ്പോ ഉ​​​​ണ്ടാ​​​​യി​​​​ട്ടി​​​​ല്ല. നി​​​​യ​​​​മ​​​​സ​​​​ഭ വി​​​​ളി​​​​ച്ചു​​​​ചേ​​​​ർ​​​​ക്കാ​​​​നു​​​​ള്ള സാ​​​​ഹ​​​​ച​​​​ര്യം പോ​​​​ലും ഉ​​​​ണ്ടാ​​​​യി​​​​ല്ല. ഇ​​​​തോ​​​​ടെ കേ​​​​ര​​​​ളം വീ​​​​ണ്ടും രാ​​​​ഷ്‌ട്രപ​​​​തിഭ​​​​ര​​​​ണ​​​​ത്തി​​​​ൻ കീ​​​​ഴി​​​​ലാ​​​​യി.

സം​​​​സ്ഥാ​​​​നം ക​​​​ണ്ട ഏ​​​​റ്റ​​​​വും ദൈ​​​​ർ​​​​ഘ്യ​​​​മേ​​​​റി​​​​യ രാ​​​​ഷ്‌ട്രപ​​​​തി ഭ​​​​ര​​​​ണ​​​​മാ​​​​ണ് അ​​​​ന്നു​​​​ണ്ടാ​​​​യ​​​​ത്. നീ​​​​ണ്ട 32 മാ​​​​സ​​​​മാ​​ണ് സം​​​​സ്ഥാ​​​​നം രാ​​​​ഷ്‌ട്രപ​​​​തി ഭ​​​​ര​​​​ണ​​​​ത്തി​​​​ൻ കീ​​​​ഴി​​​​ലാ​​​​യ​​​​ത്. 1967 മാ​​​​ർ​​​​ച്ച് ആ​​​​റി​​​​നാ​​​​ണ് പി​​​​ന്നീ​​​​ട് രാ​​​​ഷ്‌ട്രപ​​​​തിഭ​​​​ര​​​​ണം അ​​​​വ​​​​സാ​​​​നി​​​​ച്ച​​​​ത്. അ​​​​തി​​​​നു​​​​ശേ​​​​ഷം കേ​​​​ര​​​​ള​​​​ത്തി​​​​ൽ പി​​​​ന്നീ​​​​ട് രാ​​​​ഷ്‌ട്രപ​​​​തിഭ​​​​ര​​​​ണം ഉ​​​​ണ്ടാ​​​​യി​​​​ട്ടി​​​​ല്ലാ​​​​യെ​​​​ന്ന​​​​തും മ​​​​റ്റൊ​​​​രു സ​​​​വി​​​​ശേ​​​​ഷ​​​​ത​​​​യാ​​​​ണ്.

സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ ചെ​​​​യ്യാ​​​​നാ​​​​കാ​​​​തെ 136 പേ​​​​ർ

1965ൽ ​​​​നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ലേ​​​​ക്ക് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട 133 എം​​​​എ​​​​ൽ​​​​എ​​​​മാ​​​​ർ​​​​ക്കും സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ ചെ​​​​യ്യാ​​​​നാ​​​​യി​​​​ല്ലെ​​​​ന്നതാണ് ഏ​​​​റ്റ​​​​വും ദൗ​​​​ർ​​​​ഭാ​​​​ഗ്യ​​​​ക​​​​രം. ഇ​​​​തി​​​​ൽ 32 പേ​​​​ർ​​​​ക്ക് പി​​​​ന്നീ​​​​ട് ഒ​​​​രി​​​​ക്ക​​​​ലും നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ എ​​​​ത്താ​​​​നു​​​​ള്ള ഭാ​​​​ഗ്യ​​​​വും ഉ​​​​ണ്ടാ​​​​യി​​​​ല്ല. 101 പേ​​​​ർ പി​​​​ൽ​​​​ക്കാ​​​​ല​​​​ങ്ങ​​​​ളി​​​​ൽ വി​​​​വി​​​​ധ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ളി​​​​ലൂ​​​​ടെ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ലെ​​​​ത്തി. കെ. ​​​​ക​​​​രു​​​​ണാ​​​​ക​​​​ര​​​​ൻ, കെ.​​​​എം. മാ​​​​ണി അ​​​​ട​​​​ക്ക​​​​മു​​​​ള്ള കേ​​​​ര​​​​ള ​​​​രാ​​​​ഷ്്‌ട്രീയ​​​​ത്തി​​​​ലെ അ​​​​തി​​​​കാ​​​​യ​​​​ന്മാ​​​​ർ ആ​​​​ദ്യ​​​​മാ​​​​യി നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ മ​​​​ത്സ​​​​രി​​​​ക്കു​​​​ന്ന​​​​തും 1965ലാ​​​​ണ്.

മു​​​​ന്ന​​​​ണി സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ലേ​​​​ക്കു​​​​ള്ള ചു​​​​വ​​​​ടു​​​​മാ​​​​റ്റം

സം​​​​സ്ഥാ​​​​ന​​​​ത്ത് മു​​​​ന്ന​​​​ണി സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ന് തു​​​​ട​​​​ക്ക​​​​മി​​​​ട്ട​​​​ത് 1965ലെ ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ന് പി​​​​ന്നാ​​​​ലെ​​​​യു​​​​ണ്ടാ​​​​യ സം​​​​ഭ​​​​വ​​​​വി​​​​കാ​​​​സ​​​​ങ്ങ​​​​ളാ​​​​ണ്. ഒ​​​​റ്റ​​​​തി​​​​രി​​​​ഞ്ഞു​​​​ള്ള മ​​​​ത്സ​​​​രം സ്ഥി​​​​ര​​​​ത​​​​യു​​​​ള്ള സ​​​​ർ​​​​ക്കാ​​​​രി​​​​നെ സൃ​​​​ഷ്ടി​​​​ക്കി​​​​ല്ലെ​​​​ന്ന് രാ​​​​ഷ്‌ട്രീ​​​​യ​​​​പാ​​​​ർ​​​​ട്ടി​​​​ക​​​​ളു​​​​ടെ തി​​​​രി​​​​ച്ച​​​​റി​​​​വാ​​​​ണ് മു​​​​ന്ന​​​​ണി​​​​സം​​​​വി​​​​ധാ​​​​നത്തിനു പ്രേ​​​​രി​​​​പ്പി​​​​ച്ച​​​​ത്. സി​​​​പി​​​​എം മു​​​​ൻ​​​​കൈ​​​​യെ​​​​ടു​​​​ത്ത് 1967-ൽ ​​​​രൂ​​​​പീ​​​​ക​​​​രി​​​​ച്ച സ്പ​​​​ത​​​​ക​​​​ക്ഷി മു​​​​ന്ന​​​​ണി ഇ​​​​തി​​​​നു​​​​ തെ​​​​ളി​​​​വാ​​​​ണ്. അ​​​​ത്ത​​​​വ​​​​ണ അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തി​​​​യ​​​​തും സ്പ​​​​ത​​​​ക​​​​ക്ഷി മു​​​​ന്ന​​​​ണി​​​​യാ​​​​ണ്. 1979ൽ ​​​​കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ഐ​​​​ക്യ​​​​ജ​​​​നാ​​​​ധി​​​​പ​​​​ത്യ മു​​​​ന്ന​​​​ണി​​​​യും അ​​​​തേ​​​​വ​​​​ർ​​​​ഷംത​​​​ന്നെ സി​​​​പി​​​​എ​​​​മ്മി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ഇ​​​​ട​​​​തു​​​​പ​​​​ക്ഷ ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​മു​​​​ന്ന​​​​ണി​​​​യും നി​​​​ല​​​​വി​​​​ൽ വ​​​​ന്നു.

സ്വ​​​​ത​​​​ന്ത്ര ഇ​​​​ന്ത്യ​​​​യി​​​​ൽ മു​​​​ന്ന​​​​ണി സം​​​​വി​​​​ധാ​​​​നം ആ​​​​ദ്യം നി​​​​ല​​​​വി​​​​ൽ വ​​​​രു​​​​ന്ന​​​​തും കേ​​​​ര​​​​ള​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു. പി​​​​ന്നീ​​​​ട് ഇ​​​​ന്നോ​​​​ളം കേ​​​​ര​​​​ള​​​​ രാ​​​​ഷ്്‌ട്രീയ ച​​​​രി​​​​ത്ര​​​​ത്തി​​​​ൽ ഈ ​​​​ര​​​​ണ്ടു മു​​​​ന്ന​​​​ണി​​​​ക​​​​ൾ മാ​​​​ത്ര​​​​മാ​​​​ണ് അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തി​​​​യി​​​​ട്ടു​​​​ള്ള​​​​തും. സ്ഥി​​​​ര​​​​ത​​​​യു​​​​ള്ള സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ആ​​​​വ​​​​ശ്യം കേ​​​​ര​​​​ള രാ​​​​ഷ്‌ട്രീ​​​​യ​​​​ത്തി​​​​ൽ കാ​​​​ട്ടി​​​​ത്ത​​​​ന്ന​​​​ത് 1965ലെ ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പാ​​​​ണെ​​​​ന്നാ​​​​ണ് രാ​​​​ഷ്്‌ട്രീയ നി​​​​രീ​​​​ക്ഷ​​​​ക​​​​നാ​​​​യ ഡോ. ​​​​മോ​​​​ഹ​​​​ൻ വ​​​​ർ​​​​ഗീ​​​​സി​​​​ന്‍റെ അ​​​​ഭി​​​​പ്രാ​​​​യം.

Tags : political equation shattered 1965 Kerala Assembly Election Niyama Sabha Election

Recent News

Corehub Up