കൊല്ലം: താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി സേവനമനുഷ്ഠിച്ചിരുന്ന കോട്ടയം മുട്ടുചിറ സ്വദേശിനി ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഓടനാവട്ടം കുടവട്ടൂർ ചെറുകരക്കോണം ശ്രീനിലയത്തിൽ ജി. സന്ദീപിനു കുറ്റകൃത്യവാസനയുള്ളതായി തെളിയിക്കുന്നതായിരുന്നു കുറ്റപത്രം. ഇതു തെളിയിക്കുന്ന മെഡിക്കൽ സംഘത്തിന്റെ റിപ്പോർട്ട് സഹിതമാണ് കുറ്റപത്രം കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് സി.ബി. രാജേഷിനു മുൻപാകെ സമർപ്പിച്ചത്.
കുറ്റകൃത്യ വാസന തെളിയിക്കുന്നതിന് സന്ദീപിന്റെ ഭാര്യയുടെ മൊഴിയാണ് മറ്റൊരു തെളിവ്. പലതവണ ഗുരുതരമായി ദേഹോപദ്രവം ഏൽപ്പിച്ചിരുന്നതായാണ് ഭാര്യയുടെ മൊഴി. സന്ദീപിന്റെ ആക്രമണത്തിൽ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥർ, ആശുപത്രി ജീവനക്കാർ, ആശുപത്രി പരിസരത്തുണ്ടായിരുന്ന രോഗികൾ തുടങ്ങിയവർ ഉൾപ്പെടെ 136 സാക്ഷികളാണു കുറ്റപത്രത്തിലുള്ളത്.
മദ്യപാനാസക്തിയിൽനിന്നു രക്ഷപ്പെടുത്താൻ രണ്ട് ആശുപത്രികളിൽ ചികിത്സിച്ചിരുന്നു. കൊല്ലത്തെ ആശുപത്രിയിലെ ചികിത്സ പൂർത്തിയാക്കിയില്ല. പിന്നീടൊരിക്കൽ ചടയമംഗലത്തെ ഒരു കേന്ദ്രത്തിൽ ചികിത്സ തേടിയെങ്കിലും അവിടെയുള്ള വിൻഡോ ഗ്ലാസ് തകർത്ത് രക്ഷപ്പെട്ടോടിയെന്നും കുറ്റപത്രത്തിൽ പറയുന്നു.
26 മുറിവുകളായിരുന്നു ഡോ. വന്ദനയുടെ ശരീരത്തിലുള്ളത്. പോലീസുകാരെ ഉൾപ്പെടെ സന്ദീപ് കുത്തി പരിക്കേൽപ്പിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ഹാജരാക്കി. സന്ദീപിന്റെ വസ്ത്രങ്ങളിലെ ഡോ. വന്ദനയുടെ രക്തക്കറ, കുത്താനുപയോഗിച്ച കത്രികയിലെ വന്ദനയുടെ രക്തം തുടങ്ങിയവ സംബന്ധിച്ച ഫൊറൻസിക് ലാബ് റിപ്പോർട്ടുകളും സമർപ്പിച്ചിട്ടുണ്ട്.
ആശുപത്രിയിലെ ചികിത്സാ ദൃശ്യങ്ങൾ സന്ദീപ് തന്നെ സ്വന്തം ഫോണിൽ റെക്കോർഡ് ചെയ്ത് സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്തിരുന്നു. ഇതിൽനിന്നും തെളിവുകൾ ലഭിച്ചു. ആക്രമണ സമയത്ത് സന്ദീപിനു യാതൊരു മാനസിക പ്രശ്നങ്ങളും ഇല്ലായിരുന്നുവെന്നതിന്റെ തെളിവായാണ് ഈ റിപ്പോർട്ടുകൾ.
1150 പേജുള്ള കുറ്റപത്രത്തിൽ 200 രേഖകളും അവയെ പിന്തുണയ്ക്കുന്ന മറ്റു രേഖകളും ഉൾപ്പെടുത്തിയിട്ടുണ്ട്. 110 തൊണ്ടിമുതലുകളാണ് കേസിനെ ബലപ്പെടുത്തുന്നത്. കൊല്ലം റൂറൽ ക്രൈംബ്രാഞ്ച് ഡിഎസ്പി എം.എം. ജോസിന്റെ നേതൃത്വത്തിൽ 11 അംഗ സംഘമാണ് കേസന്വേഷിച്ചത്.
കൃത്യം നടന്ന് 83-ാം ദിവസം കുറ്റപത്രം സമർപ്പിച്ചു. കൊലപാതകം, കൊലപാതക ശ്രമം, ജോലി തടസപ്പെടുത്തുക, ആശുപത്രി ജീവനക്കാരെ ആക്രമിക്കുക, ആശുപത്രി അടിച്ചു തകർക്കുക തുടങ്ങിയ വിവിധ വകുപ്പുകളാണ് കുറ്റപത്രത്തിൽ ചേർത്തിട്ടുള്ളത്.
2023 മേയ് 10 രാവിലെ 4.40: പൂയപ്പള്ളി പോലിസിന്റെ അകമ്പടിയില്‍ ചികിത്സയ്ക്കായി എത്തിച്ച കുടവട്ടൂര്‍ ചെറുകരക്കോണം സ്വദേശി സന്ദീപ്, കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായി ജോലി ചെയ്തിരുന്ന ഡോ. വന്ദന ദാസിനെ കുത്തി പരുക്കേല്പിച്ചു. കൃത്യം നടന്ന സ്ഥലത്തു നിന്ന് പ്രതി സന്ദീപിനെ അറസ്റ്റ് ചെയ്തു.
►മേയ് 10, രാവിലെ 8.25: തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഡോ. വന്ദനയുടെ മരണം സ്ഥിരീകരിച്ചു.
►മേയ് 11: ഡോക്ടറുടെ കൊലപാതകത്തില്‍ ഹൈക്കോടതി സ്വമേധയാ ഇടപെട്ടു; പോലീസ് സംഘത്തിനു വിമര്‍ശനം.
►മേയ് 12: വ്യാപകമായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനെ ഏല്പിച്ചു.
►മേയ് 17: ഡോ. വന്ദനയുടെ മരണത്തെ തുടര്‍ന്ന് ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ ആക്രമിക്കുന്നത് ഉള്‍പ്പെടെയുള്ള കേസുകളില്‍ ശിക്ഷ കടുപ്പിക്കുന്ന ഓര്‍ഡിനന്‍സിനു മന്ത്രിസഭാ അംഗീകാരം.
►മേയ് 24: ഡോക്ടര്‍ക്കും ജഡ്ജിക്കും സുരക്ഷ ഉറപ്പു വരുത്തുന്നതിനുള്ള പെരുമാറ്റ ച്ചട്ടം അടിയന്തരമായി നടപ്പാക്കണമെന്നു ഹൈക്കോടതി നിരീക്ഷണം.
►ജൂലൈ 1: സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഡോ. വന്ദനയുടെ മാതാപിതാക്കളുടെ ഹർജി ഹൈക്കോടതിയില്‍.
►ജൂലൈ 27: പ്രതി സന്ദീപിന്റെ ജാമ്യ ഹര്‍ജി കൊല്ലം സെഷന്‍സ് കോടതി തള്ളി.
►ഓഗസ്റ്റ് 1: ജില്ലാ ക്രൈംബ്രാഞ്ച് സംഘം കുറ്റപത്രം കൊട്ടാരക്കര കോടതിയില്‍ സമര്‍പ്പിച്ചു.
►ഓഗസ്റ്റ് 2: മരണാനന്തര ബഹുമതിയായി ഡോ.വന്ദന ദാസിന് എംബിബിഎസ് ബിരുദം നല്കാന് കേരള ആരോഗ്യ സര്‍വകലാശാല തീരുമാനം.
►ഓഗസ്റ്റ് 5: അധ്യാപകനായിരുന്ന പ്രതി സന്ദീപിനെ സര്‍വീസില്‍ നിന്നു പുറത്താക്കി.
►സെപ്റ്റംബര്‍ 18: ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിച്ചാല്‍ കടുത്ത ശിക്ഷ നല്കുന്ന ബില്ലിനു ഗവര്‍ണറുടെ അംഗീകാരം.
►ഒക്ടോബർ 11: കുറ്റപത്രം വായിക്കുന്ന നടപടികള്‍ സെഷന്‍സ് കോടതിയില്‍
►ഒക്ടോബര്‍ 18: മാതാപിതാക്കളുടെ ഹരജിയുടെ പശ്ചാത്തലത്തില്‍ കേസില്‍ സെഷന്‍സ് കോടതിയിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു.
►നവംബര്‍ 21: മാതാപിതാക്കളുടെ ഹർജിയില്‍ ആഭ്യന്തര വകുപ്പിന്റെ റിപ്പോര്‍ട്ട് കൂടുതല്‍ വൈകുന്നതിനെ തുടര്‍ന്ന് കേസില്‍ നിന്ന് ജസ്റ്റീസ് പി.വി. ഉണ്ണിക്കൃഷ്ണന് പിന്മാറി.
►2024 ഫെബ്രുവരി 6: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള മാതാപിതാക്കളുടെ ഹർജിയും പ്രതി സന്ദീപിന്റെ ജാമ്യ ഹര്‍ജിയും ഹൈക്കോടതി തള്ളി.
►മേയ് 4: വിചാരണയ്ക്കു മുന്നോടിയായുള്ള നടപടികളിലേക്കു സെഷന്‍സ് കോടതി കടന്നു.
►മേയ് 8: കോടതിയില്‍ പ്രതി സന്ദീപിനെ നേരിട്ട് ഹാജരാക്കി.
►മേയ് 22: കുറ്റപത്രത്തിന്മേലുള്ള വാദവും പ്രതിഭാഗം നല്കിയ വിടുതല്‍ ഹര്‍ജിയിലുള്ള വാദവും പൂര്‍ത്തിയായി.
►മേയ് 30: പ്രതിഭാഗം ഫയല്‍ ചെയ്ത വിടുതല്‍ ഹർജി തള്ളി
►ജൂലൈ 17: പ്രതിയെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു
►ഓഗസ്റ്റ് 5: കേസിലെ വിചാരണ നടപടികള്‍ സമയക്രമം നിശ്ചയിച്ചു
►സെപ്റ്റംബര്‍ 9: സാക്ഷി വിസ്താരം തുടങ്ങി
►ഒക്ടോബര്‍ 17: വിചാരണ തുടങ്ങി
2026 മാര്‍ച്ച് 17: പ്രതി കുറ്റക്കാരനെന്ന് കോടതി
Tags : Sandeep Dr. Vandana Das Murder Case charge sheet