x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ഞ്ഞു​ങ്ങ​ള്‍ ഒ​ട്ടും സു​ര​ക്ഷി​ത​ര​ല്ല; ര​ണ്ടു മാ​സ​ത്തി​നി​ടെ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത് 380 പോ​ക്‌​സോ കേ​സു​ക​ള്‍

സീ​മ മോ​ഹ​ന്‍​ലാ​ല്‍
Published: March 9, 2026 08:22 PM IST | Updated: March 9, 2026 08:24 PM IST

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് പോ​ക്‌​സോ കേ​സു​ക​ളി​ല്‍ വ​ര്‍​ധ​ന. ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത് 380 പോ​ക്‌​സോ കേ​സു​ക​ളാ​ണ്. സം​സ്ഥാ​ന ക്രൈം ​റി​ക്കാ​ര്‍​ഡ്‌​സ് ബ്യൂ​റോ​യു​ടെ ക​ണ​ക്കു​ക​ളാ​ണി​ത്. സ്വ​ന്തം വീ​ടു​ക​ളി​ല്‍ പോ​ലും ആ​ണ്‍​പെ​ണ്‍ ഭേ​ദ​മി​ല്ലാ​തെ കു​ഞ്ഞു​ങ്ങ​ള്‍ സു​ര​ക്ഷി​ത​ര​ല്ലെ​ന്നാ​ണ് ഈ ​ഞെ​ട്ടി​പ്പി​ക്കു​ന്ന ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ അ​ഞ്ചു വ​ര്‍​ഷ​വും പോ​ക്‌​സോ കേ​സു​ക​ളി​ല്‍ മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന​ത് മ​ല​പ്പു​റം ജി​ല്ല​യാ​ണ്.

ഇ​ക്ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ല്‍ മ​ല​പ്പു​റം ജി​ല്ല​യി​ല്‍ നി​ന്ന് 46 പോ​ക്‌​സോ കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ര​ണ്ടാം സ്ഥാ​നം കോ​ഴി​ക്കോ​ട് റൂ​റ​ലി​ലാ​ണ്. ഇ​വി​ടെ നി​ന്ന് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത് 35 പോ​ക്‌​സോ കേ​സു​ക​ളാ​ണ്. 26 കേ​സു​ക​ളു​മാ​യി പാ​ല​ക്കാ​ടാ​ണ് തൊ​ട്ടു​പി​ന്നി​ലു​ള്ള​ത്.

2025 ജ​നു​വ​രി മു​ത​ല്‍ ഡി​സം​ബ​ര്‍ വ​രെ​യു​ള്ള ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 4,753 പോ​ക്‌​സോ കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ക​യു​ണ്ടാ​യി. ഈ ​സ​മ​യ​ത്തും മ​ല​പ്പു​റ​ത്ത് നി​ന്നാ​ണ് കൂ​ടു​ത​ല്‍ കേ​സു​ക​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. 465 കേ​സു​ക​ളാ​ണ് ഇ​വി​ടെ നി​ന്ന് റി​പ്പോ​ര്‍​ട്ടാ​യ​ത്. 458 പോ​ക്‌​സോ കേ​സു​ക​ളു​മാ​യി തി​രു​വ​ന​ന്ത​പു​രം റൂ​റ​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തും 288 കേ​സു​ക​ളു​മാ​യി എ​റ​ണാ​കു​ളം റൂ​റ​ല്‍ മൂ​ന്നാം സ്ഥാ​ന​ത്തു​മു​ണ്ട്.

2024 ല്‍ ​സം​സ്ഥാ​ന​ത്ത് 4,594 പോ​ക്‌​സോ കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ടാ​യ​പ്പോ​ള്‍ 504 കേ​സു​ക​ളു​മാ​യി മ​ല​പ്പു​റം ജി​ല്ല ത​ന്നെ​യാ​ണ് മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം റൂ​റ​ലി​ല്‍ നി​ന്ന് 408 കേ​സു​ക​ളും ആ​ല​പ്പു​ഴ​യി​ല്‍ നി​ന്ന് 326 കേ​സു​ക​ളും ഇ​ക്കാ​ല​യ​ള​വി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടു.

2023 ല്‍ 4,641 ​കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. 507 കേ​സു​ക​ളു​മാ​യി മ​ല​പ്പു​റം ഒ​ന്നാം സ്ഥാ​ന​ത്തും യ​ഥാ​ക്ര​മം 407, 325 എ​ന്നി​ങ്ങ​നെ കേ​സു​ക​ളു​മാ​യി തി​രു​വ​ന​ന്ത​പു​രം റൂ​റ​ലും എ​റ​ണാ​കു​ളം റൂ​റ​ലും പി​ന്നാ​ലെ​യു​ണ്ട്.

2022-ല്‍ ​സം​സ്ഥാ​ന​ത്ത് 4,518 പോ​ക്‌​സോ കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​പ്പോ​ള്‍ 526 കേ​സു​ക​ളാ​ണ് മ​ല​പ്പു​റ​ത്ത് മാ​ത്രം ഉ​ണ്ടാ​യ​ത്. ഇ​ക്കാ​ല​യ​ള​വി​ല്‍ തി​രു​വ​ന​ന്ത​പു​രം റൂ​റ​ലി​ല്‍ നി​ന്ന് 430 കേ​സു​ക​ളും എ​റ​ണാ​കു​ളം റൂ​റ​ലി​ല്‍ നി​ന്ന് 269 കേ​സു​ക​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ക​യു​ണ്ടാ​യി.

Tags : POCSO case kerala police

Recent News

Corehub Up