നെടുമ്പാശേരി: ഗൾഫ് രാജ്യങ്ങളില്‍നിന്ന് ഇന്നലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത് 19 സര്‍വീസുകള്‍. ഇവിടെനിന്ന് 20 വിമാനങ്ങൾ വിവിധ ഗൾഫ് രാജ്യങ്ങളിലേക്കും പറന്നു.
അബുദാബി (ഏഴ്), ദുബായ് (മൂന്ന്), ഷാര്‍ജ (രണ്ട്), മസ്കറ്റ് (മൂന്ന്), ദമാം (രണ്ട്), ജിദ്ദ (രണ്ട്) എന്നിവിടങ്ങളില്‍നിന്നാണ് വിമാനങ്ങള്‍ വന്നത്. അബുദാബി (എഴ്), ദുബായ് (മൂന്ന്), ഷാര്‍ജ (രണ്ട്), ദോഹ (ഒന്ന്), മസ്കറ്റ് (മൂന്ന്), ദമാം (രണ്ട്), ജിദ്ദ (രണ്ട്) എന്നിവിടങ്ങളിലേക്കാണു വിമാനങ്ങള്‍ പുറപ്പെട്ടത്.
സംഘര്‍ഷം ആരംഭിച്ചശേഷം പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്ക് നെടുമ്പാശേരിയില്‍ നിന്ന് ഏറ്റവും കൂടുതല്‍ സര്‍വീസ് നടന്നത് ഇന്നലെയാണ്.
Tags : flights Gulf countries Kochi International Airport