x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ക​ര്‍​ന്ന കെ​ട്ടി​ട​ത്തി​ല്‍ ര​ണ്ടു മാ​സം മു​മ്പും പു​തി​യ സ്ഥാ​പ​നം!


Published: February 24, 2026 03:41 AM IST | Updated: February 24, 2026 03:42 AM IST

കോ​ഴി​ക്കോ​ട്: വ​ലി​യ​ങ്ങാ​ടി​യി​ല്‍ സ​ണ്‍​ഷെ​യ്ഡ് ത​ക​ര്‍​ന്നു വീ​ണ കെ​ട്ടി​ട​ത്തി​ല്‍ ര​ണ്ടു മാ​സം മു​മ്പും പു​തി​യ സ്ഥാ​പ​നം ആ​രം​ഭി​ച്ച​താ​യി പ്ര​ദേ​ശ​വാ​സി​ക​ള്‍.

അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​തി​നാ​ല്‍ പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്ന് എ​ന്‍​ജി​നീ​യ​റിം​ഗ് വി​ഭാ​ഗം ശി​പാ​ര്‍​ശ ചെ​യ്ത കെ​ട്ടി​ട​ത്തി​ല്‍ പു​തി​യ സ്ഥാ​പ​നം തു​ട​ങ്ങാ​ന്‍ അ​നു​മ​തി ന​ല്‍​കി​യ​താകട്ടെ കോ​ര്‍​പ​റേ​ഷ​ന്‍ അ​ധി​കൃ​ത​ര്‍ ത​ന്നെ.

12 വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ ഗോ​ഡൗ​ണ്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന കെ​ട്ടി​ട​ത്തി​ല്‍ നി​ല​വി​ല്‍ ആ​റ് സ്ഥാ​പ​ന​ങ്ങ​ളു​ടെ ഗോ​ഡൗ​ണ്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. ഇ​തി​ല്‍ നാ​ലു ഷോ​പ്പു​ക​ളു​ടെ സ​ണ്‍​ഷെ​യ്ഡാ​ണ് ത​ക​ര്‍​ന്നു​വീ​ണ​ത്.

കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ള്‍ നി​ല​യി​ല്‍ ഏ​താ​നും ആ​ഴ്ച​ക​ള്‍​ക്കു​മു​മ്പ് വ​രെ ജിം ​അ​ട​ക്ക​മു​ള്ള സ്ഥാ​പ​ന​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു. കെ​ട്ടി​ട​ത്തി​ന്‍റെ എ​തി​ര്‍​വ​ശ​ത്ത് അ​ഞ്ചു​വ​ര്‍​ഷം മു​മ്പ് കെ​ട്ടി​ടം ത​ക​ര്‍​ന്നു വീ​ണി​രു​ന്നു.

അ​ന്ന് ഭാ​ഗ്യ​ത്തി​നാ​ണ് തൊ​ഴി​ലാ​ളി​ക​ള്‍ ര​ക്ഷ​പ്പെ​ട്ട​ത്. ചാ​ക്ക് അ​ട്ടി​ക​ള്‍​ക്കു മു​ക​ളി​ലാ​ണ് അ​ന്ന് സ്ലാ​ബ് പ​തി​ച്ച​ത്. അ​തി​നാ​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. വ​ലി​യ​ങ്ങാ​ടി​യി​ലെ ഭൂ​രി​ഭാ​ഗം കെ​ട്ടി​ട​ങ്ങ​ളും കാ​ല​പ്പ​ഴ​ക്കം ചെ​ന്ന​വ​യാ​ണ്.

Tags : Kozhikode Building collapsed Sunshade collapsed Valiayangadi

Recent News

Corehub Up