x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മുഖ്യമന്ത്രി ചര്‍ച്ച അന്തിമ ഘട്ടത്തില്‍; വി.ഡി. സതീശന്‍റെ വീട്ടിലെത്തി അബ്ദുല്‍ ഗഫൂറും മുഹമ്മദ് ഷിയാസും

കൊച്ചി ബ്യൂറോ
Published: May 13, 2026 12:20 PM IST | Updated: May 13, 2026 12:33 PM IST

കൊച്ചി: മുഖ്യമന്ത്രി ആരെന്ന അന്തിമ ഘട്ടത്തില്‍ എത്തി നില്‍ക്കെ വി.ഡി. സതീശന്‍റെ വസതിയിലെത്തി നിയുക്ത എംഎല്‍എമാരായ വി.ഇ. അബ്ദുല്‍ ഗഫൂറും ഷിയാസ് മുഹമ്മദും. ആലുവ ദേശത്തെ വീട്ടിലാണ് സതീശനുള്ളത്.

വി.ഡി. സ്വന്തം മണ്ഡലമായ പറവൂരിലേക്ക് പോകുന്നതിന് മുമ്പെയാണ് മുസ്‌ലിം ലീഗ് എറണാകുളം ജില്ലാ സെക്രട്ടറിയും കളമശേരി മണ്ഡലത്തിലെ എംഎല്‍എയുമായ അബ്ദുല്‍ ഗഫൂര്‍ എത്തിയത്. പിന്നാലെയാണ് ഡിസിസി പ്രസിഡന്‍റും സതീശന്‍റെ അനുയായിയും കൊച്ചി മണ്ഡലത്തിലെ എംഎല്‍എയുമായ മുഹമ്മദ് ഷിയാസും വി.ഡിയുടെ വീട്ടിലെത്തിയത്.

കൂടിക്കാഴ്ചയ്ക്ക് ശേഷം അബ്ദുല്‍ ഗഫൂര്‍ മാധ്യമങ്ങളോട് പ്രതികരിക്കാതെ മടങ്ങി. ഷിയാസ് വി.ഡിയുമായി കൂടിക്കാഴ്ച തുടരുകയാണ്. മുഖ്യമന്ത്രി എറണാകുളം ജില്ലയില്‍ നിന്നും വേണമെന്നാണ് ആഗ്രഹം എന്ന് തുറന്നു പറഞ്ഞയാളാണ് മുഹമ്മദ് ഷിയാസ്. ഇതിന് പിന്നാലെ ആയിരുന്നു മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്ക് ചൂടുപിടിച്ചത്.

അതേസമയം, കേരളത്തിന്‍റെ മുഖ്യമന്ത്രിയാര് എന്ന കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനമുണ്ടായേക്കും. ഇന്ന് ഡല്‍ഹിയില്‍ നടക്കുന്ന നിര്‍ണായക ചര്‍ച്ചകള്‍ക്കൊടുവില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നാണ് സൂചന. എഐസിസി സെക്രട്ടറി കെ.സി. വേണുഗോപാലിനാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുന്‍തൂക്കം.

നേതാക്കളും എംഎല്‍എമാരുമടക്കം കെ.സിക്കാണ് പിന്തുണ നല്‍കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജനങ്ങളും ഒരു വിഭാഗം നേതാക്കളും എംഎല്‍എമാരും വി.ഡി. സതീശനാണ് പിന്തുണ നല്‍കുന്നത്. മറ്റൊരു വിഭാഗം എംഎല്‍എമാര്‍ രമേശ് ചെന്നിത്തലയെയുമാണ് പിന്തുണയ്ക്കുന്നത്.

Tags : Mohammed Shiyas V.D. Satheesan Chief Minister

Recent News

Corehub Up