x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേരളത്തിലെ അണക്കെട്ടുകള്‍ സുരക്ഷിതം?; പരിശോധന വേഗത്തിലാക്കാന്‍ നിര്‍ദേശം

ബി​​നു ജോ​​ര്‍ജ്
Published: April 20, 2026 11:52 PM IST | Updated: April 20, 2026 11:52 PM IST

കോ​​ഴി​​ക്കോ​​ട്: കേ​​ന്ദ്ര നി​​യ​​മ​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ കേ​​ര​​ള​​ത്തി​​ലെ അ​​ണ​​ക്കെ​​ട്ടു​​ക​​ളു​​ടെ സു​​ര​​ക്ഷാ പ​​രി​​ശോ​​ധ​​ന വേ​​ഗ​​ത്തി​​ലാ​​ക്കാ​​ന്‍ സം​​സ്ഥാ​​ന സ​​ര്‍ക്കാ​​ര്‍ സം​​സ്ഥാ​​ന ഡാം ​​സേ​​ഫ്റ്റി ഓ​​ര്‍ഗ​​നൈ​​സേ​​ഷ​​നു നി​​ര്‍ദേ​​ശം ന​​ല്‍കി.

അ​​ണ​​ക്കെ​​ട്ടു​​ക​​ളു​​ടെ സു​​ര​​ക്ഷാ പ​​രി​​ശോ​​ധ​​ന​​യ്ക്കും നി​​രീ​​ക്ഷ​​ണ​​ത്തി​​നു​​മാ​​യി 2021 ഡി​​സം​​ബ​​റി​​ല്‍ കേ​​ന്ദ്ര സ​​ര്‍ക്കാ​​ര്‍ പാ​​സാ​​ക്കി​​യ കേ​​ന്ദ്ര ഡാം ​​സേ​​ഫ്റ്റി ആ​​ക്ട് പ്ര​​കാ​​രം അ​​ണ​​ക്കെ​​ട്ടു​​ക​​ളു​​ടെ ആ​​ദ്യ​​ഘ​​ട്ട സു​​ര​​ക്ഷാ പ​​രി​​ശോ​​ധ​​ന അ​​ഞ്ചു വ​​ര്‍ഷ​​ത്തി​​നു​​ള്ളി​​ല്‍ പൂ​​ര്‍ത്തി​​യാ​​ക്ക​​ണം. ഇ​​തു​​പ്ര​​കാ​​രം 2026 ഡി​​സം​​ബ​​റി​​നു മു​​മ്പാ​​യി സം​​സ്ഥാ​​ന​​ത്ത് പ​​രി​​ശോ​​ധ​​ന​​ക​​ള്‍ പൂ​​ര്‍ത്തി​​യാ​​ക്കാ​​നാ​​ണു നി​​ര്‍ദേ​​ശം.

പ​​രി​​ശോ​​ധ​​ന​​ക​​ള്‍ക്കാ​​യി വി​​ദ​​ഗ്ധ​​ര്‍ അ​​ട​​ങ്ങി​​യ പാ​​ന​​ല്‍ രൂ​​പ​​വ​​ത്ക​​രി​​ക്കാ​​ന്‍ ജ​​ല​​സേ​​ച​​ന​​വ​​കു​​പ്പി​​നു സ​​ര്‍ക്കാ​​ര്‍ അ​​നു​​മ​​തി ന​​ല്‍കി​​യി​​ട്ടു​​ണ്ട്. കേ​​ന്ദ്ര ആ​​ക്ട് പ്ര​​കാ​​രം കേ​​ര​​ള​​ത്തി​​ലെ അ​​ണ​​ക്കെ​​ട്ടു​​ക​​ളു​​ടെ സു​​ര​​ക്ഷ, നി​​രീ​​ക്ഷ​​ണം, പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ള്‍, അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ക​​ള്‍ എ​​ന്നി​​വ ഉ​​റ​​പ്പാ​​ക്കു​​ന്ന​​തി​​നാ​​യി രൂ​​പ​​വ​​ത്ക​​രി​​ച്ച ഔ​​ദ്യോ​​ഗി​​ക സം​​വി​​ധാ​​ന​​മാ​​ണ് കേ​​ര​​ള സ്റ്റേ​​റ്റ് ഡാം ​​സേ​​ഫ്റ്റി ഓ​​ര്‍ഗ​​നൈ​​സേ​​ഷ​​ന്‍.

നാ​​ലു ത​​ല​​ത്തി​​ലു​​ള്ള പ​​രി​​ശോ​​ധ​​നാ സം​​വി​​ധാ​​ന​​മാ​​ണു കേ​​ന്ദ്ര ആ​​ക്ടി​​ല്‍ വി​​ഭാ​​വ​​നം ചെ​​യ്യു​​ന്ന​​ത്. കേ​​ന്ദ്ര ത​​ല​​ത്തി​​ല്‍ നാ​​ഷ​​ണ​​ല്‍ ക​​മ്മി​​റ്റി ഓ​​ണ്‍ ഡാം ​​സേ​​ഫ്റ്റി (എ​​ന്‍സി​​ഡി​​എ​​സ്), നാ​​ഷ​​ണ​​ല്‍ ഡാം ​​സേ​​ഫ്റ്റി അ​​ഥോ​​റി​​റ്റി (എ​​ന്‍ഡി​​എ​​സ്എ), സം​​സ്ഥാ​​ന ത​​ല​​ത്തി​​ല്‍ സ്റ്റേ​​റ്റ് ക​​മ്മി​​റ്റി ഓ​​ണ്‍ ഡാം ​​സേ​​ഫ്റ്റി, സ്റ്റേ​​റ്റ് ഡാം ​​സേ​​ഫ്റ്റി ഓ​​ര്‍ഗ​​നൈ​​സേ​​ഷ​​ന്‍. കേ​​ന്ദ്ര ജ​​ല്‍ശ​​ക്തി മ​​ന്ത്രാ​​ല​​യ​​ത്തി​​ന്‍റെ 2023ലെ ​​ക​​ണ​​ക്ക​​നു​​സ​​രി​​ച്ച് ഇ​​ന്ത്യ​​യി​​ല്‍ 6,138 പ്ര​​വ​​ര്‍ത്ത​​ന​​സ​​ജ്ജ​​മാ​​യ അ​​ണ​​ക്കെ​​ട്ടു​​ക​​ളും 143 നി​​ര്‍മാ​​ണ​​ത്തി​​ലി​​രി​​ക്കു​​ന്ന അ​​ണ​​ക്കെ​​ട്ടു​​ക​​ളു​​മു​​ണ്ട്.

കേ​​ര​​ള​​ത്തി​​ല്‍ നി​​ല​​വി​​ല്‍ 61 അ​​ണ​​ക്കെ​​ട്ടു​​ക​​ള്‍ പ്ര​​വ​​ര്‍ത്ത​​ന​​സ​​ജ്ജ​​മാ​​ണ്. ഇ​​ന്ത്യ​​യി​​ലെ 3,789 അ​​ണ​​ക്കെ​​ട്ടു​​ക​​ള്‍ക്ക് 25 വ​​ര്‍ഷ​​ത്തി​​ലേ​​റെ പ​​ഴ​​ക്ക​​മു​​ണ്ട്. ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ അ​​ണ​​ക്കെ​​ട്ടു​​ക​​ളു​​ള്ള​​ത് മ​​ഹാ​​രാ​​ഷ്ട്ര​​യി​​ലാ​​ണ്; 2374 എ​​ണ്ണം. കൃ​​ത്യ​​മാ​​യി അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ക​​ള്‍ ന​​ട​​ത്തി​​യാ​​ല്‍ അ​​ണ​​ക്കെ​​ട്ടു​​ക​​ളു​​ടെ പ്രാ​​യം അ​​വ​​യു​​ടെ സു​​ര​​ക്ഷ​​യെ ബാ​​ധി​​ക്കി​​ല്ലെ​​ന്നാ​​ണ് നാ​​ഷ​​ണ​​ല്‍ ഡാം ​​സേ​​ഫ്റ്റി അ​​ഥോ​​റി​​റ്റി​​യു​​ടെ നി​​ല​​പാ​​ട്. ഇ​​തു​​പ്ര​​കാ​​ര​​മാ​​ണ് സ​​മ​​യ​​ബ​​ന്ധി​​ത​​മാ​​യി സു​​ര​​ക്ഷാ പ​​രി​​ശോ​​ധ​​ന പൂ​​ര്‍ത്തി​​യാ​​ക്കാ​​ന്‍ കേ​​ന്ദ്രം സം​​സ്ഥാ​​ന​​ങ്ങ​​ള്‍ക്കു നി​​ര്‍ദേ​​ശം ന​​ല്‍കി​​യി​​രി​​ക്കു​​ന്ന​​ത്.

ഡാം ​​സേ​​ഫ്റ്റി ആ​​ക്ട് ന​​ട​​പ്പി​​ലാ​​ക്കി​​യ​​തോ​​ടെ ലോ​​ക​​ബാ​​ങ്കി​​ന്‍റെ സ​​ഹാ​​യ​​ത്തോ​​ടെ അ​​ണ​​ക്കെ​​ട്ടു​​ക​​ളു​​ടെ ന​​വീ​​ക​​ര​​ണ​​ത്തി​​നാ​​യി "ഡ്രി​​പ്’ പ​​ദ്ധ​​തി പ്ര​​കാ​​രം കേ​​ന്ദ്ര സ​​ര്‍ക്കാ​​ര്‍ സ​​ഹാ​​യം അ​​നു​​വ​​ദി​​ക്കു​​ന്നു​​ണ്ട്.

2012 ഏ​​പ്രി​​ല്‍ മു​​ത​​ല്‍ 2021 മാ​​ര്‍ച്ച് വ​​രെ​​യു​​ള്ള ഒ​​ന്നാം​​ഘ​​ട്ട​​ത്തി​​ല്‍ ഏ​​ഴു സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ അ​​ണ​​ക്കെ​​ട്ടു​​ക​​ള്‍ക്കാ​​യി 2567 കോ​​ടി രൂ​​പ അ​​നു​​വ​​ദി​​ച്ചി​​രു​​ന്നു. 10 വ​​ര്‍ഷം നീ​​ളു​​ന്ന ര​​ണ്ട്, മൂ​​ന്ന് ഘ​​ട്ട​​ങ്ങ​​ള്‍ക്കാ​​യി 19 സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ 736 അ​​ണ​​ക്കെ​​ട്ടു​​ക​​ള്‍ ന​​വീ​​ക​​രി​​ക്കാ​​ന്‍ 10,211 കോ​​ടി രൂ​​പ​​യും കേ​​ന്ദ്ര സ​​ര്‍ക്കാ​​ര്‍ പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ണ്ട്.

Tags : dams safe? Kerala drams Instructions expedite inspections

Recent News

Corehub Up