തേഞ്ഞിപ്പലം: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ വാട്സ് ആപ്പ് ഗ്രൂപ്പിൽ പോർവിളി നടത്തിയതിനു പിന്നാലെ മുസ്ലിം ലീഗ് പ്രാദേശിക നേതാവിനു സിപിഎം പ്രവർത്തകരുടെ മർദനം.
ചേലേന്പ്ര കുറ്റിപ്പാല സ്വദേശി പടിഞ്ഞാറെ കോട്ടായിൽ അബ്ദുസലാമിനാണ് മർദനമേറ്റത്. സംഭവത്തെത്തുടർന്ന് രണ്ടു സിപിഎം പ്രവർത്തകരെ തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ കോടതി റിമാൻഡ് ചെയ്തു.
ചേലേന്പ്ര കൊളക്കാട്ടുചാലി സ്വദേശി പറന്പിൽ അനൂപ് (43), ചേലൂപ്പാടം സ്വദേശി ചേളാശേരി പറന്പിൽ സജിത്ത് (33)എന്നിവർക്കെതിരേയാണ് നടപടി. വ്യാഴാഴ്ച രാത്രി 11.30 ഓടെയാണ് കേസിനാസ്പദമായ സംഭവം.
വാട്സ് ആപ് ഗ്രൂപ്പിലുണ്ടായ രാഷ്ട്രീയ തർക്കം ഒടുവിൽ വ്യക്തിപരമായ വെല്ലുവിളിയിലേക്ക് എത്തുകയും സിപിഎം പ്രവർത്തകർ ലീഗ് നേതാവിന്റെ വീട്ടിലെത്തി ആക്രമണം നടത്തുകയുമായിരുന്നു.
Tags : CPM workers arrested political dispute whatsapp group rahul mamkootathil