x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊച്ചിയില്‍ പെണ്‍കുട്ടികളെ ആക്രമിച്ച സംഭവം: മുഖ്യപ്രതിക്കായി പാലക്കാടും അയല്‍സംസ്ഥാനങ്ങളിലും അന്വേഷണം

കൊച്ചി ബ്യൂറോ
Published: June 4, 2026 01:55 PM IST | Updated: June 4, 2026 01:55 PM IST

കൊച്ചി: എറണാകുളം കലൂരില്‍ പെണ്‍കുട്ടികളെ ആക്രമിച്ച കേസിലെ മുഖ്യപ്രതി അക്ബര്‍ അലിയെ ഉടന്‍ പിടികൂടുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍. പാലക്കാടും അയല്‍ സംസ്ഥാനങ്ങളിലും അന്വേഷണത്തിനായി ടീമുകള്‍ പോയിട്ടുണ്ടെന്നും കൃത്യമായി തെളിവുകളുണ്ടെന്നും കമ്മീഷണര്‍ വ്യക്തമാക്കി.

പ്രതിക്കായി തിരച്ചില്‍ തുടരുകയാണ്. പ്രതി പോലീസ് റഡാറിലാണ്. കൃത്യമായ നടപടി ഉണ്ടാകും. പാലക്കാട് കേന്ദ്രീകരിച്ച് ടീമുകള്‍ പോയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലും പരിശോധന നടക്കുന്നുണ്ട്. പ്രതിക്കെതിരേ കൃത്യമായ തെളിവുകളുണ്ടെന്നും കാളിരാജ് മഹേഷ് കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

റിക്രൂട്ട്‌മെന്‍റ് പരീക്ഷക്ക് തയാറെടുക്കുന്ന പെണ്‍കുട്ടികളാണ് ആക്രമണത്തിന് ഇരയായത്. പുലര്‍ച്ചെ നാലരയ്ക്ക് ചായ കുടിക്കാനാണ് പെണ്‍കുട്ടികള്‍ കടയില്‍ എത്തിയത്. അക്രമി സംഘത്തിലെ യുവതികളുമായാണ് തര്‍ക്കം തുടങ്ങിയത്. പിന്നലെ അക്ബര്‍ മര്‍ദിക്കുകയായിരുന്നു.

അക്ബര്‍ അലി നഗരത്തിലെ സെക്‌സ് റാക്കറ്റിലെ മുഖ്യ കണ്ണിയാണെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. ഹോട്ടല്‍ നടത്തിപ്പിന്‍റെ മറവിലായിരുന്നു മാസങ്ങളായി സെക്‌സ് റാക്കറ്റിന്‍റെ പ്രവര്‍ത്തനങ്ങള്‍ എന്നാണ് പോലീസിന്‍റെ സംശയം. കടവന്ത്ര പോലീസ് നടത്തിയ റെയ്ഡില്‍ അനാശാസ്യ കേന്ദ്രം നടത്തിപ്പിന് ഇയാള്‍ മുമ്പ് അറസ്റ്റിലായിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

Tags : Attack girls Kochi Investigation

Recent News

Corehub Up