തിരുവനന്തപുരം: സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ വൻ തിരിച്ചടിയിൽ പ്രതികരിച്ച് സിപിഎം നേതാവ് സജി ചെറിയാൻ. പ്രതീക്ഷിച്ചതിലും അപ്പുറമുള്ള തിരിച്ചടിയാണ് തെരഞ്ഞെടുപ്പിൽ സിപിഎമ്മിനുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.
നിലപാടുകളിലെ കുറവുകൾ പരിശോധിക്കുമെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു. ചെങ്ങന്നൂരിൽ പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ സജി ചെറിയാൻ വിജയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സജി ചെറിയാന്റെ പ്രതികരണം.
102 സീറ്റുകൾ നേടി യുഡിഎഫ് കേരളം പിടിച്ചപ്പോൾ ആകെ 35 സീറ്റുകൾ മാത്രമാണ് എൽഡിഎഫിന് നേടാനായത്. മൂന്ന് സീറ്റുകൾ നേടി ബിജെപിയും സംസ്ഥാനത്ത് മികച്ച മുന്നേറ്റം കാഴ്ചവച്ചു.
Tags : Saji Cherian cpm ldf assembly elections