വാണിയംകുളം: പി.കെ. ദാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിനു ബോംബ് ഭീഷണി. ഇന്നലെ രാവിലെയാണ് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന് ഇ-മെയിലിലൂടെ ഭീഷണിസന്ദേശം ലഭിച്ചത്.
ഉച്ചയ്ക്ക് 1.50ന് ബോംബുപൊട്ടും എന്നായിരുന്നു ഭീഷണി. വിവരം അറിയിച്ചതിനെത്തുടര്‍ന്നു പോലീസ് സ്ഥലത്തെത്തി വിശദമായ പരിശോധനകള്‍ നടത്തി.
ഷൊര്‍ണൂരില്‍നിന്നു ഡോഗ് സ്ക്വാഡും ജില്ലാ ആസ്ഥാനത്തുനിന്നു ബോംബ് സ്ക്വാഡും പാലക്കാടുനിന്ന് സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി അടക്കമുള്ള ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. അന്വേഷണത്തില്‍ സംശയാസ്പദമായ യാതൊന്നും കണ്ടെത്താനായില്ല.
തമിഴ്നാട്ടില്‍നിന്ന് ഐഎസ്ഐ സെല്ലിനായി സെയ്ന എന്ന പേരിലാണു ഭീഷണിസന്ദേശം വന്നത്. സന്ദേശത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നു പോലീസ് അറിയിച്ചു.
ഭീഷണിസന്ദേശത്തെ ഗൗരവമായാണ് കാണുന്നതെന്നും പോലീസ് വിശദമായി അന്വേഷണം നടത്തുന്നതായും നെഹ്റു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ട്രസ്റ്റിയുമായ ഡോ.പി. കൃഷ്ണദാസ് പറഞ്ഞു.
Tags : P.K. Das Medical College Bomb threat vaniyamkulam