x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വോ​ട്ടെ​ടു​പ്പ് അ​വ​സാ​നി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യു​ള്ള 48 മ​ണി​ക്കൂ​ർ: ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ


Published: April 6, 2026 10:14 PM IST | Updated: April 6, 2026 10:15 PM IST

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ടു​പ്പ് അ​വ​സാ​നി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യു​ള്ള 48 മ​ണി​ക്കൂ​റി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ. ഏ​പ്രി​ൽ ഏ​ഴ് ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് സം​സ്ഥാ​ന​ത്ത് പ​ര​സ്യ പ്ര​ച​ര​ണം അ​വ​സാ​നി​ക്കു​മെ​ന്ന് മു​ഖ്യ തെര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ഡോ ​ര​ത്ത​ൻ യു. ​കേ​ൽ​ക്ക​ർ അ​റി​യി​ച്ചു.

സ്വ​ത​ന്ത്ര​വും നീ​തി​പൂ​ർ​വ​വു​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി, വോ​ട്ടെ​ടു​പ്പ് അ​വ​സാ​നി​ക്കു​ന്ന​തി​ന് നി​ശ്ച​യി​ച്ചി​ട്ടു​ള്ള സ​മ​യ​ത്തി​ന് 48 മ​ണി​ക്കൂ​ർ മു​മ്പ് പാ​ലി​ക്കേ​ണ്ട ക​ർ​ശ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. വോ​ട്ട​ർ​മാ​ർ ഭ​യ​ര​ഹി​ത​മാ​യി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന സാ​ഹ​ച​ര്യം ഉ​റ​പ്പാ​ക്കു​ക​യാ​ണ് ഇ​തി​ന്‍റെ ല​ക്ഷ്യം.

1951-ലെ ​ജ​ന​പ്രാ​തി​നി​ധ്യ നി​യ​മം സെ​ക്ഷ​ൻ 126 പ്ര​കാ​രം, വോ​ട്ടെ​ടു​പ്പ് അ​വ​സാ​നി​ക്കു​ന്ന​തി​ന് 48 മ​ണി​ക്കൂ​ർ മു​മ്പ് പൊ​തു​യോ​ഗ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കാ​നോ പ​ങ്കെ​ടു​ക്കാ​നോ പാ​ടി​ല്ല. ജാ​ഥ​ക​ൾ, ഘോ​ഷ​യാ​ത്ര​ക​ൾ, സം​ഗീ​ത പ​രി​പാ​ടി​ക​ൾ, നാ​ട​ക​ങ്ങ​ൾ അ​ല്ലെ​ങ്കി​ൽ വോ​ട്ട​ർ​മാ​രെ ആ​ക​ർ​ഷി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള മ​റ്റ് വി​നോ​ദ പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യ്ക്കും നി​രോ​ധ​ന​മു​ണ്ട്.

ടെ​ലി​വി​ഷ​ൻ, സി​നി​മ അ​ല്ലെ​ങ്കി​ൽ മ​റ്റ് സ​മാ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ വ​ഴി തി​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധ​മാ​യ കാ​ര്യ​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത് നി​രോ​ധി​ച്ചി​രി​ക്കു​ന്നു. റേ​ഡി​യോ വ​ഴി​യു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കും ഈ ​നി​രോ​ധ​നം ബാ​ധ​ക​മാ​ണ്. വോ​ട്ടെ​ടു​പ്പ് ദി​വ​സ​വും അ​തി​ന്‍റെ ത​ലേ​ദി​വ​സ​വും പ​ത്ര​ങ്ങ​ളി​ൽ രാ​ഷ്ട്രീ​യ പ​ര​സ്യ​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​ന് മീ​ഡി​യ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ആ​ൻ​ഡ് മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി​യു​ടെ മു​ൻ​കൂ​ർ അ​നു​മ​തി ആ​വ​ശ്യ​മാ​ണ്.

മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​ർ​മാ​ര​ല്ലാ​ത്ത പു​റ​ത്തു​നി​ന്നു​ള്ള രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​രും പാ​ർ​ട്ടി ഭാ​ര​വാ​ഹി​ക​ളും പ്ര​ചാ​ര​ണ സ​മ​യം അ​വ​സാ​നി​ച്ചാ​ലു​ട​ൻ മ​ണ്ഡ​ലം വി​ട്ടു പോ​കേ​ണ്ട​താ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യു​ടെ സു​താ​ര്യ​ത ഉ​റ​പ്പാ​ക്കാ​ൻ എ​ല്ലാ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും സ്ഥാ​നാ​ർ​ഥി​ക​ളും പൊ​തു​ജ​ന​ങ്ങ​ളും ഈ ​നി​ർ​ദ്ദേ​ശ​ങ്ങ​ളോ​ട് സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ അ​ഭ്യ​ർ​ഥി​ച്ചു.

 

Tags : assembly election kerala chief electoral officer strict restrictions

Recent News

Corehub Up