x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'സി​പി​ഐ ത​ള്ളി​യ സ്ക്രാ​പ്പ് വേ​ണ്ട': മു​കു​ന്ദ​നെ​തി​രേ കോ​ണ്‍​ഗ്ര​സ് പ്രാ​ദേ​ശി​ക നേ​താ​ക്ക​ൾ

തൃശൂർ ബ്യൂറോ
Published: March 10, 2026 12:23 PM IST | Updated: March 10, 2026 12:23 PM IST

തൃ​ശൂ​ർ: സി​പി​ഐ ത​ള്ളി​യ സി.​സി. മു​കു​ന്ദ​നെ നാ​ട്ടി​ക സം​വ​ര​ണ മ​ണ്ഡ​ല​ത്തി​ൽ സ്ഥാ​നാ​ർ​ഥി​യാ​ക്ക​രു​തെ​ന്ന ആ​വ​ശ്യ​വു​മാ​യി കോ​ണ്‍​ഗ്ര​സി​ന്‍റെ പ്രാ​ദേ​ശി​ക നേ​തൃ​ത്വം. മ​റ്റു പാ​ർ​ട്ടി​ക​ൾ ത​ള്ളി​യ പാ​ഴ്വ​സ്തു​ക്ക​ളെ മ​ത്സ​രി​പ്പി​ക്കു​ന്ന​തി​നോ​ടു യോ​ജി​പ്പി​ല്ലെന്ന് നേതാക്കൾ പ്രതികരിച്ചു.

നാ​ട്ടി​ക മ​ണ്ഡ​ല​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന താ​ന്ന്യം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആന്‍റോ തൊ​റ​യ​ൻ, കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഷൈ​ൻ നാ​ട്ടി​ക എ​ന്നി​വ​രാ​ണു രം​ഗ​ത്തു​വ​ന്ന​ത്. താ​ന്ന്യം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ​യും കെ​പി​സി​സി വി​ചാ​ർ വി​ഭാ​ഗ​ത്തി​ന്‍റെ​യും അ​ഭി​പ്രാ​യ​മാ​ണ് അ​റി​യി​ക്കു​ന്ന​ത്. സം​വ​ര​ണ മ​ണ്ഡ​ല​മെ​ന്ന നി​ല​യി​ൽ മ​ത്സ​രി​ക്കാ​ൻ യോ​ഗ്യ​രാ​യ ഒ​രു​പാ​ടു ചെ​റു​പ്പ​ക്കാ​ർ പാ​ർ​ട്ടി​യി​ലു​ണ്ട്. അ​വ​ർ​ക്കു​ള്ള അ​വ​സ​ര​മാ​ണു ന​ഷ്ട​പ്പെ​ടു​ന്ന​ത്. തി​രു​ത്ത​ലെ​ന്ന നി​ല​യി​ലാ​ണ് അ​ഭി​പ്രാ​യം പ​റ​യു​ന്ന​ത്. പാ​ർ​ട്ടി മ​റി​ച്ചൊ​രു തീ​രു​മാ​ന​മെ​ടു​ത്താ​ൽ അ​തി​നൊ​പ്പം നി​ൽ​ക്കു​മെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു.

അതേസമയം, താ​ൻ ഉ​പ​യോ​ഗ​മു​ള്ള ആ​ളാ​ണോ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ആ​ളാ​ണോ എ​ന്നു തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം തെ​ളി​യി​ക്കു​മെ​ന്നു സി.​സി. മു​കു​ന്ദ​ൻ പ​റ​ഞ്ഞു. ആ​രെ​ങ്കി​ലും വി​വ​ര​മി​ല്ലാ​തെ പ​റ​യു​ന്ന​തി​നോ​ടു പ്ര​തി​ക​രി​ക്കാ​നി​ല്ല. ഗീ​താ ഗോ​പി​യു​ടേ​ത് സ്പോ​ണ്‍​സേ​ർ​ഡ് സീ​റ്റാ​ണ്. ഇ​തി​നു പി​ന്നി​ൽ ത​ന്‍റെ ശി​ഷ്യ​നാ​ണോ എ​ന്നും സം​ശ​യ​മു​ണ്ട്. സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​ത്തി​നു മു​ന്പേ ഗീ​താ ഗോ​പി പ്ര​ചാ​ര​ണം തു​ട​ങ്ങി​യെ​ന്നും എ​ന്തു​കൊ​ണ്ട് ഇ​ക്കാ​ര്യം പാ​ർ​ട്ടി അ​റി​യി​ച്ചി​ല്ലെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

ഗീ​താ ഗോ​പി​യു​ടെ​ത് പേയ്മെ​ന്‍റ് സീ​റ്റ് ആ​ണെ​ന്നും അ​ദ്ദേ​ഹം ആ​വ​ർ​ത്തി​ച്ചു. പാ​ർ​ട്ടി ആ​വ​ശ്യ​പ്പെ​ട്ട പ​ണം പി​രി​ച്ചു കൊ​ടു​ക്കാ​നു​ള്ള ശേ​ഷി ത​നി​ക്കി​ല്ല. പ​ത്തു​കൊ​ല്ലം എം​എ​ൽ​എ ആ​യി​രു​ന്ന​ശേ​ഷം പാ​ർ​ട്ടി​യും മ​ണ്ഡ​ല​വും ത​ള്ളി​ക്ക​ള​ഞ്ഞ​യാ​ളെ​യാ​ണ് വീ​ണ്ടും മ​ത്സ​രി​പ്പി​ക്കു​ന്ന​ത്. അ​വ​ർ​ക്ക് വ​ലി​യ സ്പോ​ണ്‍​സ​ർ​മാ​ർ ഉ​ണ്ട്. പാ​ർ​ട്ടി പു​റ​ത്താ​ക്കും എ​ന്ന ഉ​ത്ത​മ ബോ​ധ്യം ത​നി​ക്കു​ണ്ടെ​ന്നും എ​നി​ക്കൊ​പ്പം നി​ൽ​ക്കു​ന്ന​വ​രെ നേ​ര​ത്തേ പു​റ​ത്താ​ക്കി​യെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags : Congress leaders C.C. Mukundan

Recent News

Corehub Up