x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊടുവായൂര്‍ മരുതി ഭഗവതീ ക്ഷേത്രം ഏറ്റെടുക്കുന്നത് കോടതി തടഞ്ഞു


Published: March 20, 2026 12:20 AM IST | Updated: March 20, 2026 12:20 AM IST

കൊ​​​​ച്ചി: പാ​​​​ല​​​​ക്കാ​​​​ട് കൊ​​​​ടു​​​​വാ​​​​യൂ​​​​ര്‍ മ​​​​രു​​​​തി ഭ​​​​ഗ​​​​വ​​​​തീ ക്ഷേ​​​​ത്രം മ​​​​ല​​​​ബാ​​​​ര്‍ ദേ​​​​വ​​​​സ്വം ബോ​​​​ര്‍ഡ് ഏ​​​​റ്റെ​​​​ടു​​​​ക്കു​​​​ന്ന​​​​ത് ഹൈ​​​​ക്കോ​​​​ട​​​​തി ത​​​​ട​​​​ഞ്ഞു.

സ്വ​​​​കാ​​​​ര്യ ക്ഷേ​​​​ത്ര​​​​മാ​​​​യി കു​​​​തി​​​​ര​​​​വ​​​​ട്ട​​​​ത്തു സ്വ​​​​രൂ​​​​പ​​​​ത്തി​​​​ന്‍റെ അ​​​​ധീ​​​​ന​​​​ത​​​​യി​​​​ലു​​​​ള്ള ക്ഷേ​​​​ത്രം മ​​​​ല​​​​ബാ​​​​ര്‍ ദേ​​​​വ​​​​സ്വം ബോ​​​​ര്‍ഡ് പൊ​​​​തു​​​​ക്ഷേ​​​​ത്ര​​​​മാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​തും ഏ​​​​റ്റെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി ദേ​​​​വ​​​​സ്വം എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് ഓ​​​​ഫീ​​​​സ​​​​റെ ചു​​​​മ​​​​ത​​​​പ്പെ​​​​ടു​​​​ത്തി​​​​യു​​​​ള്ള ഉ​​​​ത്ത​​​​ര​​​​വും ചോ​​​​ദ്യം ചെ​​​​യ്തു സ​​​​മ​​​​ര്‍പ്പി​​​​ച്ച ഹ​​​​ര്‍ജി​​​​യി​​​​ലാ​​​​ണ് ഹൈ​​​​ക്കോ​​​​ട​​​​തി ഇ​​​​ട​​​​പെ​​​​ട​​​​ല്‍.

കു​​​​തി​​​​ര​​​​വ​​​​ട്ട​​​​ത്തെ സ്വ​​​​രൂ​​​​പം ട്ര​​​​സ്റ്റി​​​​നു​​​​വേ​​​​ണ്ടി കെ.​​​​സി. ത​​​​മ്പാ​​​​ന്‍ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ന്‍ മു​​​​ഖേ​​​​ന സ​​​​മ​​​​ര്‍പ്പി​​​​ച്ച ഹ​​​​ര്‍ജി​​​​യി​​​​ല്‍ ജ​​​​സ്റ്റീ​​​​സു​​​​മാ​​​​രാ​​​​യ രാ​​​​ജാ വി​​​​ജ​​​​യ​​​​രാ​​​​ഘ​​​​വ​​​​ന്‍, കെ.​​​​വി. ജ​​​​യ​​​​കു​​​​മാ​​​​ര്‍ എ​​​​ന്നി​​​​വ​​​​രു​​​​ള്‍പ്പെ​​​​ട്ട ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ചി​​​​ന്‍റേ​​​​താ​​​​ണ് ഉ​​​​ത്ത​​​​ര​​​​വ്.

ക്ഷേ​​​​ത്രം ഏ​​​​റ്റെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി ദേ​​​​വ​​​​സ്വം എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് ഓ​​​​ഫീ​​​​സ​​​​റെ ചു​​​​മ​​​​ത​​​​പ്പെ​​​​ടു​​​​ത്തി​​​​യു​​​​ള്ള ബോ​​​​ര്‍ഡി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വി​​​​ന് നി​​​​യ​​​​മ​​​​സാ​​​​ധു​​​​ത​​​​യി​​​​ല്ലെ​​​​ന്നും പാ​​​​ര​​​​മ്പ​​​​ര്യ ട്ര​​​​സ്റ്റി​​​​യു​​​​ടെ വാ​​​​ദ​​​​ങ്ങ​​​​ള്‍ കേ​​​​ള്‍ക്കാ​​​​തെ​​​​യു​​​​ള്ള​​​​താ​​​​ണ് ന​​​​ട​​​​പ​​​​ടി​​​​ക​​​​ളെ​​​​ന്നും ക​​​​ണ്ടെ​​​​ത്തി​​​​യാ​​​​ണ് ഹൈ​​​​ക്കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വ്.

Tags : Court blocks acquisition Maruti Bhagavathy Temple

Recent News

Corehub Up