x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സോഷ്യൽ മീഡിയയിലുണ്ട്, സ്ഥലത്തില്ല: ബിജെപി കൗൺസിലറെ ഒരു മാസമായി 'കാണാനില്ലെന്ന്' സിപിഎം

തിരുവനന്തപുരം ബ്യൂറോ
Published: May 29, 2026 09:26 AM IST | Updated: May 29, 2026 09:26 AM IST

തിരുവനന്തപുരം: കോർപറേഷനിലെ വാഴോട്ടുകോണം ഡിവിഷനിൽ നിന്നുള്ള ബിജെപി കൗൺസിലർ ആർ. സുഗതനെ കാണാനില്ലെന്ന് പ്രചാരണം. ഇദ്ദേഹം ഒരു മാസമായി ഒളിവിലാണെന്ന് പോലീസും പറയുന്നു. ഡിവിഷനിൽ പലയിടത്തായി കൗൺസിലറെ കാണാനില്ലെന്ന് ഫ്ലെക്സ് വച്ച് ഡിവൈഎഫ്ഐയും രംഗത്തുണ്ട്.

കഴിഞ്ഞ മാസം വട്ടിയൂർക്കാവ് വെള്ളൈക്കടവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ആർ സുഗതനെതിരെ. പോലീസ് കേസെടുത്തിട്ടുണ്ട്. കൗൺസിലറെ കണ്ടെത്താൻ അന്വേഷണം ഊർജിതമെന്ന് പോലീസ് പറയുമ്പോഴും, ആർ. സുഗതൻ സമൂഹമാധ്യമങ്ങളിൽ സജീവമാണ്.

ഭക്തിഗാനമേളയിൽ ബഹളമുണ്ടാക്കിയവരെ തടയുക മാത്രമാണ് സുഗതൻ ചെയ്‌തതെന്ന് ബിജെപി നേതാക്കൾ പറയുന്നു. എന്നാൽ സിപിഎം പ്രവർത്തകരെ കൗൺസിലറും സംഘവും ബോധപൂർവം ആക്രമിക്കുകയായിരുന്നു എന്നാണ് മറുവാദം.

ക്ഷേത്രത്തിലെ സംഘർഷവുമായി ബന്ധപ്പെട്ട് വട്ടിയൂർക്കാവ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഒന്നാം പ്രതിയാണ് സുഗതൻ. കേസിലെ നാലാം പ്രതിയും ബിജെപി പ്രവർത്തകനുമായ സന്തോഷ് നേരത്തെ അറസ്റ്റിലായിരുന്നു. സുഗതന്‍റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. നേരിട്ട് ഡിവിഷനിൽ കാണാനില്ലെങ്കിലും കൗൺസിലർ സോഷ്യൽ മീഡിയയിൽ സജീവമാണ്. രണ്ട് ദിവസം മുൻപ് വരെ പദ്ധതി ആനുകൂല്യങ്ങളെക്കുറിച്ചുള്ള പോസ്റ്റ് അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

Tags : CPIM BJP councilor Thiruvananthapuram

Recent News

Corehub Up