മലപ്പുറം: സിപിഎം-ബിജെപി കൂട്ടുകെട്ടാണ് തന്നെ തോൽപിച്ചതെന്ന് ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി പി.വി. അൻവർ. മുസ്ലിം ലീഗ് കാലു വാരിയെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് ഒറ്റക്കെട്ടായാണ് പ്രവർത്തിച്ചതെന്നും ആരോടും ഒരു പരാതിയും ഇല്ലെന്നും അൻവർ വ്യക്തമാക്കി. രാമനാട്ടുകരയിലും ഫറോക്കിലും വോട്ട് കുറഞ്ഞിട്ടുണ്ട്. അത് യുഡിഎഫ് നേതൃത്വം പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ പോരാട്ടത്തിനുള്ള അംഗീകാരം ജനം തന്നു. മറ്റൊരു സ്ഥാനമാനങ്ങളും ആഗ്രഹിക്കുന്നില്ലെന്നും പി.വി. അൻവർ കൂട്ടിച്ചേർത്തു.
Tags : CPM BJP PV Anwar udf ldf