പി.പി.ദിവ്യയും നവീൻ ബാബുവും
തിരുവനന്തപുരം: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് തടസങ്ങളുണ്ടെന്ന് നിയമോപദേശം. ഡിജിപിയും എജിയും സർക്കാരിന് നൽകിയ നിയമോപദേശത്തിലാണ് അന്വേഷണത്തിന് തടസങ്ങളുണ്ടെന്ന് അറിയിച്ചത്.
കേസ് സിബിഐ അന്വേഷിക്കണമെന്ന കുടുംബത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളിയതും നിയമോപദേശത്തിൽ സൂചിപ്പിക്കുന്നുണ്ട്. പുതിയ എസ്ഐടി രൂപീകരിക്കുന്നതാണ് ഉചിതമെന്നും നിയമോപദേശത്തിൽ പറയുന്നു.
ജൂൺ നാലിനാണ് അന്വേഷണം സിബിഐക്ക് വിടാൻ സർക്കാർ തീരുമാനിച്ചത്. സ്ഥലംമാറ്റം കിട്ടിയ നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിൽ ജില്ലാ പ്രസിഡന്റായിരുന്ന പി.പി.ദിവ്യ പരസ്യമായി അധിക്ഷേപിച്ചതിന് പിന്നാലെ ആയിരുന്നു നവീൻ ബാബു ജീവനൊടുക്കിയത്.
Tags : Kannur PPDivya NewsUpdate Headlines CPM