x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദീ​പി​ക ശ​തോ​ത്ത​ര റൂ​ബി ജൂ​ബി​ലി ആ​ഘോ​ഷം: ഒരുക്കം ദ്രുതഗതിയിൽ


Published: May 27, 2026 02:51 AM IST | Updated: May 27, 2026 02:51 AM IST

കോ​​​​ട്ട​​​​യം: ദീ​​​​പി​​​​ക​​​​യു​​​​ടെ ഒ​​​​രു വ​​​​ര്‍​ഷം നീ​​​​ണ്ടു​​​​നി​​​​ല്‍​ക്കു​​​​ന്ന ശ​​​​തോ​​​​ത്ത​​​​ര റൂ​​​​ബി ജൂ​​​​ബി​​​​ലി ആ​​​​ഘോ​​​​ഷ​​ത്തി​​നു​​ള്ള ഒ​​രു​​ക്കം ദ്രു​​ത​​ഗ​​തി​​യി​​ൽ. ആ​​ഘോ​​ഷ​​ച്ച​​ട​​ങ്ങി​​ന്‍റെ ഉ​​​​ദ്ഘാ​​​​ട​​​​നം 31ന് ​​​​ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് 2.30ന് ​​​​കോ​​​​ട്ട​​​​യം മാ​​​​മ്മ​​​​ന്‍ മാ​​​​പ്പി​​​​ള ഹാ​​​​ളി​​​​ല്‍ ഉ​​​​പ​​​​രാ​​​​ഷ്‌​​​ട്ര​​​​പ​​​​തി ഡോ. ​​​​സി.​​​​പി. രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​നാ​​ണ് നി​​ർ​​വ​​ഹി​​ക്കു​​ന്ന​​ത്. കേ​​​​ര​​​​ള ഗ​​​​വ​​​​ര്‍​ണ​​​​ര്‍ രാ​​​​ജേ​​​​ന്ദ്ര വി​​​​ശ്വ​​​​നാ​​​​ഥ് അ​​​​ര്‍​ലേ​​​​ക്ക​​​​ര്‍ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും. മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ന്‍ മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തും.

നി​​​​യ​​​​മ​​​​സ​​​​ഭാ സ്പീ​​​​ക്ക​​​​ര്‍ തി​​​​രു​​​​വ​​​​ഞ്ചൂ​​​​ര്‍ രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ന്‍, മ​​​​ന്ത്രി മോ​​​​ന്‍​സ് ജോ​​​​സ​​​​ഫ്, കെ. ​​​​ഫ്രാ​​​​ന്‍​സി​​​​സ് ജോ​​​​ര്‍​ജ് എം​​​​പി, പ​​​​ശ്ചി​​​​മബം​​​​ഗാ​​​​ള്‍ മു​​​​ന്‍ ഗ​​​​വ​​​​ര്‍​ണ​​​​ര്‍ ഡോ. ​​​​സി.​​​​വി. ആ​​​​ന​​​​ന്ദ​​​​ബോ​​​​സ്, കോ​​​​ട്ട​​​​യം ആ​​​​ര്‍​ച്ച്ബി​​​​ഷ​​​​പ് മാ​​​​ര്‍ മാ​​​​ത്യു മൂ​​​​ല​​​​ക്കാ​​​​ട്ട്, രാ​​​​ഷ്‌​​​ട്ര​​​​ദീ​​​​പി​​​​ക ലി​​​​മി​​​​റ്റ​​​​ഡ് ചെ​​​​യ​​​​ര്‍​മാ​​​​ന്‍ ഡോ. ​​​​ഫ്രാ​​​​ന്‍​സി​​​​സ് ക്ലീ​​​​റ്റ​​​​സ്, മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​ക്‌​​​ട​​​​ര്‍ ഫാ. ​​​​മൈ​​​​ക്കി​​​​ള്‍ വെ​​​​ട്ടി​​​​ക്കാ​​​​ട്ട്, ചീ​​​​ഫ് എ​​​​ഡി​​​​റ്റ​​​​ര്‍ ഫാ.​​​​ഡോ. ജോ​​​​ര്‍​ജ് കു​​​​ടി​​​​ലി​​​​ല്‍ എ​​​​ന്നി​​​​വ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ക്കും.

ഇ​​​​ന്ന​​​​ലെ ക​​​​ള​​​​ക്‌​​​ട​​​​റേ​​​​റ്റി​​​​ല്‍ ജി​​​​ല്ലാ പോ​​​​ലീ​​​​സ് മേ​​​ധാ​​​വി ഷാ​​​​ഹു​​​​ല്‍ ഹ​​​​മീ​​​​ദി​​​​ന്‍റെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ല്‍ പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ​​​​യും വി​​​​വി​​​​ധ വ​​​​കു​​​​പ്പ് ത​​​​ല​​​​വ​​​​ന്‍​മാ​​​​രു​​​​ടെ​​​​യും യോ​​​​ഗം ചേ​​​​ര്‍​ന്ന് ഒ​​​​രു​​​​ക്ക​​​​ങ്ങ​​​​ള്‍ വി​​​​ല​​​​യി​​​​രു​​​​ത്തി. സ​​​​മ്മേ​​​​ള​​​​നം ന​​​​ട​​​​ക്കു​​​​ന്ന മാ​​​​മ്മ​​​​ന്‍ മാ​​​​പ്പി​​​​ള ഹാ​​​​ള്‍ മോ​​​​ടി കൂ​​​​ട്ടു​​​​ന്ന ജോ​​​​ലി​​​​ക​​​​ള്‍ ന​​​​ഗ​​​​ര​​​​സ​​​​ഭ​​​​യു​​​​ടെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ല്‍ പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണ്.

ഉ​​​​പ​​​​രാ​​​​ഷ്‌​​​ട്ര​​​​പ​​​​തി ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​റി​​​​ല്‍ വ​​​​ന്നി​​​​റ​​​​ങ്ങു​​​​ന്ന കോ​​​​ട്ട​​​​യം പോ​​​​ലീ​​​​സ് പ​​​​രേ​​​​ഡ് ഗ്രൗ​​​​ണ്ടി​​​​ലെ ഹെ​​​​ലി​​​​പാ​​​​ഡ് ന​​​​വീ​​​​ക​​​​ര​​​​ണ ജോ​​​​ലി​​​​ക​​​​ള്‍ അ​​​​വ​​​​സാ​​​​ന​​​​ഘ​​​​ട്ട​​​​ത്തി​​​​ലാ​​​​ണ്. ഹെ​​​​ലി​​​​പാ​​​​ഡി​​​​നു സ​​​​മീ​​​​പ​​​​ത്തേ​​​​ക്ക് വാ​​​​ഹ​​​​നം എ​​​​ത്തു​​​​ന്ന​​​​തി​​​​നു​​​​ള്ള വ​​​​ഴി ടാ​​​​ര്‍ ചെ​​​​യ്യു​​​​ന്ന ജോ​​​​ലി​​​​ക​​​​ൾ പൂ​​​​ര്‍​ത്തി​​​​യാ​​​​യി.

മ​​​​ഴ​​​​ക്കാ​​​​ല​​​​മാ​​​​യ​​​​തി​​​​നാ​​​​ല്‍ ചെ​​​​ളി​​​​യും മ​​​​റ്റും ഉ​​​​ണ്ടാ​​​​കാ​​​​ന്‍ സാ​​​​ധ്യ​​​​ത​​​​യു​​​​ള്ള​​​​തി​​​​നാ​​​​ലാ​​​​ണ് ടാ​​​​ര്‍ ചെ​​​​യ്ത പു​​​​തി​​​​യ വ​​​​ഴി നി​​​​ര്‍​മി​​​​ക്കു​​​​ന്ന​​​​ത്. ഹെ​​​​ലി​​​​പാ​​​​ഡി​​​​നു ചു​​​​റ്റു​​​​മു​​​​ള്ള പു​​​​ല്ലും ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​ര്‍ പ​​​​റ​​​​ന്നി​​​​റ​​​​ങ്ങു​​​​ന്ന​​​​തി​​​​നു ത​​​​ട​​​​സ​​​​മാ​​​​യി​​​​ട്ടു​​​​ള്ള മ​​​​ര​​​​ച്ചി​​​​ല്ല​​​​ക​​​​ളും വെ​​​​ട്ടി​​​​മാ​​​​റ്റി. ഹെ​​​​ലി​​​​പാ​​​​ഡി​​​​ലും ഗ്രൗ​​​​ണ്ടി​​​​ലു​​​​മു​​​​ള്ള മാ​​​​ലി​​​​ന്യ​​​​ങ്ങ​​​​ളും നീ​​​​ക്കം ചെ​​​​യ്തു.

പോ​​​​ലീ​​​​സ് പ​​​​രേ​​​​ഡ് ഗ്രൗ​​​​ണ്ടി​​​​ല്‍ വ​​​​ന്നി​​​​റ​​​​ങ്ങു​​​​ന്ന ഉ​​​​പ​​​​രാ​​​​ഷ്‌​​​ട്ര​​​​പ​​​​തി റോ​​​​ഡ് മാ​​​​ര്‍​ഗം സ​​​​മ്മേ​​​​ള​​​​ന​​​ന​​​​ഗ​​​​രി​​​​യാ​​​​യ മാ​​​​മ്മ​​​​ന്‍ മാ​​​​പ്പി​​​​ള ഹാ​​​​ളി​​​​ലെ​​​​ത്തും. വാ​​​​ഹ​​​​ന​​​വ്യൂ​​​​ഹം ക​​​​ട​​​​ന്നു​​​പോ​​​​കു​​​​മ്പോ​​​​ള്‍ മ​​​​റ്റൊ​​​​രു വാ​​​​ഹ​​​​ന​​​​വും റോ​​​​ഡി​​​​ല്‍ അ​​​​നു​​​​വ​​​​ദി​​​​ക്കി​​​​ല്ല. ഉ​​​​പ​​​​രാ​​​​ഷ്‌​​​ട്ര​​​പ​​​​തി വ​​​​രി​​​​ക​​​​യും പോ​​​​കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന സ​​​​മ​​​​യ​​​​ത്ത് ന​​​​ഗ​​​​ര​​​​ത്തി​​​​ല്‍ ഗ​​​​താ​​​​ഗ​​​​ത​​​നി​​​​യ​​​​ന്ത്ര​​​​ണ​​​​വും ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കും.

ജി​​​​ല്ലാ പോ​​​​ലീ​​​​സ് മേ​​​ധാ​​​വി ഷാ​​​​ഹു​​​​ല്‍ ഹ​​​​മീ​​​​ദ്, സ്പെ​​​​ഷ​​​​ല്‍ ബ്രാ​​​​ഞ്ച് ഡി​​​​വൈ​​​​എ​​​​സ്പി എ​​​​ന്നി​​​​വ​​​​രു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ സു​​​​ര​​​​ക്ഷാ ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ള്‍ ന​​​​ട​​​​ത്തി​​​വ​​​​രു​​​​ന്നു. സ​​​​ന്ദ​​​​ര്‍​ശ​​​​ന​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യു​​​​ള്ള പോ​​​​ലീ​​​​സി​​​​ന്‍റെ ട്ര​​​​യ​​​​ല്‍ റ​​​​ണ്‍ 30ന് ​​​​ഉ​​​​ച്ച​​​​യ്ക്ക് ന​​​​ട​​​​ക്കും.

K-Rail Survey

"ബഹുവിദ്യാവല്ലഭ'നായിരുന്ന മാണിക്കത്തനാർ

സ​​​മു​​​ദാ​​​യ നേ​​​താ​​​വും സാ​​​ഹി​​​ത്യ​​​പ്ര​​​തി​​​ഭ​​​യും ബ​​​ഹു​​​ഭാ​​​ഷാ പ​​​ണ്ഡി​​​ത​​​നു​​​മാ​​​യി​​​രു​​​ന്ന നി​​​ധീ​​​രി​​​ക്ക​​​ൽ മാ​​​ണി​​​ക്ക​​​ത്ത​​​നാ​​​ർ ദീ​​​പി​​​ക​​​യു​​​ടെ സ്ഥാപക പ​​​ത്രാ​​​ധി​​​പ​​​രാ​​​യി​​​രു​​​ന്നു. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ജ​​​ന്മദി​​​ന​​​മാ​​​ണി​​​ന്ന്.

കു​​​റ​​​വി​​​ല​​​ങ്ങാ​​​ട് സ്വ​​​ദേ​​​ശി​​​യാ​​​യ മാ​​​ണി​​​ക്ക​​​ത്ത​​​നാ​​​ർ സു​​​റി​​​യാ​​​നി ക്രൈ​​​സ്ത​​​വ​​​രു​​​ടെ പു​​​നരൈ​​​ക്യ​​​ത്തി​​​നും ഉ​​​ന്ന​​​മ​​​ന​​​ത്തി​​​നു​​​മാ​​​യി ജാ​​​തൈ​​​ക്യ​​​സം​​​ഘം രൂ​​​പീ​​​ക​​​രി​​​ക്കാ​​​ൻ മു​​​ന്നിട്ടി​​​റ​​​ങ്ങി. ഈ ​​​പ്ര​​​സ്ഥാ​​​ന​​​ത്തെ ശ​​​ക്തി​​​പ്പെ​​​ടു​​​ത്താ​​​ൻ​​​കൂ​​​ടി​​​യാ​​​ണ് മാ​​​ണി​​​യ​​​ച്ച​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ മു​​​പ്പ​​​തി​​​ൽ​​​പ​​​രം വൈ​​​ദി​​​ക​​​രും ര​​​ണ്ട് അ​​​ൽ​​​മാ​​​യ​​​രും ഒ​​​പ്പി​​​ട്ട് സു​​​റി​​​യാ​​​നി​​​ക്കാ​​​രു​​​ടെ പ്ര​​​ത്യേ​​​ക മെ​​​ത്രാ​​​നാ​​​യി​​​രു​​​ന്ന മ​​​ർ​​​സ​​​ലീ​​​നോ​​​സ് ബ​​​രാ​​​ർ​​​ദി​​​ക്ക് ജാത്യൈ​​​ക്യ​​​സം​​​ഘം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കാ​​​ൻ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന പ​​​ത്രം മാ​​​ന്നാ​​​ന​​​ത്തെ സി​​​എം​​​ഐ സ​​​ഭ​​​യു​​​ടെ പ്ര​​​സി​​​ൽ അ​​​ച്ച​​​ടി​​​ക്കാ​​​ൻ അ​​​നു​​​വാ​​​ദ​​​ത്തി​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്. 1886 വൃ​​​ശ്ചി​​​കം (ന​​​വം​​​ബ​​​ർ) 24ന് ​​​മെ​​​ത്രാ​​​ൻ ഇ​​​തി​​​ന് അ​​​നു​​​മ​​​തി ന​​​ൽ​​​കി. പ്ര​​​ധാ​​​ന ന​​​ട​​​ത്തി​​​പ്പു​​​കാ​​​ര​​​നും ഉ​​​ത്ത​​​ര​​​വാ​​​ദി​​​യു​​​മാ​​​യി നി​​​ധീ​​​രി​​​ക്ക​​​ൽ മാ​​​ണി​​​ക്ക​​​ത്ത​​​നാ​​​രെ മെ​​​ത്രാ​​​ൻ നി​​​യ​​​മി​​​ച്ചു.

ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ന​​​സ്രാ​​​ണി​​​ ദീ​​​പി​​​ക എ​​​ന്ന വൃ​​​ത്താ​​​ന്ത​​​പ​​​ത്രം അ​​​ച്ച​​​ടി​​​ച്ചി​​​റ​​​ങ്ങി​​​യ​​​ത്. പ​​​ത്ര​​​ത്തി​​​ന്‍റെ ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​നം, മു​​​ഖ​​​ലേ​​​ഖ​​​നം, സം​​​സ്കൃ​​​ത​​​ത്തി​​​ലും മ​​​ല​​​യാ​​​ള​​​ത്തി​​​ലു​​​മു​​​ള്ള മം​​​ഗ​​​ള​​​ശ്ലോ​​​ക​​​ങ്ങ​​​ൾ ഇ​​​വ​​​യെ​​​ല്ലാം മാ​​​ണി​​​യ​​​ച്ച​​​ൻ​​​ത​​​ന്നെ എ​​​ഴു​​​തി​​​യ​​​താ​​​ണ്. ന​​​സ്രാ​​​ണി ദീ​​​പി​​​ക​​​യു​​​ടെ മൂ​​​ന്നാം ല​​​ക്കം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്പോഴേ​​​ക്ക് (1887 മേ​​​യ് 20) സ​​​ഭാ​​​പ​​​ര​​​മാ​​​യ ഉ​​​ന്ന​​​ത ചു​​​മ​​​ത​​​ല​​​ക​​​ൾ ഏ​​​റ്റെ​​​ടു​​​ക്കേ​​​ണ്ടി​​​വ​​​ന്ന​​​തോ​​​ടെ പ​​​ത്ര​​​ത്തി​​​ന്‍റെ പൂ​​​ർ​​​ണ​​​മാ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് വി​​​ട്ടു​​​നി​​​ൽ​​​ക്കേ​​​ണ്ടി​​​വ​​​ന്നു.

1875 ഡി​​​സം​​​ബ​​​ർ 12ന് ​​​മാ​​​ണി​​​യ​​​ച്ച​​​ന്‍റെ പൗ​​​രോ​​​ഹി​​​ത്യ​​​സ്വീ​​​ക​​​ര​​​ണ​​​വും 1876 ജ​​​നു​​​വ​​​രി മൂ​​​ന്നി​​​ന് പ്ര​​​ഥ​​​മ ബ​​​ലി​​​യ​​​ർ​​​പ്പ​​​ണ​​​വും മാ​​​ന്നാ​​​നം ആ​​​ശ്ര​​​മ​​​ദേ​​​വാ​​​ല​​​യ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു. പൗ​​​രോ​​​ഹി​​​ത്യ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ന്‍റെ അ​​​വ​​​സാ​​​ന ര​​​ണ്ടു വ​​​ർ​​​ഷം മാ​​​ന്നാ​​​നം സെ​​​മി​​​നാ​​​രി​​​യി​​​ലാ​​​യി​​​രു​​​ന്നു. വൈ​​​വി​​​ധ്യ​​​മാ​​​ർ​​​ന്ന ശു​​​ശ്രൂ​​​ഷാ​​​കാ​​​ലം അ​​​പ്പാ​​​ടെ മാ​​​ണി​​​ക്ക​​​ത്ത​​​നാ​​​ർ​​​ക്ക് ബ​​​ല​​​വും ക​​​രു​​​ത​​​ലും പ​​​ക​​​ർ​​​ന്ന​​​ത് സി​​​എം​​​ഐ സ​​​ന്യാ​​​സ സ​​​ഭ​​​യാ​​​ണ്. അ​​​തി​​​നാ​​​ൽ “കൊ​​​വേ​​​ന്ത​​​യി​​​ൽ ചേ​​​രാ​​​ത്ത കൊ​​​വേ​​​ന്ത​​​ക്കാ​​​ര​​​ൻ” എ​​​ന്ന് അ​​​ദ്ദേ​​​ഹം അ​​​റി​​​യ​​​പ്പെ​​​ട്ടു.

മാ​​​ണി​​​ക്ക​​​ത്ത​​​നാ​​​ർ​​​ക്ക് പ​​​തി​​​ന​​​ഞ്ചി​​​ലേ​​​റെ ഭാ​​​ഷ​​​ക​​​ൾ വ​​​ശ​​​മാ​​​യി​​​രു​​​ന്നു. അ​​​തു​​​കൊ​​​ണ്ടാ​​​വാം “മാ​​​ണി​​​ക്ക​​​ത്ത​​​നാ​​​ർ സ​​​ർ​​​വ​​​ജ്ഞ​​​പീ​​​ഠം അ​​​വ​​​കാ​​​ശ​​​പ്പെ​​​ട​​​ത്ത​​​ക്ക​​​വി​​​ധം “ബ​​​ഹു​​​വി​​​ദ്യാ​​​വ​​​ല്ല​​​ഭ​​​”നാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് പ്ര​​​ഫ. ജോ​​​സ​​​ഫ് മു​​​ണ്ട​​​ശേ​​​രി അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ട​​​ത്. “തെ​​​ക്കേ ഇ​​​ന്ത്യ​​​യി​​​ൽ മാ​​​ണി​​​ക്ക​​​ത്ത​​​നാ​​​രെ​​​പ്പാ​​​ലെ ഒ​​​രു മ​​​ഹാ​​​നി​​​ല്ലെ​​​”ന്നാ​​​യി​​​രു​​​ന്നു പ​​​ട്ടം താ​​​ണു​​​പി​​​ള്ള​​​യു​​​ടെ നി​​​രീ​​​ക്ഷ​​​ണം. കാ​​​ല​​​ത്തി​​​നു​​​മു​​​ന്പേ സ​​​ഞ്ച​​​രി​​​ച്ച ധീ​​​ഷ​​​ണാ​​​ശാ​​​ലി​​​യാ​​​രു​​​ന്നു ക​​​ത്ത​​​നാ​​​ർ.

തി​​​രു​​​വി​​​താം​​​കൂ​​​റി​​​ലെ ആ​​​ദ്യ രാ​​​ഷ്‌​​​ട്രീ​​​യ പ്ര​​​ക്ഷോ​​​ഭ​​​മാ​​​യി ക​​​രു​​​തു​​​ന്ന മ​​​ല​​​യാ​​​ളി മെ​​​മ്മോ​​​റി​​​യ​​​ൽ സ​​​മ​​​ര​​​ങ്ങ​​​ളു​​​ടെ മു​​​ൻ​​​നി​​​ര​​​യി​​​ൽ ഈ ​​​വൈ​​​ദി​​​ക​​​നു​​​ണ്ടാ​​​യി​​​രു​​​ന്നു. മ​​​ല​​​യാ​​​ള ഖ​​​ണ്ഡ​​​കാ​​​വ്യ പ്ര​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ തു​​​ട​​​ക്ക​​​ക്കാ​​​രി​​​ലൊ​​​രാ​​​ൾ മാ​​​ണി​​​ക്ക​​​ത്ത​​​നാ​​​രാ​​​യി​​​രു​​​ന്നു. ശോ​​​ശ​​​ൻ​​​ച​​​രി​​​തം, ശിം​​​ശോ​​​ൻ​​​ച​​​രി​​​തം എ​​​ന്നീ ഖ​​​ണ്ഡ​​​കാ​​​വ്യ​​​ങ്ങ​​​ൾ ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ര​​​ച​​​ന​​​ക​​​ളാ​​​ണ്. പോ​​​ർ​​​ച്ചു​​​ഗീ​​​സ് ഭാ​​​ഷ​​​യി​​​ൽ​​​നി​​​ന്നു “ഓ​​​ർ​​​ശ്ലേം തി​​​രു​​​യാ​​​ത്ര” എ​​​ന്ന യാ​​​ത്രാ​​​വി​​​വ​​​ര​​​ണം മ​​​ല​​​യാ​​​ള​​​ത്തി​​​ലേ​​​ക്ക് വി​​​വ​​​ർ​​​ത്ത​​​നം ചെ​​​യ്തു. 1904 ജൂ​​​ണ്‍ 20ന് ​​​മാ​​​ണി​​​ക്ക​​​ത്ത​​​നാ​​​ർ അ​​​ന്ത​​​രി​​​ച്ചു.

Tags : Deepika Centenary Ruby Jubilee Celebration deepika@140 Preparations

Recent News

Corehub Up