x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ഷ്ണ​കാ​ല പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ജി​ല്ലാ ക​ല​ക്ട​ർ​മാ​ർ​ക്ക് ഒ​രു കോ​ടി രൂ​പ വീ​തം അ​നു​വ​ദി​ക്കും


Published: March 10, 2026 05:55 PM IST | Updated: March 10, 2026 05:55 PM IST

തി​രു​വ​ന​ന്ത​പു​രം: ഉ​ഷ്ണ​കാ​ല പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ജി​ല്ലാ ക​ല​ക്ട​ർ​മാ​ർ​ക്ക് ഒ​രു കോ​ടി രൂ​പ വീ​തം അ​നു​വ​ദി​ക്കു​വാ​ൻ വേ​ന​ൽ​ക്കാ​ല ദു​ര​ന്ത ല​ഘൂ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു. വ​ര​ൾ​ച്ച, കു​ടി​വെ​ള്ള​ക്ഷാ​മം, വ​ന്യ​ജീ​വി ആ​ക്ര​മ​ണം, ഇ​ടി​മി​ന്ന​ൽ, ചൂ​ട്മൂ​ല​മു​ള്ള ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ, തീ​പി​ടു​ത്ത​ങ്ങ​ൾ എ​ന്നീ കാ​ര്യ​ങ്ങ​ളി​ൽ അ​തീ​വ ശ്ര​ദ്ധ​വേ​ണം.

ഉ​ഷ്ണ​കാ​ല മു​ന്നൊ​രു​ക്ക യോ​ഗ​ങ്ങ​ൾ ജി​ല്ലാ​ത​ല​ത്തി​ൽ ചേ​ര​ണം. പ്ര​ദേ​ശി​ക ഹീ​റ്റ് ആ​ക്ഷ​ൻ പ്ലാ​ൻ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ മൂ​ടാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ത​യ്യാ​റാ​ക്കി​യി​ട്ടു​ണ്ട്. അ​തേ മാ​തൃ​ക​യി​ൽ മു​ഴു​വ​ൻ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും ലോ​ക്ക​ൽ ഹീ​റ്റ് ആ​ക്ഷ​ൻ പ്ലാ​ൻ ത​യ്യാ​റാ​ക്ക​ണം. വി​ലു​പ​വും ഊ​ർ​ജി​ത​വു​മാ​യ പൊ​തു​ജ​ന​ക്യാ​മ്പ​യി​ൻ ന​ട​ത്ത​ണം.

ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക ഹീ​റ്റ് ക്ലി​നി​ക്കു​ക​ൾ ആ​രം​ഭി​ക്ക​ണം. എ​ല്ലാ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും സൂ​ര്യാ​ഘാ​ത​ത്തി​നു​ള്ള പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കാ​ൻ ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്ക​ണം. പ്ര​ധാ​ന മാ​ർ​ക്ക​റ്റു​ക​ൾ, ക​വ​ല​ക​ൾ, ബ​സ് സ്റ്റാ​ൻ​ഡ് തു​ട​ങ്ങി ആ​ളു​ക​ൾ കൂ​ടു​ത​ൽ സ​മ​യം ചെ​ല​വ​ഴി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള ഇ​ട​ങ്ങ​ളി​ൽ ത​ണ്ണീ​ർ​പ​ന്ത​ലു​ക​ൾ സ്ഥാ​പി​ക്ക​ണം.

പ​രീ​ക്ഷ ഹാ​ളു​ക​ളി​ൽ വാ​യു സ​ഞ്ചാ​ര​വും കു​ടി​വെ​ള്ള ല​ഭ്യ​ത​യും ഉ​റ​പ്പാ​ക്ക​ണം. നി​ല​വി​ലു​ള്ള വാ​ട്ട​ർ കി​യോ​സ്ക്കു​ക​ൾ റി​പ്പ​ർ ചെ​യ്യു​ക​യും ആ​വ​ശ്യ​മെ​ങ്കി​ൽ കൂ​ടു​ത​ൽ കി​യോ​സ്ക്കു​ക​ൾ സ്ഥാ​പി​ക്കു​ക​യും വേ​ണം. ജ​ല​ത്തി​ന്‍റെ ഗു​ണ​മേ​ന്മ ഉ​റ​പ്പു വ​രു​ത്ത​ണം. ഉ​പ്പു​വെ​ള്ളം ക​യ​റാ​തി​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും കാ​ർ​ഷി​ക വി​ള​ക​ളു​ടെ സം​ര​ക്ഷ​ണ​വും ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

യോ​ഗ​ത്തി​ൽ മ​ന്ത്രി​മാ​രാ​യ കെ ​രാ​ജ​ൻ, റോ​ഷി അ​ഗ​സ്റ്റി​ൻ, കെ ​കൃ​ഷ​ണ​ൻ​കു​ട്ടി, ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​എ ജ​യ​തി​ല​ക്, ജി​ല്ലാ​ക​ല​ക്ട​ർ​മാ​ർ, ലാ​ൻ​ഡ് റ​വ​ന്യു ക​മ്മീ​ഷ​ണ​ർ കെ ​ജീ​വ​ൻ ബാ​ബു, ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി മെ​മ്പ​ർ സെ​ക്ര​ട്ട​റി ശേ​ഖ​ർ കു​ര്യാ​ക്കോ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : District Collector heat wave prevention

Recent News

Corehub Up