കണ്ണൂർ: വിവാഹ ഒരുക്കത്തിനിടെ സൂപ്പർ സ്പെഷാലിറ്റി പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്കിന്റെ ഇരട്ടിമധുരവുമായി പ്രതിശ്രുത വധൂവരന്മാരായ ഡോ. ജിത്തു ഡൊമിനിക്കും ഡോ. ഷെറിൻ ജോസും.
തിരുവനന്തപുരം ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ട് ഉൾപ്പെടെ ഇന്ത്യയിലെ അഞ്ച് പ്രമുഖ സൂപ്പർ സ്പെഷാലിറ്റി ആശുപത്രികളിലേക്കു നടന്ന അഖിലേന്ത്യാ പ്രവേശന പരീക്ഷയിലാണ് സർജന്മാരായ ഇരുവരും ഒന്നാം റാങ്ക് നേടിയത്. ഡോ. ജിത്തു ഡൊമിനിക്ക് മിനിമൽ അക്സസ് സർജറിയിലും ഡോ. ഷെറിൻ ജോസ് പ്ലാസ്റ്റിക് സർജറിയിലുമാണ് ഒന്നാം റാങ്ക് നേടിയത്.
എംബിബിഎസിന്റെ അഞ്ചുവർഷത്തെയും പിജിയുടെ മൂന്നു വർഷത്തെയും കോഴ്സിനുശേഷം മൂന്നു വർഷം നീളുന്നതാണ് സൂപ്പർ സ്പെഷാലിറ്റി കോഴ്സ്.
കാസർഗോഡ് ചിറ്റാരിക്കാൽ കിഴക്കേൽ ഹൗസിൽ ഡൊമിനിക്ക്- മേഴ്സി ദന്പതികളുടെ മകനാണ് ഡോ. ജിത്തു ഡൊമിനിക്.
കണ്ണൂർ പള്ളിക്കുന്നിലെ ഒറ്റപ്ലാക്കൽ ജോസ്- കൊയ്ലി നഴ്സിംഗ് കോളജ് ട്യൂട്ടർ എൽസ ജോസ് ദന്പതികളുടെ മകളാണ് ഡോ. ഷെറിൻ ജോസ്. ഇരുവരുടേയും വിവാഹം ജനുവരി മൂന്നിന് തോമാപുരം സെന്റ് തോമസ് പള്ളിയിൽ നടക്കും.
Tags : wedding ceremony Doctors brides and grooms rank Dr. Jithu Dominic Dr. Sherin Jose