x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​​​​സി​​​​യു നി​​​​ല​​​​വാ​​​​ര​​​​ത്തി​​​​ലു​​​​ള്ള എ​​​​ട്ട് സൗ​​​​ജ​​​​ന്യ പാ​​​​ലി​​​​യേ​​​​റ്റീ​​​​വ് ബെ​​​ഡ്ഡു​​​​ക​​​​ൾ ഇ​​​​ന്നു സ​​​​മ​​​​ർ​​​​പ്പി​​​​ക്കും


Published: December 20, 2025 05:42 AM IST | Updated: December 20, 2025 05:42 AM IST

പ​​​​ല്ലി​​​​ശേ​​​​രി (തൃ​​​​ശൂ​​​​ര്‍): ജീ​​​​വി​​​​ത​​​​ത്തി​​​​ൽ ഒ​​​​റ്റ​​​​പ്പെ​​​​ട്ടു​​​​പോ​​​​യ പാ​​​​വ​​​​പ്പെ​​​​ട്ട കി​​​​ട​​​​പ്പു​​​​രോ​​​​ഗി​​​​ക​​​​ൾ​​​​ക്കാ​​​​യി ഐ​​​​സി​​​​യു നി​​​​ല​​​​വാ​​​​ര​​​​ത്തി​​​​ൽ ഒ​​​​രു​​​​ക്കു​​​​ന്ന എ​​​​ട്ട് സൗ​​​​ജ​​​​ന്യ പാ​​​​ലി​​​​യേ​​​​റ്റീ​​​​വ് മെ​​​​ഡി​​​​ക്ക​​​​ൽ ബെ​​​​ഡ്ഡു​​​​ക​​​​ൾ ശാ​​​​ന്തി​​​​ഭ​​​​വ​​​​ൻ പാ​​​​ലി​​​​യേ​​​​റ്റീ​​​​വ് ഹോ​​​​സ്പി​​​​റ്റ​​​​ൽ ഇ​​​​ന്നു സ​​​​മ​​​​ർ​​​​പ്പി​​​​ക്കും. ഇ​​​​തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് ശാ​​​​ന്തി​​​​ഭ​​​​വ​​​​ൻ പാ​​​​ലി​​​​യേ​​​​റ്റീ​​​​വ് ഹോ​​​​സ്പി​​​​റ്റ​​​​ലി​​​​ന്‍റെ കോ ​​​​ഫൗ​​​​ണ്ട​​​​റും സി​​​​ഇ​​​​ഒ​​​​യു​​​​മാ​​​​യ ഫാ. ​​​​ജോ​​​​യ് കൂ​​​​ത്തൂ​​​​രി​​​​ന്‍റെ പൗ​​​​രോ​​​​ഹി​​​​ത്യ ര​​​​ജ​​​​ത​​​​ജൂ​​​​ബി​​​​ലി ആ​​​​ഘോ​​​​ഷ​​​​വും സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ട്.


ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞു ര​​​​ണ്ടി​​​​നു വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​​യോ​​​​ടെ​​​​യാ​​​​ണ് ച​​​​ട​​​​ങ്ങു​​​​ക​​​​ൾ​​​​ക്കു തു​​​​ട​​​​ക്കം കു​​​​റി​​​​ക്കു​​​​ക. വൈ​​​​കിട്ട് നാ​​​​ലി​​​​ന് മ​​​​ന്ത്രി കെ. ​​​​രാ​​​​ജ​​​​ൻ പൊ​​​​തു​​​​സ​​​​മ്മേ​​​​ള​​​​നം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. തൃ​​​​ശൂ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ആ​​​​ൻ​​​​ഡ്രൂ​​​​സ് താ​​​​ഴ​​​​ത്ത് അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും. ഐ​​​​സി​​​​യു നി​​​​ല​​​​വാ​​​​ര​​​​ത്തി​​​​ലു​​​​ള്ള പാ​​​​ലി​​​​യേ​​​​റ്റീ​​​​വ് മെ​​​​ഡി​​​​ക്ക​​​​ൽ ബെ​​​​ഡു​​​​ക​​​​ളു​​​​ടെ സ​​​​മ​​​​ർ​​​​പ്പ​​​​ണ​​​​വും ഫാ. ​​​​ജോ​​​​യ് കൂ​​​​ത്തൂ​​​​രി​​​​ന്‍റെ കാ​​​​രു​​​​ണ്യ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളെ ആ​​​​സ്പ​​​​ദ​​​​മാ​​​​ക്കി ത​​​​യാ​​​​റാ​​​​ക്കി​​​​യ "ധൈ​​​​ര്യ​​​​മു​​​​ണ്ടോ, കൂ​​​​ടെ​​​​പ്പോ​​​​രാ​​​​ൻ’ എ​​​​ന്ന ജീ​​​​വ​​​​ച​​​​രി​​​​ത്ര​​​​ഗ്ര​​​​ന്ഥ​​​​വും മ​​​​ന്ത്രി ആ​​​​ർ. ബി​​​​ന്ദു പ്ര​​​​കാ​​​​ശ​​​​നം ചെ​​​​യ്യും.


മെ​​​​ൽ​​​​ബ​​​​ൺ ബി​​​​ഷ​​​​പ് എ​​​​മ​​​​രി​​​​റ്റ​​​​സ് മാ​​​​ർ ബോ​​​​സ്കോ പു​​​​ത്തൂ​​​​ർ അ​​​​നു​​​​ഗ്ര​​​​ഹ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തും. കെ.​​​​കെ. രാ​​​​മ​​​​ച​​​​ന്ദ്ര​​​​ൻ എം​​​​എ​​​​ൽ​​​​എ മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തും. ജി​​​​ല്ലാ പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റ് വി.​​​​എ​​​​സ്. പ്രി​​​​ൻ​​​​സ് പൗ​​​​രാ​​​​വ​​​​ലി​​​​യു​​​​ടെ ഉ​​​​പ​​​​ഹാ​​​​രം ഫാ. ​​​​ജോ​​​​യ് കൂ​​​​ത്തൂ​​​​രി​​​​നു സ​​​​മ​​​​ർ​​​​പ്പി​​​​ക്കും. കി​​​​ട​​​​പ്പു​​​​രോ​​​​ഗി​​​​ക​​​​ളു​​​​ടെ ആ​​​​രോ​​​​ഗ്യ​​​​നി​​​​ല 24 മ​​​​ണി​​​​ക്കൂ​​​​റും നി​​​​രീ​​​​ക്ഷി​​​​ക്കാ​​​​ൻ ശാ​​​​ന്തി​​​​ഭ​​​​വ​​​​ൻ വി​​​​ക​​​​സി​​​​പ്പി​​​​ച്ചെ​​​​ടു​​​​ത്ത "ജോ​​​​യ്സ് ട​​​​ച്ച്’ ഹെ​​​​ൽ​​​​ത്ത് സ്മാ​​​​ർ​​​​ട്ട് വാ​​​​ച്ചി​​​​ന്‍റെ​​​​യും അ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട റി​​​​സീ​​​​വിം​​​​ഗ് ഡി​​​​വൈ​​​​സി​​​​ന്‍റെ സ​​​​മ​​​​ർ​​​​പ്പ​​​​ണ​​​​വും തൃ​​​​ശൂ​​​​ർ അ​​​​തി​​​​രൂ​​​​പ​​​​ത സ​​​​ഹാ​​​​യ​​​​മെ​​​​ത്രാ​​​​ൻ മാ​​​​ർ ടോ​​​​ണി നീ​​​​ല​​​​ങ്കാ​​​​വി​​​​ൽ നി​​​​ർ​​​​വ​​​​ഹി​​​​ക്കും.


തൃ​​​​ശൂ​​​​ർ, എ​​​​റ​​​​ണാ​​​​കു​​​​ളം ജി​​​​ല്ല​​​​ക​​​​ളി​​​​ൽ ആ​​​​രം​​​​ഭി​​​​ച്ച ഏ​​​​ർ​​​​ളി മെ​​​​ഡി​​​​ക്ക​​​​ൽ ഡി​​​​റ്റ​​​​ക്‌​​​​ഷ​​​​ൻ പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ജി​​​​ല്ല​​​​യി​​​​ൽ സൗ​​​​ജ​​​​ന്യ ഹെ​​​​ൽ​​​​ത്ത് കാ​​​​ര​​​​വ​​​​ൻ ക്യാ​​​​മ്പി​​​​നും തു​​​​ട​​​​ക്കം കു​​​​റി​​​​ക്കും. ഇ​​​​തി​​​​ന്‍റെ ഫ്ലാ​​​​ഗ് ഓ​​​​ഫ് ക​​​​ർ​​​​മ​​​​വും ച​​​​ട​​​​ങ്ങി​​​​ൽ ന​​​​ട​​​​ക്കും.


ജൂ​​​​ബി​​​​ലി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി ശാ​​​​ന്തി​​​​ഭ​​​​വ​​​​ൻ പാ​​​​ലി​​​​യേ​​​​റ്റീ​​​​വ് ഹോ​​​​സ്പി​​​​റ്റ​​​​ലി​​​​നോ​​​​ടു​​​​ചേ​​​​ർ​​​​ന്ന് പാ​​​​വ​​​​പ്പെ​​​​ട്ട​​​​വ​​​​ർ​​​​ക്കു സൗ​​​​ജ​​​​ന്യ​​​​മാ​​​​യി താ​​​​മ​​​​സി​​​​ക്കാ​​​​നു​​​​ള്ള ആ​​​​ശ്ര​​​​യ പാ​​​​ർ​​​​പ്പി​​​​ട​​​​സ​​​​മു​​​​ച്ച​​​​യം, വാ​​​​ർ​​​​ധ​​​​ക്യ​​​​കാ​​​​ല​​​​ത്ത് അ​​​​ന്ത​​​​സോ​​​​ടെ താ​​​​മ​​​​സി​​​​ക്കാ​​​​നു​​​​ള്ള അ​​​​ന​​​​ന്ത​​​​ര വി​​​​ല്ല​​​​ക​​​​ൾ, ജൂ​​​​ബി​​​​ലി മെ​​​​മ്മോ​​​​റി​​​​യ​​​​ൽ ഹാ​​​​ൾ എ​​​​ന്നി​​​​വ​​​​യു​​​​ടെ പ​​​​ദ്ധ​​​​തി​​​​പ്ര​​​​ഖ്യാ​​​​പ​​​​ന​​​​വും ഉ​​​​ണ്ടാ​​​​കും.


വി​​​​വാ​​​​ഹ​​​​ത്തി​​​​ന്‍റെ ജൂ​​​​ബി​​​​ലി ആ​​​​ഘോ​​​​ഷി​​​​ക്കു​​​​ന്ന​​​​വ​​​​ര്‍​ക്കും, ശാ​​​​ന്തി​​​​ഭ​​​​വ​​​​ന്‍ ഹോ​​​​സ്പി​​​​റ്റ​​​​ലി​​​​ന്‍റെ ന​​​​ട​​​​ത്തി​​​​പ്പു​​​​കാ​​​​രാ​​​​യ എ​​​​ഫ്എ​​​​സ്‌​​​​സി സ​​​​ന്യാ​​​​സ​​​​സ​​​​മൂ​​​​ഹ അം​​​​ഗ​​​​ങ്ങ​​​​ളും ര​​​​ജ​​​​ത​​​​ജൂ​​​​ബി​​​​ലി ആ​​​​ഘോ​​​​ഷി​​​​ക്കു​​​​ന്ന​​​​വ​​​​രു​​​​മാ​​​​യ സി​​​​സ്റ്റ​​​​ര്‍ ബി​​​​ന്ദു റോ​​​​സ്, സി​​​​സ്റ്റ​​​​ര്‍ റീ​​​​ന തെ​​​​രേ​​​​സ്, മി​​​​സ് കേ​​​​ര​​​​ള മ​​​​ത്സ​​​​ര​​​​ത്തി​​​​ലെ റ​​​​ണ്ണ​​​​റ​​​​പ്പ് ഡോ. ​​​​സ​​​​നി​​​​ത റി​​​​ഷി​​​​ൻ എ​​​​ന്നി​​​​വ​​​​ർ​​​​ക്കും ച​​​​ട​​​​ങ്ങി​​​​ല്‍ ഉ​​​​പ​​​​ഹാ​​​​രം ന​​​​ൽ​​​​കും. ശാ​​​​ന്തി​​​​ഭ​​​​വ​​​​ന്‍ പാ​​​​ലി​​​​യേ​​​​റ്റീ​​​​വ് ഇ​​​​ന്‍റ​​​​ര്‍​നാ​​​​ഷ​​​​ണ​​​​ലി​​​​ന്‍റെ ഓ​​​​സ്ട്രേ​​​​ലി​​​​യ, അ​​​​മേ​​​​രി​​​​ക്ക ചാ​​​​പ്റ്റ​​​​റു​​​​ക​​​​ളി​​​​ലെ ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍​മാ​​​​രെ മെ​​​​മ​​​​ന്‍റോ ന​​​​ല്‍​കി ആ​​​​ദ​​​​രി​​​​ക്കും.


ശാ​​​​ന്തി​​​​ഭ​​​​വ​​​​ൻ പാ​​​​ലി​​​​യേ​​​​റ്റീ​​​​വ് ഹോ​​​​സ്പി​​​​റ്റ​​​​ൽ കോ ​​​​ഫൗ​​​​ണ്ട​​​​ർ സി​​​​സ്റ്റ​​​​ർ മ​​​​രി​​​​യ ക്യാ​​​​ര എ​​​​ഫ്എ​​​​സ്‌​​​​സി, ഫാ. ​​​​ആ​​​​ന്‍റോ ചി​​​​രി​​​​യ​​​​ങ്ക​​​​ണ്ട​​​​ത്ത്, പാ​​​​സ്റ്റ​​​​റ​​​​ല്‍ കൗ​​​​ണ്‍​സി​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി ജോ​​​​ഷി വ​​​​ട​​​​ക്ക​​​​ന്‍, മെ​​​​ഡി​​​​ക്ക​​​​ല്‍ ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഡോ. ​​​​റി​​​​ഷി​​​​ന്‍ സു​​​​മ​​​​ന്‍, വ​​​​ല്ല​​​​ച്ചി​​​​റ പ​​​​ഞ്ചാ​​​​യ​​​​ത്ത് അം​​​​ഗം തി​​​​ല​​​​ക​​​​ന്‍ മാ​​​​ലി​​​​പ്പ​​​​റ​​​​മ്പി​​​​ല്‍, വെ​​​​ങ്കി​​​​ട​​​​ങ്ങ് ഗ്രാ​​​​മ​​​​പ​​​​ഞ്ചാ​​​​യ​​​​ത്ത് അം​​​​ഗം ഗ്രെ​​​​യ്സി ജേ​​​​ക്ക​​​​ബ്, പൗ​​​​രാ​​​​വ​​​​ലി ക​​​​മ്മി​​​​റ്റി ജ​​​​ന​​​​റ​​​​ല്‍ ക​​​​ണ്‍​വീ​​​​ന​​​​ര്‍ ഉ​​​​ണ്ണി​​​​കൃ​​​​ഷ്ണ​​​​ന്‍ ഈ​​​​ച്ച​​​​ര​​​​ത്ത്, ഫ്രാ​​​​ന്‍​സി​​​​സ്ക​​​​ന്‍ സി​​​​സ്റ്റേ​​​​ഴ്സ് ഓ​​​​ഫ് സെ​​​​ന്‍റ് ക്ല​​​​യ​​​​ര്‍ ചാ​​​​രി​​​​റ്റ​​​​ബി​​​​ള്‍ ട്ര​​​​സ്റ്റ് മാ​​​​നേ​​​​ജിം​​​​ഗ് ട്ര​​​​സ്റ്റി സി​​​​സ്റ്റ​​​​ര്‍ റൊ​​​​സാ​​​​ല്‍​ബ എ​​​​ഫ്എ​​​​സ്‌​​​​സി തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ക്കും.
പൊ​​​​തു​​​​യോ​​​​ഗ​​​​ത്തി​​​​നു​​​​ശേ​​​​ഷം ക​​​​ലാ​​​​-സാം​​​​സ്കാ​​​​രി​​​​ക​​​​ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളും സ്നേ​​​​ഹ​​​​വി​​​​രു​​​​ന്നും ന​​​​ട​​​​ക്കും. ജൂ​​​​ബി​​​​ലി ആ​​​​ഘോ​​​​ഷ​​​​പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളി​​​​ലും പൊ​​​​തു​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ലും പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​നാ​​​​യി ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്ത​​​​വ​​​​രി​​​​ല്‍​നി​​​​ന്ന് ന​​​​റു​​​​ക്കെ​​​​ടു​​​​പ്പി​​​​ലൂ​​​​ടെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന ഒ​​​​രാ​​​​ള്‍​ക്കു ബ​​​​ജാ​​​​ജ് ഇ​​​​ല​​​​ക്‌ട്രി​​​​ക് സ്കൂ​​​​ട്ട​​​​ര്‍ സ​​​​മ്മാ​​​​ന​​​​മാ​​​​യി ല​​​​ഭി​​​​ക്കാ​​​​നും അ​​​​വ​​​​സ​​​​ര​​​​മു​​​​ണ്ട്.

Tags : Shanthi Bhavan Palliative Hospital beds in ICUs

Recent News

Corehub Up