x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം; രാ​ഹു​ല്‍ ഗാ​ന്ധി തി​ങ്ക​ളാ​ഴ്ച​ സം​സ്ഥാ​ന​ത്തെ​ത്തും


Published: March 29, 2026 06:19 PM IST | Updated: March 29, 2026 07:00 PM IST

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി തി​ങ്ക​ളാ​ഴ്ച സം​സ്ഥാ​ന​ത്തെ​ത്തും. കോ​ട്ട​യം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കാ​യി അ​ദ്ദേ​ഹം പ്ര​ചാ​ര​ണം ന​ട​ത്തും.

സോ​ണി​യ ഗാ​ന്ധി​യു​ടെ അ​നാ​രോ​ഗ്യ​ത്തെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ 25ന് ​നി​ശ്ച​യി​ച്ചി​രു​ന്ന രാ​ഹു​ലി​ന്‍റെ സ​ന്ദ​ര്‍​ശ​നം റ​ദ്ദാ​ക്കി​യി​രു​ന്നു. കോ​ഴി​ക്കോ​ട് ബീ​ച്ചി​ല്‍ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യി​രു​ന്നു രാ​ഹു​ല്‍ എ​ത്തേ​ണ്ടി​യി​രു​ന്ന​ത്. എന്നാൽ രാ​ഹു​ലി​ന് വ​രാ​ന്‍ ക​ഴി​യാ​ത്ത​ത് കൊ​ണ്ട് കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ​യാ​ണ് എ​ത്തി​യ​ത്.

പ്രി​യ​ങ്ക ഗാ​ന്ധി എം​പി​യും യു​ഡി​എ​ഫ് പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കും. ബി​ജെ​പി ദേ​ശീ​യ നേ​താ​ക്ക​ളും വ​രും ദി​വ​സ​ങ്ങ​ളി​ൽ പ്ര​ചാ​ര​ണ​ത്തി​നെ​ത്തും. പ്ര​ധാ​ന​മ​ന്ത്രി പാ​ലാ​യി​ലും തി​രു​വ​ന​ന്ത​പു​ര​ത്തും പ്ര​ചാ​ര​ണ​ത്തി​നെ​ത്തു​ന്നു​ണ്ട്. കേ​ന്ദ്ര​മ​ന്ത്രി അ​മി​ത്ഷാ 31ന് ​തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കും.

മോ​ദി​ക്കും അ​മി​ത്ഷാ​യ്ക്കും പു​റ​മേ ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ നി​തി​ന്‍ ന​വീ​ന്‍, കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ നി​തി​ന്‍ ഗ​ഡ്ക​രി, രാ​ജ്നാ​ഥ് സിം​ഗ്, എ​സ്. ജ​യ്ശ​ങ്ക​ര്‍, ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി രേ​ഖ ഗു​പ്ത, മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ് എ​ന്നി​വ​രും സം​സ്ഥാ​ന​ത്തെ​ത്തും.

Tags : Election Campaign Rahul Gandhi Congress Udf

Recent News

Corehub Up