x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആവേശം പെയ്തു; ജ​നം ഒ​ഴു​കി

റി​​​ച്ചാ​​​ര്‍​ഡ് ജോ​​​സ​​​ഫ്
Published: May 19, 2026 01:27 AM IST | Updated: May 19, 2026 01:40 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി.​​​ഡി. സ​​​തീ​​​ശ​​​ന്‍ സ​​​ര്‍​ക്കാ​​​രി​​​ന്‍റെ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ​​​യി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാ​​​ന്‍ ഒ​​​ഴു​​​കി​​​യെ​​​ത്തി ജ​​​നം. ഇ​​​ന്ന​​​ലെ പു​​​ല​​​ര്‍​ച്ചെ അ​​​ഞ്ചോ​​​ടെ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ​​​ ന​​​ട​​​ക്കു​​​ന്ന സെ​​​ന്‍​ട്ര​​​ല്‍ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലേ​​​ക്കു​​​ള്ള ജ​​​ന​​​പ്ര​​​വാ​​​ഹം ആ​​​രം​​​ഭി​​​ച്ചി​​​രു​​​ന്നു. അ​​​തേ​​​സ​​​മ​​​യം ത​​​ലേ​​​ദി​​​വ​​​സംത​​​ന്നെ സെ​​​ന്‍​ട്ര​​​ല്‍ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലെ​​​ത്തി ഇ​​​രു​​​ന്നും ത​​​റ​​​യി​​​ല്‍ കി​​​ട​​​ന്നും നേ​​​രം വെ​​​ളു​​​പ്പി​​​ച്ച​​​വ​​​രും നി​​​ര​​​വ​​​ധി​​​.

സെ​​​ന്‍​ട്ര​​​ല്‍ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലേ​​​ക്ക് ഞാ​​​യ​​​റാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം മു​​​ത​​​ല്‍ സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍ നി​​​ന്ന് ആ​​​ളു​​​ക​​​ളെ​​​ത്തി​​​യി​​​രു​​​ന്നു. വേ​​​ദി​​​യു​​​ടെ ഒ​​​രു​​​ക്ക​​​ങ്ങ​​​ള്‍ കാ​​​ണാ​​​ന്‍ എ​​​ത്തി​​​യ​​​വ​​​ര്‍ കു​​​റ​​​ച്ചു​​​പേ​​​ര്‍ രാ​​​ത്രി​​​യോ​​​ടെ മ​​​ട​​​ങ്ങി​​​യെ​​​ങ്കി​​​ലും നി​​​ര​​​വ​​​ധി പേ​​​രാ​​​ണ് രാ​​​ത്രി ഉ​​​റ​​​ക്ക​​​മി​​​ല്ലാ​​​തെ സ​​​ദ​​​സി​​​ല്‍ രാ​​​ത്രി ക​​​ഴി​​​ച്ചു​​​കൂ​​​ട്ടി​​​യ​​​ത്.

പു​​​ല​​​ര്‍​ച്ചെ​​​ത​​​ന്നെ ഇ​​​വ​​​ര്‍ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ള്‍​ക്ക് അ​​​നു​​​വ​​​ദി​​​ച്ച സീ​​​റ്റു​​​ക​​​ളി​​​ല്‍ മു​​​ന്‍​നി​​​ര​​​യി​​​ല്‍​ത​​​ന്നെ ഇ​​​ടം പി​​​ടി​​​ച്ചു. വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ല്‍ നി​​​ന്നും ഒ​​​രു​​​മി​​​ച്ചെ​​​ത്തി​​​യ​​​വ​​​രും കൂ​​​ട്ടു​​​കാ​​​രു​​​മൊ​​​ത്ത് വ​​​ന്ന​​​വ​​​രു​​​മാ​​​യി​​​രു​​​ന്നു ഇ​​​വ​​​രി​​​ല്‍ അ​​​ധി​​​ക​​​വും.

രാ​​​വി​​​ലെ ഏ​​​ഴോ​​​ടെ സ്‌​​​റ്റേ​​​ഡി​​​യ​​​ത്തി​​​നു​​​ള്ളി​​​ല്‍ പ്ര​​​ത്യേ​​​കം സ​​​ജ്ജ​​​മാ​​​ക്കി​​​യ ഏ​​​രി​​​യ​​​ക​​​ള്‍ മി​​​ക്ക​​​തും നി​​​റ​​​ഞ്ഞി​​​രു​​​ന്നു. അ​​​പ്പോ​​​ഴും സ്‌​​​റ്റേ​​​ഡി​​​യ​​​ത്തി​​​നു​​​ള്ളി​​​ലേ​​​ക്ക് ജ​​​ന​​​ങ്ങ​​​ള്‍ പ്ര​​​വ​​​ഹി​​​ച്ചു​​​കൊ​​​ണ്ടി​​​രു​​​ന്നു.

രാ​​​വി​​​ലെ എ​​​ട്ടോ​​​ടെ വേ​​​ദി​​​ക്കു മു​​​ന്നി​​​ലു​​​ള്ള വി​​​ഐ​​​പി ഒ​​​ഴി​​​കെ​​​യു​​​ള്ള എ​​​ല്ലാ ക​​​സേ​​​ര​​​ക​​​ളെ​​​ല്ലാം നി​​​റ​​​ഞ്ഞു. പി​​​ന്നീ​​​ട് രാ​​​വി​​​ലെ ഒ​​​ന്‍​പ​​​തു​​​വ​​​രെ മാ​​​ത്ര​​​മേ ജ​​​ന​​​ങ്ങ​​​ളെ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലേ​​​ക്കു പ്ര​​​വേ​​​ശി​​​പ്പി​​​ക്കൂ​​​വെ​​​ന്നു അ​​​റി​​​യി​​​പ്പു​​​ണ്ടാ​​​യി.

എ​​​ന്നാ​​​ല്‍ പു​​​റ​​​ത്ത് അ​​​പ്പോ​​​ഴും ജ​​​ന​​​ങ്ങ​​​ള്‍ തി​​​ങ്ങി​​​നി​​​റ​​​ഞ്ഞു​​​കൊ​​​ണ്ടി​​​രു​​​ന്നു. പി​​​ന്നീ​​​ട് പാ​​​സ് ഉ​​​ള്ള​​​വ​​​രെ മാ​​​ത്ര​​​മാ​​​ണ് സ്റ്റേ​​​ഡി​​​യ​​​ത്തി​​​നു​​​ള്ളി​​​ലേ​​​ക്ക് പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്.എ​​​ന്നാ​​​ല്‍ വി​​​ഐ​​​പി​​​ക​​​ള്‍ ക​​​ട​​​ന്നു പോ​​​കു​​​ന്ന വാ​​​ഹ​​​ന​​​ത്തി​​​നു പി​​​ന്നാ​​​ലെ ഒ​​​രു പ​​​റ്റം ആ​​​ളു​​​ക​​​ള്‍ തി​​​ങ്ങി​​​ക്ക​​​യ​​​റു​​​ന്ന രീ​​​തി​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു. ഇ​​​ത് പി​​​ന്നീ​​​ടും തു​​​ട​​​ര്‍​ന്നു.

ഒ​​​ന്‍​പ​​​ത​​​ര​​​യോ​​​ടെ​​​യാ​​​ണ് നി​​​യു​​​ക്ത മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി.​​​ സ​​​തീ​​​ശ​​​ന്‍ സ്‌​​​റ്റേ​​​ഡി​​​യ​​​ത്തി​​​ലേ​​​ക്ക് എ​​​ത്തി​​​യ​​​ത്. ആ​​​ര്‍​പ്പു​​​വി​​​ളി​​​ക​​​ളോ​​​ടെ​​​യും കൈ​​​യ​​​ടി​​​ക​​​ളോ​​​ടെ​​​യു​​​മാ​​​ണ് നി​​​യു​​​ക്ത മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ ജ​​​നം വ​​​ര​​​വേ​​​റ്റ​​​ത്.

സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ​​​യ്ക്കു 20 മി​​​നി​​​റ്റ് മു​​​ന്‍​പ് മു​​​ന്‍ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ സ്ഥ​​​ല​​​ത്തെ​​​ത്തി. കോ​​​ണ്‍​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ന്‍ മ​​​ല്ലി​​​കാ​​​ര്‍​ജുൻ ഗാ​​​ര്‍​ഗെ, ലോ​​​ക്‌​​​സ​​​ഭാ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് രാ​​​ഹു​​​ല്‍ ഗാ​​​ന്ധി, പ്രി​​​യ​​​ങ്ക ഗാ​​​ന്ധി ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള ദേ​​​ശീ​​​യ നേ​​​താ​​​ക്ക​​​ളും പ​​​ത്തോ​​​ടെ​​​യാ​​​ണ് എ​​​ത്തി​​​യ​​​ത്.

ദേ​​​ശീ​​​യ നേ​​​താ​​​ക്ക​​​ള്‍​ക്കും വ​​​ന്‍ സ്വീ​​​ക​​​ര​​​ണ​​​മാ​​​ണ് സെ​​​ന്‍​ട്ര​​​ല്‍ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ല്‍ പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍ ന​​​ല്‍​കി​​​യ​​​ത്. ക​​​ര്‍​ണാ​​​ട​​​ക മു​​​ഖ്യ​​​മ​​​ന്ത്രി സി​​​ദ്ധ​​​രാ​​​മ​​​യ്യ, ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി ഡി.​​​കെ.​​​ ശി​​​വ​​​കു​​​മാ​​​ര്‍, തെലുങ്കാന മു​​​ഖ്യ​​​മ​​​ന്ത്രി എ.​​​ രേ​​​വ​​​ന്ത് റെ​​​ഡ്ഡി, ഹി​​​മാ​​​ച​​​ല്‍ പ്ര​​​ദേ​​​ശ് മു​​​ഖ്യ​​​മ​​​ന്ത്രി സു​​​ഖ്‌വിന്ദ​​​ര്‍ സിം​​​ഗ് സു​​​ഖു എ​​​ന്നി​​​വ​​​രെ​​​യും ഹ​​​ര്‍​ഷാ​​​ര​​​വ​​​ത​​​ത്തോ​​​ടെ​​​യാ​​​ണ് ജ​​​നം വ​​​ര​​​വേ​​​റ്റ​​​ത്.

Tags : Excitement pouring V.D. Satheesan audiance oath talking ceremony

Recent News

Corehub Up