x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ്യാജ ഫോണ്‍ സന്ദേശം: പി.ടി.എ. റഹീം തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്‍കി


Published: April 7, 2026 01:32 AM IST | Updated: April 7, 2026 01:32 AM IST

കോ​ഴി​ക്കോ​ട്: കു​ന്നമം​ഗ​ലം നി​യോ​ജ​കമ​ണ്ഡ​ല​ത്തി​ല്‍ ത​ന്‍റെ പേ​രി​ല്‍ വ്യാ​ജ ഫോ​ണ്‍ സ​ന്ദേ​ശ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ട്ടി മ​ണ്ഡ​ല​ത്തി​ലെ എ​ല്‍​ഡി​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി പി.​ടി.​എ. റ​ഹീം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു പ​രാ​തി ന​ല്‍​കി.

ബ​ക്ക​റ്റാ​ണ് റ​ഹീ​മി​ന്‍റെ ചി​ഹ്നം. എ​ന്നാ​ല്‍, ചു​റ്റി​ക അ​രി​വാ​ള്‍ ന​ക്ഷ​ത്രം ചി​ഹ്ന​ത്തി​ല്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്ന് അ​ഭ്യ​ര്‍​ഥി​ച്ച് നി​ര​വ​ധി ആ​ളു​ക​ളു​ടെ ഫോ​ണു​ക​ളി​ലേ​ക്കു സ​ന്ദേ​ശ​ങ്ങ​ള്‍ എ​ത്തു​ന്ന​താ​യാ​ണ് റ​ഹീ​മി​ന്‍റ പ​രാ​തി.

ചു​റ്റി​ക അ​രി​വാ​ള്‍​ ന​ക്ഷ​ത്രം ചി​ഹ്ന​ത്തി​ല്‍ വോ​ട്ട് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ടു​ന്ന സ​ന്ദേ​ശ​ങ്ങ​ള്‍ താ​നോ ത​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി​യോ അ​യ​ച്ചി​ട്ടി​ല്ലെ​ന്ന് പി.​ടി.​എ. റ​ഹീം വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് വോ​ട്ട​ര്‍​മാ​രി​ല്‍ ആ​ശ​യ​ക്കു​ഴ​പ്പം സൃ​ഷ്ടി​ക്കും. 8037847590 എ​ന്ന ന​മ്പ​റി​ല്‍​നി​ന്നാ​ണ് വ്യാ​ജ സ​ന്ദേ​ശം വ​ന്ന​ത്. ഇ​തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്തി ഉ​ത്ത​ര​വാ​ദി​കൾ‍​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും റ​ഹീം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ളെ പാ​ര്‍​ട്ടി ഫ​ണ്ട് വാ​ഗ്ദാ​നം ചെ​യ്ത് സ്വാ​ധീ​നി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

Tags : Fake phone message PTA Rahim complaint Election Commission Kerala Assembly Election Niyama Sabha Election

Recent News

Corehub Up