x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നോ​ട്ടീ​സ് ല​ഭി​ച്ചി​ട്ടി​ല്ല; സി​പി​എം വ്യ​ക്തി​ഹ​ത്യ ന​ട​ത്തു​ന്നു: ഫാ​ത്തി​മ തെ​ഹ​ലി​യ


Published: April 4, 2026 12:52 PM IST | Updated: April 4, 2026 12:58 PM IST

കോ​ഴി​ക്കോ​ട്: സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പേരാമ്പ്രയിൽ വ​ർ​ഗീ​യ പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​ണെ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഫാ​ത്തി​മ തെ​ഹ​ലി​യ. മ​ണ്ഡ​ല​ത്തി​ൽ പ്ര​ചാ​ര​ണ​ത്തി​ന് ഇ​റ​ങ്ങി​യ​ത് മു​ത​ൽ വ്യ​ക്തി​ഹ​ത്യ​യും സൈ​ബ​ർ ആ​ക്ര​മ​ണ​വും നേ​രി​ടു​ക​യാ​ണ്.

ഇ​തൊ​ക്കെ എ​ൽ​ഡി​എ​ഫ് മ​ന​പൂ​ർ​വം ചെ​യ്യു​ന്ന​താ​ണ്. പേ​രാ​മ്പ്ര​യി​ൽ വി​ക​സ​ന മു​ര​ടി​പ്പി​നെ​കു​റി​ച്ച് സം​സാ​രി​ക്കു​ന്ന​ത് നി​ർ​ത്തി​ല്ല. അ​നൗ​ൺ​സ്മെ​ന്‍റ് നി​ഷേ​ധി​ച്ചി​ട്ട് കാ​ര്യ​മി​ല്ല. അ​ത് അ​വ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ​താ​ണ്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​നി​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നോ​ട്ടീ​സ് ല​ഭി​ച്ചി​ട്ടി​ല്ല.

മ​ത​ദ്രു​വീ​ക​ര​ണം ഉ​ണ്ടാ​ക്കാ​നാ​ണ് ശ്ര​മം. വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി പ​രി​പാ​ടി​യി​ലെ ക്ഷ​ണം സം​ബ​ന്ധി​ച്ചും അ​വ​ർ വി​ശ​ദീ​ക​ര​ണം ന​ൽ​കി. ത​ന്‍റെ പ​രി​പാ​ടി​ക​ൾ തീ​രു​മാ​നി​ക്കു​ന്ന​ത് യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി​യാ​ണെ​ന്നും ഫാ​ത്തി​മ തെ​ഹ​ലി​യ പ​റ​ഞ്ഞു.

Tags : election fathima thahiliya udf

Recent News

Corehub Up