x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒടുവിൽ തലസ്ഥാന നഗരിയിലും കാട്ടുപന്നി!

തിരുവനന്തപുരം ബ്യൂറോ
Published: March 7, 2026 04:00 PM IST | Updated: March 7, 2026 04:00 PM IST

കഴക്കൂട്ടത്ത് ആക്കുളം ബൈപ്പാസിൽ വണ്ടി തട്ടിയ നിലയിൽ കണ്ടെത്തിയ കാട്ടുപന്നിക്കു വെള്ളം നൽകുന്നയാൾ.

തിരുവനന്തപുരം: ഒടുവിൽ സംസ്ഥാന തലസ്ഥാനത്തേക്കും കാട്ടുപന്നി എത്തിയിരിക്കുന്നു. ഇന്നു രാവിലെ തിരുവനന്തപുരം നഗരത്തിൽ കഴക്കൂട്ടത്ത് ആക്കുളം ബൈപ്പാസിലാണ് വാഹനം തട്ടിയ നിലയിൽ കാട്ടുപന്നിയെ കണ്ടെത്തിയത്.

തലസ്ഥാനത്തേക്കും കാട്ടുപന്നി എത്തിയെന്ന വാർത്ത നഗരവാസികളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. പരിക്കേറ്റ കാട്ടുപന്നിയെ രക്ഷിക്കണമെന്ന ആവശ്യവുമായി മൃഗസ്നേഹികൾ രംഗത്തുവന്നിട്ടുണ്ട്.

അതേസമയം, കാട്ടുപന്നികൾ നഗരത്തിലേക്ക് ഇറങ്ങിയാൽ അതു മനുഷ്യരുടെ ജീവനു ഭീഷണിയാണെന്നും അതു തടയാൻ നടപടിവേണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. വനമില്ലാത്ത ആലപ്പുഴയിൽ കാട്ടുപോത്തിനെ കണ്ടതു ഏതാനും ആഴ്ചകൾക്കു മുമ്പാണ്.

വന്യമൃഗശല്യം വനത്തോടു ചേർന്നുള്ള പ്രദേശങ്ങളും മലയോരങ്ങളും വിട്ട് ടൗണുകളിലേക്കും നഗരങ്ങളിലേക്കും എത്തുകയാണ്. ഇതോടെയെങ്കിലും അധികാരികൾ ഉണർന്നു നടപടിയെടുക്കുമെന്ന പ്രതീക്ഷയിലാണ് വന്യമൃഗ ശല്യത്താൽ വലയുന്ന കർഷകരും മലയോരവാസികളും.

Tags : wild boar capital city Thiruvananthapuram accident forest

Recent News

Corehub Up