x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; എ. ​പ​ത്മ​കു​മാ​ർ ജ​യി​ൽ​മോ​ചി​ത​നാ​യി


Published: March 4, 2026 06:22 PM IST | Updated: March 4, 2026 06:57 PM IST

കൊ​ല്ലം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ ജ​യി​ലി​ലാ​യി​രു​ന്ന സി​പി​എം നേ​താ​വും തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ എ. ​പ​ത്മ​കു​മാ​ർ ജ​യി​ൽ മോ​ചി​ത​നാ​യി. അ​ഭി​ഭാ​ഷ​ക​ർ​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും ഒ​പ്പ​മാ​ണ് പ​ത്മ​കു​മാ​ർ പു​റ​ത്തേ​ക്ക് പോ​യ​ത്.

ര​ണ്ടാ​മ​ത്തെ കേ​സി​ലും ജാ​മ്യം ല​ഭി​ച്ച​തോ​ടെ​യാ​ണ് പ​ത്മ​കു​മാ​റി​ന് പു​റ​ത്തേ​ക്കു​ള്ള വ​ഴി തെ​ളി​ഞ്ഞ​ത്. ദ്വാ​ര​പാ​ല​ക ശി​ൽ​പ കേ​സി​ല്‍ എ​സ്ഐ​ടി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി പ​ത്മ​കു​മാ​റി​ന് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

ആ​ദ്യം അ​റ​സ്റ്റി​ലാ​യ ക​ട്ടി​ള​പാ​ളി കേ​സി​ൽ നേ​ര​ത്തെ സ്വാ​ഭാ​വി​ക ജാ​മ്യം ല​ഭി​ച്ചി​രു​ന്നു. 90 ദി​വ​സ​ത്തെ റി​മാ​ൻ​ഡ് പൂ​ർ​ത്തി​യാ​യ​തോ​ടെ​യാ​ണ് ദ്വാ​ര​പാ​ല​ക കേ​സി​ലും ജാ​മ്യ ഹ​ർ​ജി ന​ൽ​കി​യ​ത്. ര​ണ്ടാ​മ​ത്തെ കേ​സി​ലും ജാ​മ്യം ല​ഭി​ച്ച പ​ത്മ​കു​മാ​ർ വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് ജ​യി​ൽ മോ​ചി​ത​നാ​യ​ത്.

ക​ട്ട​ള​പ്പാ​ളി​യി​ലെ സ്വ​ർ​ണ്ണം അ​പ​ഹ​രി​ച്ച കേ​സി​ൽ ന​വം​ബ​ർ 20 നാ​ണ് പ​ത്മ​കു​മാ​ർ ആ​ദ്യം അ​റ​സ്റ്റി​ലാ​കു​ന്ന​ത്. ഈ ​കേ​സി​ൽ നേ​ര​ത്തെ കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. ഡി​സം​ബ​ർ ര​ണ്ടി​നാ​ണ് ദ്വാ​ര​പാ​ല​ക കേ​സി​ൽ പി​ന്നീ​ട് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

സ്വാ​ഭാ​വി​ക ജാ​മ്യ​ത്തി​ന്‍റെ ആ​നു​കൂ​ല്യം അ​തി​ലും പ​ത്മ​കു​മാ​റി​ന് കി​ട്ടി. ദേ​വ​സ്വം മി​നി​റ്റ്സ് ഉ​ൾ​പ്പെ​ടെ തി​രു​ത്തി സ്വ​ർ​ണ്ണ​കൊ​ള്ള​യ്ക്ക് പ​ത്മ​കു​മാ​ർ കൂ​ട്ടു​നി​ന്നു​വെ​ന്നാ​യി​രു​ന്നു എ​സ്ഐ​ടി ക​ണ്ടെ​ത്ത​ൽ.

Tags : former devaswom board president a padmakumar released jail

Recent News

Corehub Up