x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കളമശേരിയില്‍ പെണ്‍കുട്ടിയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന സംഭവം; പ്രതി പിടിയില്‍


Published: March 22, 2026 11:56 PM IST | Updated: March 22, 2026 11:56 PM IST

കൊച്ചി: കളമശേരിയില്‍ പെണ്‍കുട്ടിയെ ക്രൂരമായി ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍. പാലക്കാട് സ്വദേശിയാണ് കളമശേരി പോലീസിന്‍റെ പിടിയിലായത്.

കഴിഞ്ഞ ദിവസം രാത്രിയാണ് ജോലികഴിഞ്ഞ് വരുന്നതിനിടയില്‍ എച്ച്എംടി ജംഗ്ഷന് സമീപത്ത് വച്ച് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്. മുഖത്ത് മുണ്ടിട്ട് മൂടി ആക്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ കൈയില്‍ ഉണ്ടായിരുന്ന സ്വര്‍ണവും മൊബൈല്‍ ഫോണും പ്രതി മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു.

തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയില്‍ ആകുന്നത്. ആക്രമണത്തിനിരയായ പെണ്‍കുട്ടി ചികിത്സയില്‍ തുടരുകയാണ്.

Tags : Girl attacked gold stolen arrested

Recent News

Corehub Up