x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ടു​ത്തുവീ​ട്ടു​ക പ്ര​ധാ​നം

ഫാ.​ ഡോ. വി.​പി. ജോ​സ​ഫ് വ​ലി​യ​വീ​ട്ടി​ൽ
Published: March 13, 2026 02:25 AM IST | Updated: March 13, 2026 02:25 AM IST

മാ​ന​സാ​ന്ത​ര​ത്തെ​ക്കു​റി​ച്ചു പ​റ​യു​ന്പോ​ൾ പ​ല​രു​ടെ​യും മാ​ന​സാ​ന്ത​ര​ങ്ങ​ളി​ൽ ദൈ​വ​ത്തി​നു പ്ര​ത്യേ​ക റോ​ൾ ഇ​ല്ല എ​ന്നു തോ​ന്നി​യി​ട്ടു​ണ്ട്. പ​ല​രും പേ​ടി​ക്കു​ന്ന​തു മ​നു​ഷ്യ​നെ​യാ​ണ്, ദൈ​വ​ത്തെ​യ​ല്ല. എ​ന്നാ​ൽ, മാ​ന​സാ​ന്ത​ര​ത്തി​ലൂ​ടെ ദൈ​വ​ത്തി​ങ്ക​ലേ​ക്കു ത​ന്നെ​യാ​ണ് തി​രി​ച്ചു​വ​രേ​ണ്ട​തെ​ന്നു ധൂ​ർ​ത്ത​പു​ത്ര​ൻ ന​മ്മെ ഓർ​മി​പ്പി​ക്കു​ന്നു.

യ​ഥാ​ർ​ഥ മാ​ന​സാ​ന്ത​രം

യ​ഥാ​ർ​ഥ മാ​ന​സാ​ന്ത​രം വ​ഴി മ​നു​ഷ്യ​നി​ലേ​ക്കും ദൈ​വ​ത്തി​ങ്ക​ലേ​ക്കും കു​ടും​ബ​ത്തി​ലേ​ക്കും സ​മൂ​ഹ​ത്തി​ലേ​ക്കും ഒ​രു​മി​ച്ചു തി​രി​ച്ചു​വ​രാ​ൻ ധൂ​ർ​ത്ത​പു​ത്ര​നു ക​ഴി​യു​ന്നു. ആ ​വാ​ക്കു​ക​ൾ ശ്ര​ദ്ധി​ക്കൂ, അ​ങ്ങേ​യ്ക്കെ​തി​രാ​യും സ്വ​ർ​ഗ​ത്തി​നെ​തി​രാ​യും എ​ന്നാ​ണ് ഏ​റ്റു​പ​റ​ച്ചി​ൽ. അ​ള​ന്നു തൂ​ക്കി​യു​ള്ള വാ​ക്കു​ക​ൾ. മു​ഴു​വ​ൻ മ​നോ​വ്യ​ഥ​ക​ളും പ​ശ്ചാ​ത്താ​പ​വും പ്ര​ക​ട​മാ​കു​ന്ന വാ​ക്കു​ക​ളാ​ണി​ത്.

അ​തു​പോ​ലെ വീ​ട്ടി​ലെ വേ​ല​ക്കാ​രി​ൽ ഒ​രാ​ളാ​യി ക​ണ്ടാ​ൽ മ​തി എ​ന്ന​തു പ്രാ​യ​ശ്ചി​ത്ത​മാ​യി പ​റ​യു​ന്ന​താ​ണ്. അ​തി​ന്‍റെ അ​ർ​ഥം താ​ൻ ന​ഷ്ട​പ്പെ​ടു​ത്തി​യ സ്വ​ത്ത് അ​പ്പ​ന്‍റെ കു​ടും​ബ​ത്തി​ൽ​നി​ന്നു​കൊ​ണ്ടു വേ​ല ചെ​യ്താ​യാ​ലും വീ​ട്ടി​ക്കൊ​ള്ളാ​മെ​ന്നാ​ണ്. ഈ ​കൊ​ടു​ത്തു​വീ​ട്ട​ൽ എ​ന്ന​തു ബൈ​ബി​ളി​ലെ പ്ര​ധാ​ന​പ്പെ​ട്ട ഒ​രു ചി​ന്ത​യാ​ണ്. ക​ർ​ത്താ​വ് മ​റ്റൊ​രു ക​ഥ​യി​ലും ഇ​തു സൂ​ചി​പ്പി​ക്കു​ന്നു, മ​ത്താ 18:25-26. അ​താ​യ​ത് നൂ​റ് ദ​നാ​റ ക​ട​പ്പെ​ട്ട ഭൃ​ത്യ​നെ രാ​ജ​സ​മ​ക്ഷം ഹാ​ജ​രാ​ക്കു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യെ​യും കു​ഞ്ഞു​ങ്ങ​ളെ​യും എ​ല്ലാം അ​തി​നു ജാ​മ്യ​മാ​യി​ട്ടു വ​യ്ക്കാ​ൻ വേ​ണ്ടി യ​ജ​മാ​ന​ൻ പ​റ​യു​ന്പോ​ൾ അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ക്കു​ന്ന​ത് എ​നി​ക്ക് അ​ല്പം സാ​വ​കാ​ശം ത​ര​ണേ, ഞാ​ൻ എ​ല്ലാം ത​ന്നു വീ​ട്ടി​ക്കൊ​ള്ളാ​മെ​ന്നാ​ണ്.

“അ​വ​ന് അ​തു വീ​ട്ടാ​ൻ നി​ർ​വാ​ഹ​മി​ല്ലാ​തി​രു​ന്ന​തു​കൊ​ണ്ട് അ​വ​നെ​യും ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും അ​വ​ന്‍റെ സ​മ​സ്ത വ​സ്തു​ക്ക​ളെ​യും വി​റ്റു ക​ടം വീ​ട്ടാ​ൻ യ​ജ​മാ​ന​ൻ ക​ൽ​പ്പി​ച്ചു. അ​പ്പോ​ൾ സേ​വ​ക​ൻ വീ​ണു ന​മ​സ്ക​രി​ച്ചു​കൊ​ണ്ടു പ​റ​ഞ്ഞു: പ്ര​ഭോ, എ​ന്നോ​ടു ക്ഷ​മി​ക്ക​ണ​മേ! ഞാ​ൻ എ​ല്ലാം ത​ന്നു വീ​ട്ടി​ക്കൊ​ള്ളാം''. പി​ന്നീ​ട​യാ​ൾ​ക്കു ക​രു​ണ കി​ട്ടി​യെ​ങ്കി​ലും അ​യാ​ൾ കൊ​ടു​ത്തു വീ​ട്ടി​യി​ല്ല. ഇ​തേ​പോ​ലെ ത​നി​ക്കു ക​ടം ത​രാ​നു​ള്ള​വ​നോ​ടു കാ​രു​ണ്യം കാ​ണി​ച്ച​തു​മി​ല്ല. അ​തു​മൂ​ലം പി​ന്നീ​ട് യ​ജ​മാ​ന​ന് ആ ​നി​ർ​ദ​യ​നെ തു​റു​ങ്കി​ല​ട​ക്കേ​ണ്ടി വ​ന്നു (മ​ത്താ 18:34).

ഉ​ത്ത​മ പ്രാ​യ​ശ്ചി​ത്തം

അ​പ്പോ​ൾ, ത​ന്നു​വീ​ട്ടു​ക എ​ന്നു പ്ര​ധാ​ന​മാ​ണ്. അ​ബ​ദ്ധ​ങ്ങ​ൾ സം​ഭ​വി​ക്കു​ക​യും ദൈ​വ​ത്തി​ന്‍റെ കൃ​പ ന​ഷ്ട​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ൽ ന​മ്മ​ൾ കൊ​ടു​ത്തു വീ​ട്ടു​ന്ന​തി​നു പ​ക​രം പ​ല​പ്പോ​ഴും പ്രാ​യ​ശ്ചി​ത്തം പ​റ​ഞ്ഞു വീ​ട്ടു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ, ബൈ​ബി​ൾ മു​ന്നോ​ട്ടു വ​യ്ക്കു​ന്ന ഉ​ത്ത​മ​മാ​യ മ​ന​സ്താ​പ​ത്തി​ൽ പ്രാ​യ​ശ്ചി​ത്തം ചെ​യ്തു വീ​ട്ടു​ന്ന കാ​ര്യ​മാ​ണ് പ​റ​യു​ന്ന​ത്. ഞാ​ൻ എ​ല്ലാം ചെ​യ്തു വീ​ട്ടി​ക്കൊ​ള്ളാം, ഞാ​ൻ ത​ന്നു വീ​ട്ടി​ക്കൊ​ള്ളാം എ​ന്നി​ങ്ങ​നെ. നാ​വു​കൊ​ണ്ടു​ള്ള വ​ർ​ത്ത​മാ​ന​ത്തേ​ക്കാ​ൾ ജീ​വി​തം കൊ​ണ്ടു​ള്ള ഒ​രു പ്ര​വ​ർ​ത്ത​ന​മാ​യി​ട്ടാ​ണ് ഉ​ത്ത​മ പ്രാ​യ​ശ്ചി​ത്ത​ത്തെ​യും മാ​ന​സാ​ന്ത​ര​ത്തെ​യും ബൈ​ബി​ൾ പ​രി​ഗ​ണി​ക്കു​ന്ന​ത്. ന​മു​ക്കും ആ ​വ​ച​ന വ​ഴി​യെ സ​ഞ്ച​രി​ക്കാം.

Tags : Hridayavazhi Kalvari

Recent News

Corehub Up