x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന​ത്ത് ചൂ​ട് അ​സ​ഹ​നീ​യ​മാ​യി തു​ട​രു​ന്നു; വ​രും ദി​വ​സ​ങ്ങ​ളി​ൽ വേ​ന​ൽ​മ​ഴ​യ്ക്ക് സാ​ധ്യ​ത


Published: April 25, 2026 06:37 AM IST | Updated: April 25, 2026 06:37 AM IST

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ചൂ​ട് അ​സ​ഹ​നീ​യ​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​തീ​വ ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി. ഇ​ന്ന് ഉ​ഷ്ണ​ത​രം​ഗ മു​ന്ന​റി​യി​പ്പി​ല്ലെ​ങ്കി​ലും താ​പ​നി​ല ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ക​ർ​ശ​ന മു​ൻ​ക​രു​ത​ലു​ക​ൾ പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ താ​പ​നി​ല 40 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ ഉ​യ​ർ​ന്നേ​ക്കും. മ​റ്റ് ജി​ല്ല​ക​ളി​ലും സാ​ധാ​ര​ണ​യേ​ക്കാ​ൾ കൂ​ടു​ത​ൽ ചൂ​ട് അ​നു​ഭ​വ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്. ലോ​ക്ഡൗ​ണി​ന് സ​മാ​ന​മാ​യ ജാ​ഗ്ര​ത പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ പാ​ലി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ പു​റ​ത്തി​റ​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം.

എ​ന്നാ​ൽ ചു​ട്ടു​പൊ​ള്ളു​ന്ന ചൂ​ടി​ന് ആ​ശ്വാ​സ​മാ​യി മ​റ്റ​ന്നാ​ൾ മു​ത​ൽ സം​സ്ഥാ​ന​ത്ത് വേ​ന​ൽ​മ​ഴ ശ​ക്ത​മാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

ഉ​ഷ്ണ​ത​രം​ഗ സാ​ഹ​ച​ര്യ​വും ഉ​ച്ച​വെ​യി​ലി​ലെ ജോ​ലി നി​യ​ന്ത്ര​ണ​ങ്ങ​ളും വി​ല​യി​രു​ത്തു​ന്ന​തി​നാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഇ​ന്ന് ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്. ഇ​ന്ന് രാ​വി​ലെ 11 ന് ​ഓ​ൺ​ലൈ​നാ​യി ചേ​രു​ന്ന യോ​ഗ​ത്തി​ൽ മ​ന്ത്രി​മാ​ർ, ചീ​ഫ് സെ​ക്ര​ട്ട​റി, ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. വി​വി​ധ ജി​ല്ല​ക​ളി​ലെ സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി ആ​വ​ശ്യ​മാ​യ തു​ട​ർ​ന​ട​പ​ടി​ക​ൾ യോ​ഗം തീ​രു​മാ​നി​ക്കും. പ​ക​ൽ 11 മു​ത​ൽ മൂ​ന്ന് വ​രെ​യു​ള്ള സ​മ​യ​ങ്ങ​ളി​ൽ നേ​രി​ട്ട് വെ​യി​ൽ ഏ​ൽ​ക്കാ​തി​രി​ക്കാ​ൻ പൊ​തു​ജ​ന​ങ്ങ​ൾ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പും മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

Tags : Heat temperature summer rains

Recent News

Corehub Up